മിസൈലുകള്‍ സ്വന്തം കയ്യിലുണ്ട്!! ഉത്തരകൊറിയക്ക് ആരുടെയും സഹായം വേണ്ട!!
വാഷിങ്ടണ്‍: അമേരിക്കയെ ആക്രമിക്കാന്‍ വേണ്ട മിസൈലുകളെല്ലാം ഉത്തരകൊറിയയുടെ കയ്യിലുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളുടെ കണ്ടെത്തല്‍. ആക്രമണമാണ് ഉദ്ദേശ്യമെങ്കില്‍ അതിനായി ഉത്തരകൊറിയക്ക് മിസൈലുകള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയെ ആക്രമിക്കാനുള്ള മിസൈലുകള്‍ ഉത്തരകൊറിയയുടെ ഫാക്ടറികളില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഉത്തരകൊറിയക്ക് പ്രതിരോധ സാങ്കേതിക വിദ്യ കൈമാറിയെന്ന വാര്‍ത്ത ഉക്രൈന്‍ നിഷേധിച്ചു.

പദ്ധതി തയ്യാര്‍
തങ്ങളുടെ മിസൈലുകള്‍ 14 മിനിറ്റുകള്‍ക്കുള്ളില്‍ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിലേക്ക് പറന്നെത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കിം ജോങ് ഉന്‍ ഉത്തരവിട്ടാല്‍ മാത്രം മതി, അതിന് മറ്റാരുടേയും അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ സൈന്യം പറയുന്നു. ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ്
ആക്രമണം നടത്തിയാല്‍ പൗരന്‍മാര്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കുമെന്നും ഉത്തരകൊറിയയുടെ ആഭ്യന്തര സുരക്ഷാ വക്താവ് ജെന്ന ഗാമിനൈഡ് അറിയിച്ചു. ഗുമാവിലേക്ക് അയക്കുക മധ്യദൂര മിസൈലുകളായിരിക്കുമെന്നും ഇതിനായി 7,000 ത്തോളം സൈനികരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

കിമ്മിന്റെ ഉത്തരവിന് കാത്തിരിക്കുന്നു
ഗുവാം ആക്രമിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് സൈന്യം. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണ്. ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

മിസൈല്‍
മധ്യദൂര മിസൈല്‍ മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ആരെയും കൂസാതെ ഉത്തരകൊറിയ
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications