Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയും നിർത്തിയില്ലെങ്കിൽ.... ഉത്തര കൊറിയയോട് ലോകരാഷ്ട്രങ്ങൾ; ഈ വെല്ലുവിളി ഭയക്കണം

കൊറിയ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു

സോൾ: മിസൈൽ പരീക്ഷണവും പ്രകോപനവും ആവർത്തിക്കുന്ന ഉത്തരകൊറിയക്കെതിരെ രൂക്ഷവിമർശനവുമായി കൂടുതൽ ലോക രാഷ്ട്രങ്ങൾ രംഗത്ത്. ഉത്തര കൊറിയ തുടർച്ചയായി നടത്തുന്ന മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്നാണ് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നത്.

south koria

ഉത്തരകൊറിയയുടെ മിസൈൽ ആക്രമങ്ങൾക്കെതിരെ നേരത്തെ തന്നെ അമേരിക്കയും ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ രൂക്ഷ വിമർശനവുംമായി റഷ്യയും ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്.

ഉത്തര കൊറിയക്കെതിരെ റഷ്യ

ഉത്തര കൊറിയക്കെതിരെ റഷ്യ

ഉത്തര കൊറിയയുടെ നിരന്തരമുള്ള മിസൈൽ ആക്രമണത്തിനെതിരെ വിമർശനവുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. കൊറിയ അന്താരാഷ്ട്ര മര്യാദകൾ പാലിക്കണമെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ബ്രിട്ടൺ

ബ്രിട്ടൺ

ഉത്തരകൊറിയയുടേത് തികഞ്ഞ അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും തികഞ്ഞ മര്യാദകേടാണെന്നും ബ്രിട്ടൻ പറഞ്ഞു.

കരുതിയിരിക്കാൻ അമേരിക്ക

കരുതിയിരിക്കാൻ അമേരിക്ക

ഉത്തര കൊറിയക്കെതിരെ അമേരിക്ക രൂക്ഷമായ വെല്ലുവിളിയാണ് ദിനംപ്രതി ഉയർത്തുന്നത്. ഇതിനോടകം തന്നെ ഒരുപാടും മുന്നറിയിപ്പു കൊടുത്തു കഴിഞ്ഞിട്ടുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

ജപ്പാന്റെ തലയിൽ ചവിട്ടി കൊറിയ

ജപ്പാന്റെ തലയിൽ ചവിട്ടി കൊറിയ

അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ കാറ്റില്‍ ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. വടക്കൻ ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനു മുകളിലൂടെ 2700 കിലോമീറ്റർ ദൂരം പിന്നിട്ട ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. ഹാസ്വോങ്ങ്-12 ശ്രേണിയില്‍ പെട്ട മിസൈല്‍ അമേരിക്കന്‍ സൈനികതാവളമായ ഗുവാമിലേക്ക് എത്താന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തികഞ്ഞ മര്യാദകേട്

തികഞ്ഞ മര്യാദകേട്

ഉത്തര കൊറിയയുടേത് തികഞ്ഞ മര്യാദകേടും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം. എന്തു വില കൊടുത്തും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നേരിടുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നു ബ്രിട്ടീഷ് അംബാസഡര്‍ പറഞ്ഞു.

ഉത്തരവാദികൾ അമേരിക്കയും ദക്ഷിണകൊറിയയും

ഉത്തരവാദികൾ അമേരിക്കയും ദക്ഷിണകൊറിയയും

കൊറിയൻ മേഖലയിൽ നടത്തുന്ന അമേരിക്കൻ- ദക്ഷിണ കൊറിയൻ സംയുക്ത സൈനികാഭ്യാസമാണ് പുതിയ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇവരുടെ ലക്ഷ്യം പ്രകോപനമാണെന്നാണ് ഉത്തരകൊറിയ പറയുന്നത്. ഇവർ നടത്തുന്നത് യുദ്ധത്തിനുള്ള പരീക്ഷണമാണെന്ന് ഉത്തരകൊറിയ ആരോപിക്കുന്നുണ്ട്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസം ആഗസ്റ്റ് 31 നു അവസാനിക്കും

പരീക്ഷണങ്ങൾ ജപ്പാന്റെ നെഞ്ചത്ത്

പരീക്ഷണങ്ങൾ ജപ്പാന്റെ നെഞ്ചത്ത്

ഉത്തര കൊറിയയും അമേരിക്കയുമായാണ് തമ്മിലാണ് പ്രശ്നമെങ്കിലും മിസൈൽ പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്താണ്. ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ജൂലൈ മാസം മാത്രം മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+