പോടാ പുല്ലേ സ്റ്റൈലില്‍ ഉത്തര കൊറിയ; അമേരിക്കയെ ഞെട്ടിച്ച് അടുത്ത നീക്കം, എന്തും സംഭവിക്കാം!!
ഭൂഖണ്ഡാന്തര മിസൈല്‍ വഹിച്ചുള്ള വാഹനം പരീക്ഷണ കേന്ദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.
പ്യോങ്യാങ്: അമേരിക്കയെ ഞെട്ടിച്ച് ഉത്തര കൊറിയ ചില രഹസ്യനീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് പ്യോങ്യാങിന്റെ അടുത്ത ലക്ഷ്യം. ഇതുസംബന്ധിച്ച് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.
വ്യാഴാഴ്ച രാവിലെയാണ് പരീക്ഷണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. കൊറിയന്‍ യുദ്ധ കാലത്ത് ഒപ്പുവച്ച നിര്‍ണായക കരാറിന്റെ 64ാം വാര്‍ഷകത്തോടനുബന്ധിച്ചാണ് ഉത്തര കൊറിയയുടെ പരീക്ഷണം ഉദ്ദേശിച്ചിരിക്കുന്നത്. നേരത്തെ സമാനമായ പരീക്ഷണം ഈ മാസം ആദ്യത്തില്‍ നടത്തിയിരുന്നു. അതിനേക്കാള്‍ ദൂരപരിധിയുള്ളതാണ് പുതിയ മിസൈല്‍.

കുസോങിലെ മിസൈല്‍ കേന്ദ്രം
കുസോങ് നഗരത്തിലെ പരീക്ഷണ കേന്ദ്രത്തിലാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലാണ് കുസോങ്.

ചൈന പോലും കുറ്റപ്പെടുത്തി
കഴിഞ്ഞ മാസം സമാനമായ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. അന്ന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വന്‍ കോലാഹലം ഉണ്ടാക്കുകയും ചെയ്തു. അതുവരെ ഉത്തരകൊറിയക്കൊപ്പമുണ്ടായിരുന്ന ചൈന പോലും ഉത്തര കൊറിയയെ വിമര്‍ശിക്കുന്നതിനും ഇതു കാരണമായി.

ശക്തമായ മിസൈല്‍
കഴിഞ്ഞ മാസം പരീക്ഷിച്ചതിനേക്കാള്‍ ശക്തമായ മിസൈലാണ് പുതിയതായി പരീക്ഷണത്തിന് ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉത്തര കൊറിയയുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല.

വിവരങ്ങള്‍ പുറത്തുവരില്ല
ഉത്തര കൊറിയ മറ്റു രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നില്ല. ചൈനയുമായി മാത്രമാണ് അവര്‍ക്ക് അല്‍പ്പമെങ്കിലും ബന്ധമുള്ളത്. അടഞ്ഞ സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഉത്തര കൊറിയ.

പിന്നെ ഇക്കാര്യങ്ങള്‍ എങ്ങനെ?
ഈ സാഹചര്യത്തില്‍ ഉത്തര കൊറിയയിലെ വിവരങ്ങള്‍ എന്നു പറഞ്ഞു പുറത്തുവരുന്നത് എതിരാളികളായ ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും പുറത്തുവിടുന്നതാണ്. ഇതാകട്ടെ അവര്‍ രഹസ്യമായി ശേഖരിച്ചുവെന്ന് കാണിച്ചാണ് പുറത്തുവിടുന്നത്.

പരീക്ഷണ കേന്ദ്രത്തിലേക്ക് നീങ്ങി
ഭൂഖണ്ഡാന്തര മിസൈല്‍ വഹിച്ചുള്ള വാഹനം പരീക്ഷണ കേന്ദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഉത്തര കൊറിയയിലെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൈനികര്‍ പറഞ്ഞു.

അമേരിക്കയിലെത്തുന്ന മിസൈല്‍
അമേരിക്കയിലെ അലാസ്‌കയില്‍ എത്താന്‍ ശേഷിയുള്ള മിസൈല്‍ കഴിഞ്ഞ നാലാം തിയ്യതി ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഇതിനേക്കാള്‍ ശക്തമായ മിസൈലുകള്‍ പരീക്ഷിക്കുമെന്നാണ് അന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്.

അമേരിക്കയെ ആക്രമിക്കും
തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. വ്യാഴാഴ്ച പരീക്ഷണം നടത്തിയാല്‍ ചിലപ്പോള്‍ അമേരിക്കയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമല്ല. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളവയാണ് പുതിയ മിസൈല്‍. പ്രകോപനം സൃഷ്ടിച്ചാല്‍ അമേരിക്കയില്‍ ആണവായുധം ഉപരയോഗിച്ച് ആക്രമിക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഉപരോധം ശക്തമാക്കാന്‍ ചൈനയും?
ജൂലൈ നാലിലെ പരീക്ഷണം മൂലം ചൈനയുടെ എതിര്‍പ്പും ഉത്തര കൊറിയ നേരിടേണ്ടി വന്നിരുന്നു. അമേരിക്കയും ചൈനയും സംയുക്തമായി ഉത്തര കൊറിയക്കെതിരേ ഉപരോധം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

അമേരിക്കയുടെ കുതന്ത്രം
ഉത്തര കൊറിയയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആണവായുധ ആക്രമണം നടത്തുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയത്.












Click it and Unblock the Notifications