കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് യുന്‍ ഇതെന്തു ഭാവിച്ചാ..ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ ഉത്തരവ്

  • By Sruthi K M
Google Oneindia Malayalam News

സോള്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോങ് യുന്നിനു മുന്നില്‍ ഐസിസു പോലും തോറ്റു പോകും. കിം ജോങ് യുന്നിന്റെ അക്രമം വീണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയന്‍ സൈനിക മേധാവിയെ ജോങ് യുന്നിന്റെ നിര്‍ദ്ദേശ പ്രകാരം തൂക്കിലേറ്റിയത്. ഈ ക്രൂരതയ്ക്ക് പിന്നാലെ കിം ജോങ് ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്.

ദക്ഷിണ കൊറിയയെ ആക്രമിക്കുന്നതിന് തയ്യാറെടുക്കാനാണ് കിം ജോങ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രഹസ്യ തീരുമാനം സെനൂരി വക്താവാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി കൊടുത്തത്.

kim-jong-un

മുന്‍പും ഉത്തരകൊറിയ ദക്ഷിണ കൊറിയയ്ക്കുമേല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണം എങ്ങനെയാണെന്നുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കിം ജോങിന്റെ ഉത്തരവ് പ്രകാരം ചാര ഏജന്‍സികള്‍ ദക്ഷിണകൊറിയയ്ക്കുമേല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊറിയകള്‍ തമ്മില്‍ സമാധാനത്തോടെ പുലരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെങ്കിലും കടന്നുകയറ്റം നടത്തി പ്രകോപിപ്പിച്ചാല്‍ യുദ്ധത്തിനു തയ്യാറെന്ന് കിം ജോധ് ഉന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചാല്‍ യുദ്ധമായിരിക്കും ഉണ്ടാകുകയെന്നും ഉത്തരകൊറിയയുടെ ഭീഷണിയുണ്ട്.

English summary
south Korea's spy agency has told ruling party officials that North Korean leader Kim Jong Un recently ordered preparations for launching attacks on South Korea, in the latest sign of high tensions on the Korean peninsula after the North's recent nuclear test and missile launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X