കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് വീണ്ടും കാറ്റില്‍പ്പറത്തി: ഉത്തരകൊറിയന്‍ മിസൈല്‍ പതിച്ച് ജപ്പാനില്‍! യുഎസ് പണികൊടുക്കും!

വടക്കന്‍ പ്യോഗ്യാങ്ങിലെ ബാങ്കിയൂണില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്

Google Oneindia Malayalam News

സോള്‍: ലോക രാഷ്ട്രങ്ങളുടെ വിലക്ക് കാറ്റില്‍പ്പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വടക്കന്‍ പ്യോഗ്യാങ്ങിലെ ബാങ്കിയൂണില്‍ നിന്ന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ജാപ്പനീസ് തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ ജപ്പാന്‍റെ സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിച്ചു.

മിസൈല്‍ ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചിട്ടുള്ളതെന്ന് ജപ്പാന്‍റെ എന്‍എച്ച്കെ ടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ വിക്ഷേപിച്ച് 40 മിനിറ്റിന് ശേഷം ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖയില്‍ പതിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച് യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യത്തെ മിസൈല്‍ പരീക്ഷണമാണിത്. ഇതിനെല്ലാം പുറമേ റഷ്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രസിഡന്‍റുമാരോട് ഉത്തരകൊറിയയുടെ ആയുധ പരീക്ഷണത്തിന് അറുതി വരുത്തുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും ഷിന്‍സോ ആബേ ചൂണ്ടിക്കാണിച്ചിരുന്നു. ആയുധ പരീക്ഷണങ്ങളുടെ പേരില്‍ ആശങ്ക വര്‍ധിച്ച ജപ്പാനും അമേരിക്കയും നേരത്തെ തന്നെ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

kimkori

നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ വിവരങ്ങൾ ഡിജിപിയെ അറിയിച്ചിരുന്നു, വിശദാംശം പുറത്ത്!! നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ വിവരങ്ങൾ ഡിജിപിയെ അറിയിച്ചിരുന്നു, വിശദാംശം പുറത്ത്!!

ഈ ആഴ്ച 20 രാഷ്ട്രങ്ങളുടെ നേതാക്കള്‍ ജര്‍മനിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കെയാണ് ഉത്തരകൊറിയന്‍ പ്രകരോപനം. മിസൈല്‍ പരീക്ഷണങ്ങളോ ആണവായുധങ്ങള്‍ പരീക്ഷിക്കുകയോ ചെയ്യരുതെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പോ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുന്നറിയിപ്പുകളും കണക്കിലെടുക്കാതെയാണ് ഉത്തരകൊറിയയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണങ്ങള്‍.

English summary
North Korea test-launched a ballistic missile from its western region into the sea off its east coast on Tuesday, South Korea's military said, ahead of a summit of leaders from the Group of 20 nations in Germany later this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X