കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് 3700 കിലോമീറ്റര്‍ ട്രെയിനില്‍ യാത്ര ചെയ്ത് കിം ജോങ് ഉന്‍

Google Oneindia Malayalam News

ഹനോയ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിയറ്റ്നാമില്‍ എത്തുന്നത് രണ്ടര ദിവസം ട്രെയിനില്‍ യാത്ര ചെയ്ത്. ഉത്തരകൊറിയയുടെ തലസ്ഥനായമായ പോങ്യോങ്ങില്‍ നിന്ന് ചൈന വഴി ട്രെയിനില്‍ 3700 കിലോമീറ്റര്‍ യാതചെയ്ത് വിയറ്റാനം അതിര്‍ത്തിയില്‍ ട്രെയിനിറങ്ങി അവിടെ നിന്ന് 170 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് കിം ജോംഉന്‍ ഹനോയില്‍ എത്തുക.

കിം-ട്രംപ് ഉച്ചകോടിക്ക് ഇനി മൂന്ന് നാള്‍ മാത്രമാണ് ബാക്കിയുള്ളത്. ഉച്ചകോടിക്കായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് വിയറ്റ്നാം നഗരമായ ഹനോയ്. കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചകോടിക്ക് രാജ്യം ആഥിത്യം വഹിക്കുന്നതെന്ന് വിയറ്റ്നാം അധികൃതര്‍ വ്യക്തമാക്കുന്നത്.

donald-trump

ഫെബ്രുവരി 27, 28 തിയതികളിലാണ് കൂടിക്കാഴ്ച. ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യ ഉച്ചകോടി കൈക്കൊണ്ട തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ കിം-ട്രപ് ഉച്ചകോടിയില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങള്‍..

English summary
north korea kim jong un leaves for hanoi usa president donald trump summit vietnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X