കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ചൈന, ഇപ്പോള്‍ റഷ്യ, ഇനി കൊറിയ... ട്രംപിന്റെ കപ്പല്‍പ്പട ഉത്തര കൊറിയയിലേക്ക്; ലോകാവസാനം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇനി ഒരു ലോക മഹായുദ്ധം ഉണ്ടായാല്‍ ലോകാവസാനത്തിന് കാത്ത് നില്‍ക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്. പ്രകൃതി ക്ഷോഭമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ ഉല്‍ക്കാപാതനമോ വേണ്ടിവരില്ല... എല്ലാം മുച്ചൂടും നശിപ്പിക്കാനുള്ള ആയുധങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ട്. യുദ്ധം ഉണ്ടായാല്‍ ആര്, എന്ത് , എവിടെ ഉപയോഗിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.

സിറിയയില്‍ വ്യോമാക്രണം നടത്തി മധ്യേഷ്യയെ വീണ്ടും സംഘര്‍ഷഭരതിമാക്കിയ അമേരിക്ക് ഇപ്പോള്‍ നീങ്ങുന്നത് ഉത്തര കൊറിയയിലേക്കാണ്. ഉത്തര കൊറിയയുടെ ആണവ പദ്ധതി തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്കക്ക് നന്നായി അറിയാം.

ഒരു വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ള വന്‍ യുദ്ധസന്നാഹവുമായിട്ടാണ് കടല്‍ വഴിയുള്ള അമേരിക്കന്‍ നീക്കം. അധികാരത്തിലെത്തി ആദ്യം തന്നെ ചൈനയുടെ ശത്രുത സമ്പാദിച്ച ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ റഷ്യയേയും ഒടുവില്‍ ഉത്തര കൊറിയയേയും പ്രകോപിപ്പിക്കുകയാണ്. ലോകം തിളച്ചുമറിയുന്ന യുദ്ധമാണോ ട്രംപിന്റെ സ്വപ്‌നത്തില്‍?

ഉത്തര കൊറിയ എന്ന ഭയം

അമേരിക്കയ്ക്ക് എന്നല്ല, ലോകത്തിന് തന്നെ ഉത്തര കൊറിയയെ കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവരുടെ ആണവ പദ്ധതികളെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്.

മിസൈല്‍ പരീക്ഷണങ്ങള്‍

തുടരെ തുടരെ നടത്തുന്ന ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. ആണവ പോര്‍മുനയുള്ള, അമേരിക്ക വരെ എത്തുന്ന മിസൈലുകള്‍ പോലും ഉത്തര കൊറിയയുടെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പടക്കപ്പലുകള്‍ തിരിച്ചു

ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ ആ വാര്‍ത്ത പുറത്ത് വരുന്നത്. അമേരിക്കയുടെ കപ്പല്‍പ്പട കൊറിയന്‍ ഉപഭൂഖണ്ഡത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഉത്തര കൊറിയയെ പാഠം പഠിപ്പിക്കുക തന്നെയാണ് ലക്ഷ്യം.

ചൈന ഇടപെടണം, അല്ലെങ്കില്‍

ഉത്തര കൊറിയയുമായി വ്യാപാര ഇടപാടുകളും സൗഹൃദവും ഉള്ള രാഷ്ട്രമാണ് ചൈന. മിസൈല്, ആണവ പരീക്ഷണങ്ങളില്‍ നിന്ന് കിം ജോങ് ഉന്നിനെ പിന്തിരിപ്പിക്കാന്‍ ചൈന ഇടപെടണം എന്നായിരുന്നു അമേരിക്കയുടെ ആവശ്യം.

അമേരിക്ക ചെയ്യും

ചൈന ഇടപെട്ട് പ്രകോപനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തന്നെ നേരിട്ട് ഇടപെടും എന്നാണ് അമേരിക്കയുടെ ഭീഷണി. അത് ഒരു പക്ഷേ യുദ്ധം തന്നെ ആകും എന്നും ഭീഷണി മുഴക്കുന്നുണ്ട്.

ശത്രുക്കളെ സൃഷ്ടിച്ച് അമേരിക്ക

ചൈനയുടെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് തുടക്കം മുതലേ സ്വീകരിക്കുന്ന നിലപാട് പ്രകോപനപരമാണ്. ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ ഒബാമ സ്വീകരിച്ചതിനേക്കാള്‍ കടുത്ത നിലപാടുകളാണ് ട്രംപിന്റേത്. തായ് വാന്‍ വിഷയത്തിലും അത് ആവര്‍ത്തിച്ചു.

റഷ്യയും ശത്രു പക്ഷത്ത്

സിറിയയില്‍ വ്യോമാക്രണം നടത്തിയതോടെ റഷ്യയേയും ഡൊണാള്‍ഡ് ട്രംപ് ശത്രുപക്ഷത്ത് എത്തിച്ചിരിക്കുകയാണ്. ഇനി ഉത്തര കൊറിയയുമായി നേരിട്ട് യുദ്ധത്തിനിറങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നാണ് ലോകം ഉറ്റ് നോക്കുന്നത്.

പഴയ കമ്യൂണിസ്റ്റും... കമ്യൂണിസ്റ്റ് രാജ്യങ്ങളും

പഴയ കമ്യൂണിസ്റ്റുകാരനാണ് പുടിന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയക്ക് ശേഷം റഷ്യയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനെ നയിക്കുന്ന നേതാവ്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും കമ്യൂണിസ്റ്റ് രാജ്യം എന്ന് അവകാശപ്പെടുന്ന ഉത്തര കൊറിയും കൂടി ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക?

 ലോക മഹായുദ്ധം

ആയുധങ്ങളുടെ കാര്യത്തില്‍ അമേരിക്കയേക്കാള്‍ ഒട്ടും പിറകിലല്ല റഷ്യയും ചൈനയും. ഉത്തര കൊറിയയുടെ കൈവശം എന്തൊക്കെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. അപ്പോള്‍ ഒരു യുദ്ധം ഉണ്ടായാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സഖ്യകക്ഷികള്‍

നാറ്റോ സഖ്യകക്ഷികള്‍ മുഴുവന്‍ അമേരിക്കയ്‌ക്കൊപ്പം ഉണ്ടാകും എന്ന് ഉറപ്പാണ്. ഉത്തര കൊറിയക്കെതിരെയുള്ള നീക്കത്തില്‍ ഇസ്രായേലിന്റെ പിന്തുണയും ഉണ്ടാകും. ലോകം രണ്ട് ചേരികളായി നിന്ന് വീണ്ടും യുദ്ധം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം.

ട്രംപും കിം ജോങ് ഉന്നും

യുദ്ധക്കൊതിയുടെ കാര്യത്തിലും പകവീട്ടലിന്റെ കാര്യത്തിലും ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും ഒട്ടും മോശക്കാരല്ല. അതുകൊണ്ട് തന്നെ ആണ് ലോകം ഏറെ ഭയക്കുന്നതും.

English summary
The US military has ordered a navy strike group to move towards the Korean peninsula, amid growing concerns about North Korea's missile programme. The Carl Vinson Strike Group comprises an aircraft carrier and other warships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X