കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തുടങ്ങി കഴിഞ്ഞു, ഉത്തരകൊറിയൻ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ , ഇനി കാണാം ലോകമഹായുദ്ധം

യുഎസ് വ്യോമസേനയുടെ ബി-1ബി പോര‍ വിമാനങ്ങളാണു അമേരിക്ക കൊറിയൻ അതിർത്തിയിലേക്കയച്ചത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തരകൊറിയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്ക. ഉത്തരകൊറിയയുടെ അതിർത്തിയ്ക്ക് സമീപത്ത് ബോംബർ വിമാനം പറത്തിയാണ് യുഎസിന്റ മുന്നറിയിപ്പ്. യുഎസ് വ്യോമസേനയുടെ ബി-1ബി പോര‍ വിമാനങ്ങളാണു അമേരിക്ക കൊറിയൻ അതിർത്തിയിലേക്കയച്ചത്. ദക്ഷിണ കൊറിയ, ജപ്പാൻ, എന്നിവരുമായി ചേർന്നായിരുന്നു യുഎസിന്റെ സൈനികാഭ്യാസം.

 എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ

trump

ഫത്ഹ്-ഹമാസ് കൈകോർക്കുന്നു, കാരണം റാമി ഹംദല്ലയുടെ ഗാസ സന്ദർശനം, ഇനിയെല്ലാം ശാന്തംഫത്ഹ്-ഹമാസ് കൈകോർക്കുന്നു, കാരണം റാമി ഹംദല്ലയുടെ ഗാസ സന്ദർശനം, ഇനിയെല്ലാം ശാന്തം

എന്നാൽ ഇതിനെതിരെ പ്രതികരണവുമായി ഉത്തര കൊറിയ ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഉത്തര കൊറിയയുടെ മിസൈലുകള്‍ തടയുന്നതിനോ ആണവ പരീക്ഷണങ്ങള്‍ തടയുന്നതിനോ യുഎസ് ഇതുവരെ കര്‍ശന നടപടികള്‍ എടുത്തിട്ടില്ല. എന്നാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു ട്രംപ് യുഎന്‍ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇറാന്‍, ഉത്തര കൊറിയ, ഇസ്‌ലാമിക് സ്റ്റേറ്റ് വിഷയങ്ങളില്‍ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണു യുഎസിന്റേതെന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു

സംയുക്ത പ്രകടനം

സംയുക്ത പ്രകടനം

ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു

 മിസൈൽ പരീക്ഷണം

മിസൈൽ പരീക്ഷണം

കൊറിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കയുടെ ബോംബർ വിമാനങ്ങൾ , രാജ്യത്തിന്റെ കിഴക്കൻ തീരത്ത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യുഎസ് സേന പുറത്തിറക്കിയ പ്രസ്താനവനയില്‍ പറയുന്നുണ്ട്.

 ഉത്തര കൊറിയ്ക്ക് മുന്നറിയിപ്പ്

ഉത്തര കൊറിയ്ക്ക് മുന്നറിയിപ്പ്

ഇത് ഉത്തര കൊറിയക്ക് അമേരിക്ക നൽകുന്ന മുന്നറിയിപ്പാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി.

 യുഎസിനെ ലക്ഷ്യമിട്ട് മിസൈല്‍

യുഎസിനെ ലക്ഷ്യമിട്ട് മിസൈല്‍

നേരത്തെ യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ആണവ പോര്‍മുനയുള്ള മിസൈല്‍ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് ബോംബറുകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ പറത്തിരിക്കുന്നത്.

ഉത്തര കൊറിയക്കെതിരെ സൈനിക നടപടി

ഉത്തര കൊറിയക്കെതിരെ സൈനിക നടപടി

ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കും വിധം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ പല തവണ മുന്നറിയുപ്പുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. എന്നാൽ ഇനിയും മിസൈൽ പരീക്ഷണം തുടർന്നാൽ ഉത്തര കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രപംപ് വ്യക്തമാക്കിയിരുന്നു.

 അമേരിക്കയെ വിഡ്ഢിയാക്കുന്നു

അമേരിക്കയെ വിഡ്ഢിയാക്കുന്നു

കഴിഞ്ഞ 25 വർഷമായി അമേരിക്കൻ ഭരണകൂടം ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്‍കി. അതൊന്നും നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവരെന്നും ട്രംപ് വ്യക്തമാക്കി.

English summary
The move, which took place as President Donald Trump met top defence officials to discuss how to respond to any threats, was reportedly made in a bid to deter North Korean aggression.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X