കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഗൂഢതകള്‍ ബാക്കിയാക്കി കിം; ട്രംപിനോട് ചിരിച്ചെങ്കിലും, വിസര്‍ജ്യം നാട്ടിലേക്ക്!! വിരലടയാളമില്ല

Google Oneindia Malayalam News

Recommended Video

cmsvideo
കിമ്മിന് ഇപ്പോഴും ട്രംപ് കൊന്നുകളയുമോ എന്നാണ് പേടി | Oneindia Malayalam

സിംഗപ്പൂര്‍ സിറ്റി: ഒരിക്കലും നടക്കില്ലെന്ന് കരുതിയ കൂടിക്കാഴ്ചയ്ക്കാണ് ഇന്ന് സിംഗപ്പൂര്‍ സാക്ഷിയായത്. ലോകത്ത് യുദ്ധ ഭീതി വിതച്ച് പരസ്പരം കൊമ്പുകോര്‍ത്തിരുന്ന രണ്ട് രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ച ക്രിയാത്മകമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും ഐക്യത്തിന്റെ പാതയില്‍ എത്തുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറായെങ്കിലും അമേരിക്കയെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. അമേരിക്ക അവസരം കിട്ടിയാല്‍ തന്നെ വകവരുത്തുമെന്ന മുന്‍ ധാരണ മാറ്റാന്‍ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല. സിംഗപ്പൂര്‍ യാത്രയിലും കിം എടുത്ത മുന്‍കരുതലുകള്‍ ഒരു രാഷ്ട്രത്തലവനും സ്വീകരിക്കാത്ത തരത്തിലാണ്....

ഭക്ഷണവും കരുതി

ഭക്ഷണവും കരുതി

സിംഗപ്പൂരില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന വേളയില്‍ താന്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന് കിം ജോങ് ഉന്‍ കരുതിയിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണമുണ്ടായാലും രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള വിമാനത്തിലാണ് സിംഗപ്പൂര്‍ സിറ്റിയില്‍ എത്തിയത്. സ്വന്തമായി ഭക്ഷണവും കരുതി. സിംഗപ്പൂരില്‍ നിന്നുള്ള ഭക്ഷണം അദ്ദേഹം കഴിച്ചില്ല.

സിഐഎയുടെ കളികള്‍

സിഐഎയുടെ കളികള്‍

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുമോ എന്ന ആശങ്കയാണ് കിമ്മിനുണ്ടായിരുന്നത്. അമേരിക്കയുടെ ചാരന്‍മാരായ സിഐഎ തന്നെ ഇല്ലാതാക്കാന്‍ എന്ത് കളിയും കളിച്ചേക്കാമെന്ന് കിമ്മിന് തോന്നലുണ്ടായിരുന്നു. കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ച് പുറംലോകത്തിന് ഒരു വിവരവുമില്ല. കൂടുതല്‍ വിദേശ യാത്ര നടത്താത്ത വ്യക്തിയാണ് അദ്ദേഹം.

കക്കൂസ് കൊണ്ടുവരാന്‍ കാരണം

കക്കൂസ് കൊണ്ടുവരാന്‍ കാരണം

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറെ ശ്രമിച്ചിട്ടും കിം ജോങ് ഉന്നിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിംഗപ്പൂരില്‍ താമസിക്കുന്ന വേളയില്‍ മലമൂത്രം വിസര്‍ജനത്തിന് വേണ്ടി ഉത്തര കൊറിയയില്‍ നിന്ന് കക്കൂസ് കൊണ്ടുവന്നു അദ്ദേഹം. വിസര്‍ജ്യം സിംഗപ്പൂരിലെ ഹോട്ടലില്‍ നിന്ന് ചാരന്‍മാര്‍ ശേഖരിച്ച് പരിശോധിക്കുമോ എന്ന ആശങ്കയാണിതിന് കാരണമത്രെ.

പിടികൊടുക്കാതെ ഉന്‍

പിടികൊടുക്കാതെ ഉന്‍

നേരത്തെ വിദേശ യാത്ര നടത്തിയ വേളയിലും കിം ജോങ് ഉന്‍ ഇതേ രീതിയിലാണ് ചെയ്തിട്ടുള്ളത്. അദ്ദേഹം കൂടുതല്‍ വിദേശ യാത്ര നടത്താറില്ല. അമേരിക്കന്‍ ചാരന്‍മാര്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ഒരു ചാരക്കണ്ണുകള്‍ക്കും പിടികൊടുക്കാതെയാണ് ഉന്നിന്റെ നീക്കങ്ങള്‍.

ചൈനയിലേക്ക് പോലും

ചൈനയിലേക്ക് പോലും

ചൈനയിലേക്ക് മാത്രമാണ് അദ്ദേഹം ധൈര്യത്തോടെ യാത്ര ചെയ്യാറ്. കൂടുതല്‍ സന്ദര്‍ശിച്ച വിദേശരാജ്യവും ചൈന തന്നെ. ചൈനയുമായി അടുപ്പം നിലനിര്‍ത്തുന്ന കമ്യൂണിസ്റ്റ് നേതാവാണ് ഉന്‍. എങ്കില്‍ പോലും ചൈനയിലേക്ക് കര്‍ശന സുരക്ഷ ഒരുക്കിയ ശേഷം മാത്രമാണ് യാത്ര ചെയ്യാറ്.

