കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയാകുമോ മൂന്നാം ലോകയുദ്ധം തുടങ്ങുക? അമേരിക്കയില്‍ അണുബോംബ് വീഴുമോ?

Google Oneindia Malayalam News

പ്യോങ്യാങ്: മൂന്നാം ലോക യുദ്ധത്തിനുള്ള കളമൊരുങ്ങുകയാണോ? ദക്ഷിണ കൊറിയയ്ക്ക്‌കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് യുന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയയുമായി ഉണ്ടായ വെടിവയ്പ്പിന് ശേഷം വ്യാഴാവ്ച ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് കിം ജോങ് യുന്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍തിയതെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഉത്തരകൊറിയ ഇത്തരം ശക്തമായ മുന്നറിയിപ്പുകള്‍ ദക്ഷിണ കൊറിയയ്ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേയ്ക്ക് നീങ്ങിയാല്‍ മറ്റൊരു ലോക യുദ്ധത്തിനാകും കളമൊരുങ്ങുക...

യുദ്ധത്തിനൊരുങ്ങാന്‍

യുദ്ധത്തിനൊരുങ്ങാന്‍

ദക്ഷിണ കൊറിയയ്ക്ക്‌കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വെടിവയ്പ്പ്

വെടിവയ്പ്പ്

അതിര്‍ത്തിയുണ്ടായ വെടിവയ്പ്പാണ് ഉത്തര കൊറിയയെ യുദ്ധത്തിന് പ്രേരിപ്പിയ്ക്കുന്നത്

അമേരിയ്ക്ക...

അമേരിയ്ക്ക...

ഉത്തരകൊറിയയ്‌ക്കെതിരെ പലപ്പോഴും അമേരിയ്ക്ക നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ദക്ഷിണ കൊറിയയ്‌ക്കൊപ്പം അമേരിയ്ക്ക അണിചേരുമെന്ന് ഉറപ്പാണ്. ഇത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കും

അങ്ങനെയും ആകാം

അങ്ങനെയും ആകാം

അതേ സമയം പലതവണ ഇത്തരത്തില്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ആള്‍നാശം

ആള്‍നാശം

അതിര്‍ത്തിയില്‍ വെടിവയ്പ്പ് രൂക്ഷമാണെങ്കിലും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

English summary
North Korea orders front-line troops into 'wartime state' after exchange of fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X