കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ അടുത്ത കൊട്ട്: മിസൈല്‍ പരീക്ഷണം ഉടനെന്ന് റിപ്പോര്‍ട്ട്

ഒക്ടോബര്‍ 16 മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തിനും യു​എസ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകള്‍

Google Oneindia Malayalam News

സോള്‍: ദക്ഷിണ കൊറിയ- അമേരിക്ക സൈനികാഭ്യാസത്തിന് പിന്നാലെ ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തരകൊറിയുടെ ആയുധ പരീക്ഷണങ്ങള്‍ മൂലമുള്ള സംഘര്‍ഷങ്ങള്‍ക്കിടെ വെള്ളിയാഴ്ച യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിന് പിന്നാലെ ഒക്ടോബര്‍ 16 മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തിനും യു​എസ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകള്‍.

ഡോക്ലാം പ്രശ്നം: ഇനി ഭൂട്ടാന്‍ മിണ്ടാതിരിക്കില്ല! ചൈനയോട് കണക്കുപറയും, ഇന്ത്യയും അടങ്ങിയിരിക്കില്ല! ഡോക്ലാം പ്രശ്നം: ഇനി ഭൂട്ടാന്‍ മിണ്ടാതിരിക്കില്ല! ചൈനയോട് കണക്കുപറയും, ഇന്ത്യയും അടങ്ങിയിരിക്കില്ല!

ഉത്തരകൊറിയയ്ക്ക് യുദ്ധമുന്നറിയിപ്പുമായി രംഗത്തെത്തിയ അമേരിക്ക ഉത്തരകൊറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തുകയായിരുന്നു. യുഎസ് വ്യോമസേനയുടെ ബി 1 ബി പോര്‍ വിമാനങ്ങളാണ് അതിര്‍ത്തിയ്ക്ക് സമീപത്ത് വട്ടമിട്ട് പറന്നത്. ദക്ഷിണ കൊറിയയ്ക്ക് പുറമേ ജപ്പാനുമായി സഹകരിച്ചായിരുന്നു സൈനികാഭ്യാസം.

 മൂന്ന് രാജ്യങ്ങള്‍ കൈകോര്‍ത്തു

മൂന്ന് രാജ്യങ്ങള്‍ കൈകോര്‍ത്തു

ഉത്തരകൊറിയ അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണകൊറിയയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി നില്‍ക്കവേ ആദ്യമായാണ് മൂന്ന് രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. യുഎസ് ബോംബര്‍ വിമാനങ്ങള്‍ക്ക് പുറമേ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടേയും യുദ്ധവിമാനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കുചേര്‍ന്നു. ദക്ഷിണകൊറിയയുടെ എഫ്15 കെ യുദ്ധവിമാനങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.

 ഹാസ്വോങ് പരീക്ഷണം

ഹാസ്വോങ് പരീക്ഷണം


അമേരിക്കയുടെ പശ്ചിമ തീരത്ത് പതിയ്ക്കാവുന്ന ഉത്തരകൊറിയ ഹാസ്വോങ് ശ്രേണിയില്‍പ്പെട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

 കൊറിയന്‍ സമുദ്രത്തിലേയ്ക്ക് അന്തര്‍വാഹിനി

കൊറിയന്‍ സമുദ്രത്തിലേയ്ക്ക് അന്തര്‍വാഹിനി


ഒക്ടോബര്‍ 10 മുതല്‍ 26 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യുഎസ്- ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് വ്യക്തമാണ്. യുദ്ധവിമാനങ്ങള്‍ കൊറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് പറത്തിയതിന് പിന്നാലെ ആണവ അന്തര്‍വാഹിനി ഉപയോഗിച്ചുള്ള പ്രകടനങ്ങളും സൈനികാഭ്യാസത്തില്‍ അരങ്ങേറും.

 കൊറിയന്‍ ഭീഷണി യുഎസിന്

കൊറിയന്‍ ഭീഷണി യുഎസിന്

ഇനിയും കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍.

 ഉന്നിന്‍റെ വെല്ലുവിളി

ഉന്നിന്‍റെ വെല്ലുവിളി

ഉത്തരകൊറിയയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ യുഎസ് പ്രസിഡന്‍റിനെ പരസ്യമായി വെല്ലുവിളിച്ച കിംഗ് ജോഹ് ഉന്‍ ഭ്രാന്തനായ അമേരിക്കന്‍ വൃദ്ധനെന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്ക പ്രതീക്ഷിക്കുന്നതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും ഉന്‍ നല്‍കിയിരുന്നു.

 ഭീഷണികളില്‍ മുങ്ങി

ഭീഷണികളില്‍ മുങ്ങി

ഐക്യരാഷ്ട്രസഭയിലെ കന്നി പ്രസംഗത്തിലാണ് ഉത്തരകൊറിയയെ അമേരിക്ക പരസ്യമായി വെല്ലുവിളിച്ചത്. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമാകുന്നത്.

 ഹൈഡ്രജന്‍ ബോംബ് ഭീഷണി

ഹൈഡ്രജന്‍ ബോംബ് ഭീഷണി

അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തിലെന്ന പ്രഖ്യാപനവുമായി സെപ്തംബര്‍ 22ന് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി വ്യക്തമാക്കിയത്. ന്യൂയോര്‍ക്കില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ നേതാവാണെന്നുമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
North Korea is believed to be preparing to launch a ballistic missile ahead of an upcoming joint naval drill by the US and South Korea, a news report said Saturday, citing a government source.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X