• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഉത്തരകൊറിയന്‍ ആണവ പരീക്ഷണം ഉടന്‍! പ്രകോപനം ട്രംപിന്‍റെ കൊറിയന്‍ സന്ദര്‍ശനം, അടവുകള്‍ മെനഞ്ഞ് ട്രംപ്

സിയോള്‍: ഉത്തരകൊറിയ ഏഴാമത്തെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്യോഗ്യാങ്ങിലെ മിസൈല്‍ ഗവേഷണ കേന്ദ്രത്തിലേയ്ക്ക് അടുത്തിടെ ധാരാളം വാഹനങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നതാണ് സംശയം ജനിപ്പിച്ചിട്ടുള്ളത്.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

കഴിഞ്ഞ ജൂലൈയിലാണ് വിലക്കുകളെയും താക്കീതുകളെയു തൃണവല്‍ക്കരിച്ചുകൊണ്ട് ഉത്തരകൊറിയ രണ്ട് ആയുധ പരീക്ഷണങ്ങള്‍ നടത്തിയത്. രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. അമേരിക്കയ്ക്കുള്ള സമ്മാനങ്ങള്‍ വരുന്നുണ്ടെന്നും കാത്തിരിക്കൂവെന്നുമുള്ള പ്രസ്താവനകശ‍ക്കിടെയായിരുന്നു കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലുള്ള മിസൈല്‍ പരീക്ഷണങ്ങള്‍.

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം

ജപ്പാന്‍, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നവംബര്‍ ആറിനാണ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുക. ഉത്തരകൊറിയ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കിമ്മിന് ട്രംപ് ശക്തമായ മറുപടി നല്‍കുമെന്നുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 അടുത്ത അണു ബോംബ് പരീക്ഷിക്കും

അടുത്ത അണു ബോംബ് പരീക്ഷിക്കും

ഉടൻ പഫിക് സമുദ്രത്തിന് മുകളിലൂടെ ഉത്തരകൊറിയ അണുബോബ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നുവെന്നു റിപ്പോർട്ട്. ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക അറിയിപ്പു ഇതുവരെ ഉണ്ടായിട്ടില്ല. പസഫിക് സമുദ്രത്തിന് മുകളിലൂടെ ഉത്തരകൊറിയ അണുബോബ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നുവെന്നുള്ള വിവരം ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

പ്രശ്ന പരിഹാരം എങ്ങനെ

പ്രശ്ന പരിഹാരം എങ്ങനെ

ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ കൊണ്ട് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഭരിതമാകുന്ന സാഹചര്യത്തില്‍ കൊറിയയുമായി നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ഹിലരി ക്ലിന്‍റണ്‍ നിര്‍ദേശിക്കുന്നു. യുഎസിന്‍റെ നീക്കം അമേരിക്കയുടെ സഖ്യകക്ഷികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ ഹിലരി ക്ലിന്‍റന്‍റെ പ്രസ്താവനകളോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുദ്ധം ക്ഷണിച്ചു വരുത്തും

യുദ്ധം ക്ഷണിച്ചു വരുത്തും

ഉത്തരകൊറിയയെ യുഎസ് നേരിടുന്ന നേരിടുന്ന രീതിയെ വിമര്‍ശിച്ച ഹിലരി ക്ലിന്‍റണ്‍ യുദ്ധം ക്ഷണിച്ചു വരുത്തുന്ന വാക്കുകളാണ് ഉത്തരകൊറിയയെ നേരിടാന്‍ ട്രംപ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ട്രംപ് ഇറാനെതിരെയും ഉത്തരകൊറിയയ്ക്കെതിരെയും സ്വീകരിച്ചിട്ടുള്ള നിലപാടുകളാണ് ഹിലരി ക്ലിന്‍റണ്‍ വിമര്‍ശിച്ചിട്ടുള്ളത്.

 ഉപരോധത്തില്‍ അയവില്ല

ഉപരോധത്തില്‍ അയവില്ല

ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയയുടെ മുഖ്യ സഖ്യ രാജ്യമായ ചൈനയുമായാണ് ഉത്തരകൊറിയയുടെ 90 ശതമാനത്തിലധികം വ്യാപാര ബന്ധങ്ങളും. ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി, വസ്ത്രം, കടല്‍മത്സ്യങ്ങള്‍, എണ്ണ കയറ്റുമതി എന്നിവയ്ക്കാണ് തിരശ്ശീല വീണത്.

 ചൈനയും എതിര്‍ത്തു

ചൈനയും എതിര്‍ത്തു

കൊറിയന്‍ മേഖലയിലെ യുദ്ധ ആശങ്കകള്‍ക്കിടെ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയ്‌ക്കെതിരെ ചൈനയും രംഗത്ത്. അന്താരാഷ്ട്ര വിലക്കുകള്‍ ലംഘിച്ച് തുടര്‍ച്ചയായ മിസൈല്‍, അണു പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം പഴയപടി തുടരേണ്ടതില്ലെന്നാണ് ചൈനയുടെ പുതിയ നിലപാട്.

തുരങ്കത്തില്‍ മരണം

തുരങ്കത്തില്‍ മരണം

സെപ്തംബറില്‍ നടന്ന ഉത്തരകൊറിയയുടെ ആറാമത്തെ ആണവ പരീക്ഷണത്തിനിടെ തുരങ്കം തകര്‍ന്ന് 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ജാപ്പനീസ് ബ്രോഡ് കാസ്റ്റര്‍ ടിവി അസാഹി ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ത്ത. പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ജാപ്പനീസ് ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടില്ല. ഉത്തരകൊറിയയിലെ പ്യുങ്ഗേ റി ആണവ കേന്ദ്രത്തെയാണ് തുരങ്കം തകര്‍ന്നത് ബാധിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്ന ജാപ്പനീസ് ചാനല്‍ സെപ്തംബര്‍ പത്തിനാണ് സംഭവമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാംതവണയും തുരങ്കം തകര്‍ന്നപ്പോള്‍ മരണനിരക്ക് 200 കവിഞ്ഞെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപത്ത് നിരവധി തവണ പ്രകമ്പനങ്ങളുണ്ടായെന്നും മണ്ണിടിച്ചിലുകളുണ്ടായെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സെപ്തംബര്‍ മൂന്നിലെ ആണവ പരീക്ഷണത്തെ തുടര്‍ന്നാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
The isolated regime of Kim Jong Un has a tunnel ready to test another nuclear weapon “at any time,” according to spies in its neighbor to the south.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more