കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പുതുവത്സര ആശംസ പേടിയ്ക്കണം; യുദ്ധത്തിന് കോപ്പ് കൂട്ടി കിങ് ജോ ഉൻ

ദീർഘദൂര ബാലിസ്റ്റിക് മിസൈലിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ ആണെന്ന് കിങ് ജോ ഉൻ പുതുവത്സര പ്രസംഗത്തിൽ വ്യക്തമാക്കി.

Google Oneindia Malayalam News

പ്യോങ്യാങ് : ലോക നേതാക്കള്‍ എല്ലാം പുതുവത്സരാശംസകള്‍ നേര്‍ന്നു. ശാന്തിയും സമാധാനവും ഉണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോ ഉന്നിന്‌റെ പുതുവത്സരാശംസ ലോകത്തിന് അത്ര സന്തോഷം നല്‍കുന്നതല്ല.

യുദ്ധത്തിന് കോപ്പ് കൂട്ടി കിങ് ജോ ഉന്‍

പുതുവത്സര സന്ദേശത്തില്‍ കിങ് ജോ ഉന്‍ ഒരു കാര്യം വ്യക്തമാക്കി, ഉത്തര കൊറിയയില്‍ നിര്‍മ്മിക്കുന്ന ദീര്‍ഘ ദൂരഭൂഖണ്ഡാന്തര ബാലിസ്റ്റിത് മിസൈലിന്‌റെ പണി അവസാന ഘട്ടത്തിലാണ്.

നാശം വിതയ്ക്കും മിസൈല്‍

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ ആശങ്കയോടെ നോക്കി കാണുകയാണ് ദക്ഷിണ കൊറിയയും അമേരിക്കയും. ദക്ഷിണ കൊറിയയ്ക്ക് സഹായം നല്‍കുന്ന അമേരിക്കയോട് കിങ് ജോ ഉന്നിന് ഒരു താല്‍പര്യവും ഇല്ല.

അമേരിക്കയെ തോല്‍പിക്കാന്‍

ദക്ഷിണ കൊറിയയ്ക് എതിരായാണ് ഭൂഖണ്ഡന്തര മിസൈല്‍ വികസിപ്പിക്കുന്നതെന്ന് ഉന്‍ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ മിസൈലിന്‌റെ നിര്‍മ്മാണം 2017 പകുതിയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു

അമേരിക്കയുടെ പ്രതികരണം

ഭൂഖണ്ഡന്തര മിസൈലുകള്‍ പരീക്ഷിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ നിരോധനം ഉണ്ട്. ഇത് ലംഘിച്ച് ഉത്തര കൊറിയ പരീക്ഷണത്തിന് തയ്യാറായാല്‍ ആഗോള നിരോധനം അടക്കമുള്ള കടുത്ത നടപടികള്‍ക്ക് ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനാണ് അമേരിക്ക പദ്ധതി ഇടുന്നത്

English summary
Kim Jong-un has been quoted as saying in a New Year's message that his country's development of banned intercontinental ballistic missiles is in final stages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X