ഓടുന്ന കമാന്റോകള്‍

ഓടുന്ന കമാന്റോകള്‍

കമാന്റോകളുടെ വന്‍ പട തന്നെ ഉന്നിന്റെ ചുറ്റുമുണ്ടാകും. അകമ്പടി വാഹനങ്ങള്‍ക്ക് പുറമെ കാറിന് പുറത്ത് കാര്‍ പോകുന്ന വേഗതയില്‍ തന്നെ ഓടുന്ന കമാന്റോകള്‍ വേറെയും. എന്ത് അടിയന്തര ഘട്ടങ്ങളും നേരിടാന്‍ സാധിക്കുന്ന കമാന്റോകളെ അദ്ദേഹം പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്.

ശ്രദ്ധിക്കപ്പെട്ടത് കക്കൂസ്

ശ്രദ്ധിക്കപ്പെട്ടത് കക്കൂസ്

സിംഗപ്പൂര്‍ യാത്രയില്‍ ഉന്‍ ഒരുക്കിയ സുരക്ഷയും വന്‍ വാര്‍ത്തയായിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായത് ഉത്തര കൊറിയയില്‍ നിന്ന് കൊണ്ടുവന്ന കക്കൂസാണ്. ഏപ്രിലില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായി ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചക്കെത്തിയപ്പോഴും പ്രത്യേക കക്കൂസ് കൊണ്ടുവന്നിരുന്നു കിം ജോങ് ഉന്‍.

വധശ്രമം മുന്‍കൂട്ടി കാണുന്നു

വധശ്രമം മുന്‍കൂട്ടി കാണുന്നു

10 വര്‍ഷത്തിന് ശേഷമാണ് ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നേതാക്കള്‍ കഴിഞ്ഞ ഏപ്രിലില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ സഖ്യരാഷ്ട്രമാണ് ദക്ഷിണ കൊറിയ. ഏത് സമയവും സിഐഎ ചാരന്‍മാര്‍ തന്നെ വകവരുത്തുമെന്ന് ഉന്‍ കരുതുന്നു. സിഐഎയുടെ തന്ത്രങ്ങള്‍ പൊളിക്കുകയാണ് ഉന്നിന്റെ സുരക്ഷാ വിഭാഗത്തിന്റെ ഏക ലക്ഷ്യം.

 വിരലടയാളം കിട്ടാതിരിക്കാന്‍

വിരലടയാളം കിട്ടാതിരിക്കാന്‍

എഴുതുന്നതിനുള്ള പേന, പെന്‍സില്‍ എന്നിവയെല്ലാം ഉത്തര കൊറിയയില്‍ നിന്നാണ് ഉന്‍ കൊണ്ടുവരിക. അദ്ദേഹം ഇരുന്ന സ്ഥലം, സ്പര്‍ശിച്ച മേശ, കസേര എന്നിവയെല്ലാം സുരക്ഷാ ഭടന്‍മാര്‍ തുടച്ചുവൃത്തിയാക്കും. ഉന്നിന്റെ വിരലടയാളങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ പോലും ശത്രുക്കള്‍ക്ക് തുമ്പ് കിട്ടാതിരിക്കാന്‍ ഉന്‍ പ്രത്യേകം ശ്രദ്ധിക്കും.

ഭക്ഷണ പരിശോധന

ഭക്ഷണ പരിശോധന

സ്വന്തം നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെങ്കിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സുരക്ഷാ ഭടന്‍മാര്‍ പ്രത്യേക പരിശോധന നടത്തും. ശത്രുക്കള്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന ആശങ്കയാണ് ഇത്രയും സുരക്ഷ ഒരുക്കാന്‍ കാരണം. ഉത്തര കൊറിയയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാത്രമല്ല, ഉത്തര കൊറിയയിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയിലും ഉന്‍ സമാനമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.

ശരീര മാലിന്യം ചാരന്‍മാര്‍ ഉപയോഗിച്ച ചരിത്രം

ശരീര മാലിന്യം ചാരന്‍മാര്‍ ഉപയോഗിച്ച ചരിത്രം

വിദേശരാജ്യങ്ങളിലെ നേതാക്കളുടെ ശരീര മാലിന്യങ്ങള്‍ പരിശോധിക്കുന്ന രീതി ചാരന്‍മാന്‍ സ്വീകരിക്കാറുണ്ട്. 1940കളില്‍ സ്റ്റാലിന്റെ ചാരന്‍മാര്‍ ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോയുടെ വിസര്‍ജ്യങ്ങള്‍ പരിശോധിച്ചിരുന്നുവത്രെ. രണ്ട് വര്‍ഷം മുമ്പ് മുന്‍ സോവിയറ്റ് ചാരന്‍ ഇഗോള്‍ അത്മനന്‍കോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎഇയെ ഞെട്ടിച്ച് ഖത്തര്‍; അന്താരാഷ്ട്ര നീക്കം!! അക്കമിട്ട് നിരത്തി ലംഘനങ്ങള്‍, അപമാനം സഹിക്കില്ലയുഎഇയെ ഞെട്ടിച്ച് ഖത്തര്‍; അന്താരാഷ്ട്ര നീക്കം!! അക്കമിട്ട് നിരത്തി ലംഘനങ്ങള്‍, അപമാനം സഹിക്കില്ല

English summary
North Korea's Kim Jong Un brings his own toilet to Singapore summit with Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X