കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീതകാല ഒളിംപിക്സിന് ഉന്നതതല സംഘവും കായിക താരങ്ങളും: കൊറിയയില്‍ സമാധാനത്തിന്റെ പ്രാവുകള്‍!

Google Oneindia Malayalam News

സിയോള്‍: ദക്ഷിണ കൊറിയും ഉത്തരകൊറിയയും തമ്മിലുള്ള മ‍ഞ്ഞുരുകുന്നു. ദക്ഷിണകൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സിലേയ്ക്ക് കായികതാരങ്ങളെയും ഉന്നതപ്രതിനിധി സംഘത്തേയും അയയ്ക്കുമെന്ന് ദക്ഷിണ കൊറിയയാണ് വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളോടെ രണ്ട് വര്‍ഷത്തിന ശേഷമാണ് ഇരു രാജ്യങ്ങളും ഔദ്യോഗികമായി സമാധാന ചര്‍ച്ചകള്‍ നടത്തിയത്.

<strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ.. </strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ചാണ് വിന്റര്‍ ഒളിംപിക്സ്. ദക്ഷിണ കൊറിയയില്‍ വച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിന് പുറമേ 1950- 53ലെ കൊറിയന്‍ യുദ്ധകാലത്ത് വേര്‍പിരിഞ്ഞുപോയവരെ കൂട്ടിയോജിപ്പിക്കണമെന്നുള്ള ആവശ്യവും ദക്ഷിണകൊറിയ ഉത്തരകൊറിയയോട് ഉന്നയിച്ചിട്ടുള്ളത്. ഒളിംപിക്സിന്റെ സന്തോഷത്തിനൊപ്പം ഇത്തരമൊരു നീക്കം കൂടി നടത്തണമെന്നാണ് ദക്ഷിണ കൊറിയ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.

 ഒളിംപിക്സിന് സംഘത്തെ അയയ്ക്കും

ഒളിംപിക്സിന് സംഘത്തെ അയയ്ക്കും


ദക്ഷിണകൊറിയയുടേയും ഉത്തരകൊറിയയുടേയും അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോമില്‍ വച്ചാണ് ഇരു രാജ്യങ്ങളുടേയും ഉന്നതതല നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കായിക താരങ്ങള്‍ക്കും ഉന്നത സംഘത്തിന് പുറമേ ചിയര്‍ സ്ക്വാഡിനേയും ഒളിംപിക്സിന് അയയ്ക്കുമെന്ന് ഉത്തരകൊറിയ ചര്‍ച്ചയ്ക്കിടെ ഉറപ്പുനല്‍കിയിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ വച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിന് പുറമേ 1950- 53ലെ കൊറിയന്‍ യുദ്ധകാലത്ത് വേര്‍പിരിഞ്ഞുപോയവരെ കൂട്ടിയോജിപ്പിക്കണമെന്നുള്ള ആവശ്യവുമാണ് ദക്ഷിണകൊറിയ ഉത്തരകൊറിയയോട് ഉന്നയിച്ചിട്ടുള്ളത്.

 ഉന്‍ സമാധാനത്തിന്റെ പാതയില്‍

ഉന്‍ സമാധാനത്തിന്റെ പാതയില്‍

അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യറാണെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ടീമിനെ അയയ്ക്കുമെന്നും കിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കിം പറയുന്നു. പുതുവത്സര സന്ദേശത്തില്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ കിം ദക്ഷിണ കൊറിയ്ക്ക് മുമ്പാകെ ഒലിവ് ചില്ലയുമായി എത്തിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഉത്തരകൊറിയ ഉറപ്പുനല്‍കിയിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരുന്നതിനായി ദക്ഷിണ കൊറിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയ തയ്യാറാണെന്നും കിം പറയുന്നു.

കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം

കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തെ മറ്റൊരു വീക്ഷണ കോണിലാണ് യുഎസ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. രണ്ട് കൊറിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ചര്‍ച്ച നടത്താമെന്നും ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരുന്നു.

 വിന്റര്‍ ഒളിംപിക്സ് നിമിത്തമായി

വിന്റര്‍ ഒളിംപിക്സ് നിമിത്തമായി

ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയില്‍ വച്ച് നടക്കാനിരിക്കുന്ന വിന്‍റര്‍ ഒളിംമ്പിക്സ് ഗെയിംസിന് ഒരു ടീമിനെ അയയ്ക്കുന്ന കാര്യവും ഉത്തരകൊറിയ പരിഗണിക്കുന്നതായി നേരത്തെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയ്ക്ക് തങ്ങളുടെ അഭിമാനം ഉയര്‍ത്തുന്നതിനും ഐക്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും. ഇതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി രണ്ട് കൊറിയകളുടെയും ഉദ്യോഗസ്ഥര്‍ അടിയന്തരമായി യോഗം ചേരുന്ന കാര്യം പരിഗണിക്കുമെന്നും കിം പറഞ്ഞു.

ട്രംപും മയപ്പെടുന്നു

ട്രംപും മയപ്പെടുന്നു

ഞാന്‍ എപ്പോഴും സംസാരത്തില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു കിമ്മിനോട് ഫോണില്‍ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ട്രംപ് നല്‍കിയ മറുപടി. ക്യാമ്പ് ഡേവിഡ് പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രകടനം. കിമ്മുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രശ്നങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍ നേരത്തെ പുതുവത്സരദിനത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി വീശി ഉന്‍ രംഗത്തെത്തുന്നത്.

English summary
North Korea offered to send athletes and a high-level delegation to the forthcoming Winter Olympics in the South on Tuesday as the rivals held their first official talks in more than two years after months of tensions over Pyongyang's nuclear weapons programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X