Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയിലെ 'ദുരൂഹ കടലാസുകള്‍', പട്ടാളത്തെ ഇറക്കിവിടുമെന്ന് കിം യോ, ഉത്തര കൊറിയന്‍ പെണ്‍പുലി

പ്യോങ്യാങ്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പോര് മൂര്‍ച്ചിക്കുകയാണ് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ചില ദുരൂഹ സംഭവങ്ങളാണ് ഇതിന് കാരണം. ദക്ഷിണ കൊറിയക്കെതിരെ സൈനിക നീക്കം നടത്തുമെന്ന ഭീഷണിയുമായി രംഗത്തുവന്നിരിക്കുകയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

ഉന്നിന് ശേഷം ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയായി വിശേഷിപ്പിക്കപ്പെടുന്ന ശക്തയായ വനിതാ നേതാവാണ് കിം യോ. സൈനിക തലത്തിലും രാജ്യത്തിന്റെ ഭരണ-പാര്‍ട്ടി തലത്തിലുമെല്ലാം ഉന്നിനോളം തന്നെ സ്വാധീനമുണ്ട് കി യോ ജോങിനും. അതുകൊണ്ടുതന്നെ ദക്ഷിണ കൊറിയയും അമേരിക്കയുമടങ്ങുന്ന സഖ്യരാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കത്തെ കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അധിക്ഷേപിക്കുന്ന എഴുത്തുകള്‍

അധിക്ഷേപിക്കുന്ന എഴുത്തുകള്‍

ഉത്തര കൊറിയയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ അടങ്ങുന്ന ലഘുലേഖകളാണ് കഴിഞ്ഞ ദിവസം ഇരു കൊറിയകളുടെയും അതിര്‍ത്തികളില്‍ വിതരണം ചെയ്തത്. ഇത് സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. ബന്ധം കൂടുതല്‍ വഷളാക്കുന്ന നീക്കമാണ് ദക്ഷിണ കൊറിയ നടത്തിയതെന്ന് കി യോ ജോങ് പറഞ്ഞു.

കിം യോ ജോങിന്റെ മുന്നറിയിപ്പ്

കിം യോ ജോങിന്റെ മുന്നറിയിപ്പ്

അതിര്‍ത്തി നഗരമാണ് കഇസോങ്. ഇവിടെ ഇരു കൊറിയകളുടെയും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയുടെ പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ സമാധാന ശ്രമങ്ങളെല്ലാം നിര്‍ത്തിവയ്ക്കുമെന്നും വന്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്നും ദക്ഷിണ കൊറിയക്ക് കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി.

സൈനിക നീക്കം തുടങ്ങും

സൈനിക നീക്കം തുടങ്ങും

ഉത്തര കൊറിയയില്‍ ഭരണം നടത്തുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഉപ ഡയറക്ടറാണ് കിം യോ ജോങ്. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ വിഷയം സൈനിക നീക്കത്തിലേക്ക് കടക്കുമെന്നും ദക്ഷിണ കൊറിയക്കെതിരെ പട്ടാള നീക്കം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അടങ്ങിയിരിക്കാന്‍ സാധിക്കില്ല

അടങ്ങിയിരിക്കാന്‍ സാധിക്കില്ല

വിഷയം ഉത്തര കൊറിയയുടെ സൈനിക നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് സൈനിക ഒഫീസര്‍മാര്‍ തീരുമാനിക്കും. ദക്ഷിണ കൊറിയ നിരന്തരം പ്രകോപകന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇനിയും അടങ്ങിയിരിക്കാന്‍ സാധിക്കില്ലെന്നും കിം യോ ജോങിനെ ഉദ്ധരിച്ച് രാജ്യത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ശത്രു' ഉപയോഗം ചര്‍ച്ചയായി

'ശത്രു' ഉപയോഗം ചര്‍ച്ചയായി

ദക്ഷിണ കൊറിയന്‍ ഭരണകൂടത്തെ തങ്ങളുടെ അടുത്ത പദ്ധതി സംബന്ധിച്ച് അറിയിക്കുകയാണിപ്പോള്‍. ശത്രുക്കള്‍ക്കെതിരെയുള്ള അടുത്ത നീക്കം വൈകാതെയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കിം യോ ജോങ് ശത്രു എന്ന പദം തന്റെ പ്രസ്താവനയില്‍ സൂചിപ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ധീരയായ വനിത

ധീരയായ വനിത

ഉത്തര കൊറിയയിലെ ധീരയായ വനിതയായിട്ടാണ് കിം യോ ജോങ് അറിയപ്പെടുന്നത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി മാത്രമായിട്ടല്ല അവര്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന രണ്ടമത്തെ വ്യക്തി എന്ന നിലയില്‍ കൂടിയാണ്. കിം ജോങ് ഉന്നിന്റെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ് ഈ സഹോദരരി.

കിം യോ ജോങ് നിലപാട് കടുപ്പിച്ചാല്‍

കിം യോ ജോങ് നിലപാട് കടുപ്പിച്ചാല്‍

ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഉത്തര കൊറിയ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ മേധാവിയാണ് കിം യോ ജോങ്. ഇവരുടെ നിലപാട് ഇരു രാജ്യങ്ങളുടെയും സഹകരണത്തില്‍ പ്രധാനമാണ്. ഇവര്‍ നിലപാട് കടുപ്പിച്ചാല്‍ ബന്ധം വഷളാകും.

സമാധാന സൂചന വന്നിരുന്നെങ്കിലും...

സമാധാന സൂചന വന്നിരുന്നെങ്കിലും...

ഇരു കൊറിയകളുടെയും അതിര്‍ത്തി നഗരത്തില്‍ ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഒഫീസ് തുറന്നിരുന്നു. കൊറോണ വ്യാപിച്ച സാഹചര്യത്തില്‍ ഇത് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതും സമവായ നീക്കങ്ങള്‍ ആരംഭിച്ചതും.

പുരോഗതിയില്ലാത്ത ആണവ ചര്‍ച്ച

പുരോഗതിയില്ലാത്ത ആണവ ചര്‍ച്ച

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ആണവ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ഉത്തര കൊറിയ പറയുന്നു. ഈ സാഹചര്യത്തിലാണ് ഐക്യശ്രമങ്ങള്‍ക്ക് ഉത്തര കൊറിയ തല്‍ക്കാലം നോ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+