കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തില്‍: ട്രംപിനെ ചൊടിപ്പിച്ച് നീക്കങ്ങള്‍, ഒടുവില്‍!

ന്യൂയോര്‍ക്കില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

സിയോള്‍: അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തിലെത്ത് ഉത്തരകൊറിയ. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വെള്ളിയാഴ്ച വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി വ്യക്തമാക്കിയത്. ന്യൂയോര്‍ക്കില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ നേതാവാണെന്നുമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത് അമേരിക്കയെ എന്നപോലെ ജപ്പാനെയും ചൊടിപ്പിച്ചിരുന്നു. യുഎസിനൊപ്പം ചേര്‍ന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള തീരുമാനത്തില്‍ ദക്ഷിണ കൊറിയ എത്തിച്ചേരുന്നതും ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തോടെയാണ്.

 ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

 ആറാം തവണയും ഞെട്ടിച്ചു

ആറാം തവണയും ഞെട്ടിച്ചു

ഉത്തരകൊറിയയുടെ ആറാമത്തെ അണുവായുധ പരീക്ഷണത്തിനാണ് സെപ്തംബര്‍ നാലിന് ലോകം സാക്ഷിയായത്. ഉപരോധങ്ങള്‍ക്കും താക്കീതുകള്‍ക്കുമിടെ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് തീകൊളുത്തിയ നീക്കമായിരുന്നു ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനേക്കാള്‍ വലിയ ഹൈഡ്രജന്‍ ബോംബാണ് പരീക്ഷിക്കാനിരിക്കുന്നതെന്നാണ് കൊറിയന്‍ ഭീഷണി.

 ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍


ഉത്തരകൊറിയ‍യ്ക്ക് കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ട്രംപ് ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനാണെന്ന വിശേഷണവുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു.

ട്രംപിന്‍റെ ഉത്തരവ് നിര്‍ണായകം

ട്രംപിന്‍റെ ഉത്തരവ് നിര്‍ണായകം

ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏ‍ര്‍പ്പെടുത്താനുള്ള യുഎസ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഉത്തരകൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് പുതിയ സാമ്പത്തിക ഉപരോധം വഴി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ​എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ അമേരിക്കയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഭ്രാന്ത് പിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്ന് ആരോപിച്ച ഉന്‍ ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികമായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന മുന്നറിയിപ്പും നല്‍കുന്നു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവന പുറത്തുവിട്ടത്.

യുഎ​സ് ട്രഷറിയ്ക്ക് അധികാരം

യുഎ​സ് ട്രഷറിയ്ക്ക് അധികാരം


ഉത്തരകൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയ്ക്ക് അധികാരം നല്‍കുന്നതാണ് ട്രംപ് ഒപ്പുവച്ച പുതിയ ഉത്തരവ്. ഉത്തരകൊറിയയുമായുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് മറ്റ് ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ചയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.

ആറാം തവണയും ഞെട്ടിച്ചു

ആറാം തവണയും ഞെട്ടിച്ചു

ഉത്തരകൊറിയയുടെ ആറാമത്തെ അണുവായുധ പരീക്ഷണത്തിനാണ് സെപ്തംബര്‍ നാലിന് ലോകം സാക്ഷിയായത്. ഉപരോധങ്ങള്‍ക്കും താക്കീതുകള്‍ക്കുമിടെ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് തീകൊളുത്തിയ നീക്കമായിരുന്നു ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനേക്കാള്‍ വലിയ ഹൈഡ്രജന്‍ ബോംബാണ് പരീക്ഷിക്കാനിരിക്കുന്നതെന്നാണ് കൊറിയന്‍ ഭീഷണി.

 നാല് ദ്വീപുകളെ കടലില്‍ മുക്കും

നാല് ദ്വീപുകളെ കടലില്‍ മുക്കും

ജപ്പാന്‍ ഏറെക്കാലം തങ്ങള്‍ക്കരികില്‍ നിലനില്‍ക്കില്ലെന്നും
ആര്‍ച്ചിപെലാഗോയിലെ നാല് ദ്വീപുകളെ ആണവായുധം കൊണ്ടാക്രമിച്ച് കടലില്‍ മുക്കുമെന്നാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. ഇതിനായി ജൂഷേ എന്ന അണുബോംബ് ഉപയോഗിക്കുമെന്നും കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡ‍ന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
North Korea said on Friday it might test a hydrogen bomb on the Pacific Ocean after US President Donald Trump vowed to destroy the country, with leader Kim Jong-un promising to make a "mentally deranged" Trump pay dearly for his threats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X