കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ കാള്‍ വിന്‍സന്‍ ആക്രമിച്ച് മുക്കും!! ഉത്തരകൊറിയ ഉറഞ്ഞുതുള്ളുന്നു, പ്രചവനം ഫലിയ്ക്കും!!

Google Oneindia Malayalam News

സോള്‍: സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സണ്‍ ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടെ കാള്‍വിന്‍സണ് ഉത്തരകൊറിയയുടെ സമീപത്തേയ്ക്ക് നീങ്ങാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ചട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഉത്തരകൊറിയയുടെ വെല്ലുവിളി.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ലംഘിച്ച് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ ഭാഗത്തേയ്ക്ക് നീങ്ങാന്‍ കപ്പലിന് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ കപ്പല്‍ ഉത്തരകൊറിയയ്ക്ക് സമീപത്തെത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കിയിരുന്നു.

ഒറ്റ ആക്രമണം, എല്ലാം തകരും !!

ഒറ്റ ആക്രമണം, എല്ലാം തകരും !!

ഒറ്റ ആക്രമണം വഴി അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഉത്തരകൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖ്യപത്രമാണ് ഉത്തരകൊറിയയുടെ അവകാശവാദങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രകോപനത്തിന് പിന്നില്‍

പ്രകോപനത്തിന് പിന്നില്‍

അണുവായുധ പരീക്ഷണം, മിസൈല്‍ പരീക്ഷണം എന്നിവയ്ക്ക് പുറമേ അമേരിക്കയേയും ഏഷ്യന്‍ സഖ്യത്തെയും ആക്രമിക്കുമെന്ന കൊറിയയുടെ ഭീഷണിയുമാണ് ഈ നീക്കത്തിന് പിന്നില്‍.

സൈനികാഭ്യാസം കൊറിയയ്ക്ക് ഭീഷണി

സൈനികാഭ്യാസം കൊറിയയ്ക്ക് ഭീഷണി

അമേരിക്കന്‍ വിമാനനവാഹിനി കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സനൊപ്പെ രണ്ട് ജാപ്പനീസ് നാവിക സേന കപ്പലുകളും പശ്ചിമ പസഫിക്കില്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്.

അമേരിക്കയുമായി കൊമ്പ് കോര്‍ത്ത് ഉന്‍

അമേരിക്കയുമായി കൊമ്പ് കോര്‍ത്ത് ഉന്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് അണുവായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. അമേരിക്കയിലേയ്ക്ക് തൊടുത്തുവിടാന്‍ ശക്തിയുള്ള ന്യൂക്ലിയര്‍ ടിപ്പ്ഡ് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ ഐക്യരാഷ്ട്രസഭയുടെ അനുമതി ലംഘിച്ച് നിരവധി മിസൈല്‍ പരീക്ഷണങ്ങളും അടുത്ത കാലത്തായി ഉത്തരകൊറിയ നടത്തിയിരുന്നു.

 ലക്ഷ്യം അമേരിക്ക മാത്രം

ലക്ഷ്യം അമേരിക്ക മാത്രം

അമേരിക്കന്‍ വ്യോമതാവളം തകര്‍ക്കാനുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കാനാണ് തങ്ങളുടെ ശ്രമെന്ന് ഒടുവില്‍ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ വളര്‍ന്നുവരുന്ന അണുവായുധ പരീക്ഷണങ്ങളും ട്രംപ് ഭരണകൂടത്തിന് ദിനംപ്രതി സുരക്ഷാ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

ജപ്പാനും കൊറിയപ്പേടി

ജപ്പാനും കൊറിയപ്പേടി

അണുവായുധങ്ങള്‍ വികസിപ്പിക്കുന്നത് സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്ന് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമാധാന ലംഘനമുണ്ടായാല്‍ അമേരിക്കയില്‍ അണുവായുധം പ്രയോഗിക്കുമെന്നും കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ ദക്ഷിണ കൊറിയയിലും ജപ്പാനിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കൊപ്പം സൈനികാഭ്യാസം നടത്തുന്നതിനായി ജപ്പാന്റെ സമിദാരെ, അഷിഗര എന്നീ യുദ്ധക്കപ്പലുകള്‍ ജാപ്പനീസ് തീരം വിട്ടത്.

സൈനിക അഭ്യാസം

സൈനിക അഭ്യാസം

യുഎസ് യുദ്ധക്കപ്പലുകള്‍ക്കൊപ്പം ചേര്‍ന്ന് സൈനിക അഭ്യാസം നടത്തുന്നത് എവിടെയാണ് ജപ്പാന്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയും കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുള്ളതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ജാപ്പനീസ് കപ്പലുകള്‍ ദക്ഷിണ ജപ്പാന്റെ 2500 കിലോമീറ്റര്‍ പരിധിയിലെത്തിയിട്ടുണ്ട്.

ചൈന ഉത്തരകൊറിയയെ ഭയക്കുന്നു

ചൈന ഉത്തരകൊറിയയെ ഭയക്കുന്നു

ഉത്തരകൊറിയയുടെ മുഖ്യസഖ്യകക്ഷിയായ ചൈന ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ തണുപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം അമേരിക്കയുമായുള്ള അസ്വാരസ്യങ്ങള്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടും ചൈന പ്രതികരിക്കാത്തതും സംശയം ജനിപ്പിക്കുന്നുണ്ട്. ചൈന കൊറിയയെ നിയന്ത്രിച്ചില്ലെങ്കില്‍ ഉത്തരകൊറിയയ്ക്ക് തിരിച്ചടിയ്ക്കുമെന്ന് ചൈനയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
North Korea said on Sunday it was ready to sink a U.S. aircraft carrier to demonstrate its military might, as two Japanese navy ships joined a U.S. carrier group for exercises in the westernADVERTISEMENTPacific.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X