• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടുതല്‍ 'കിറുക്കനായി' കിം; സജ്ജരാകാൻ സൈന്യത്തിനു നിർദേശം, ആണവായുധ ശേഖരം വര്‍ധിപ്പിക്കണം

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്നിനെ മുന്നാഴ്ച്ചയോളം പൊതുചടങ്ങുകളിലൊന്നും കാണാതിരുന്നതിന് പിന്നാലെ വലിയ തോതിലുള്ള അഭ്യൂഹങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് കിം ജോംങ് ഉന്നിന്‍റെ ആരോഗ്യ നില ഗുരുതരമായെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ ഒരു പരിധി കൂടി കടന്ന് കിം ജോംങ് ഉന്‍ അന്തരിച്ചെന്നും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

അ‍ഞ്ജാത വാസം അവസാനിക്കുന്നു

അ‍ഞ്ജാത വാസം അവസാനിക്കുന്നു

എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് കിം ജോംങ് ഉന്‍ തന്‍റെ അ‍ഞ്ജാത വാസം അവസാനിപ്പിച്ച് പൊതുജനമധ്യത്തില്‍ വീണ്ടും വന്നത്. മെയ് ആദ്യവാരം ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു 20 ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ പങ്കെടുത്തത്.

യോഗംം

യോഗംം

ഇതിന് പിന്നാലെയാണ് സെന്‍ട്രൽ മിലിട്ടറി കമ്മിഷന്റെ യോഗവും കിം ജോങ് ഉന്‍ വിളിച്ചുചേർത്തതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിസായ കെസിഎൻഎ വാർത്ത പുറത്തുവിടുന്നത്. രാജ്യത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സജ്ജരായിരിക്കണം

സജ്ജരായിരിക്കണം

രാജ്യത്തിന്‍റെ തന്ത്രപ്രധാന മേഖലകളില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സജ്ജരായിരിക്കണമെന്നും കിം ജോങ് ഉന്‍ സൈനിക മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉത്തരകൊറിയയുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകണം, അതോടൊപ്പം തന്ത്രപ്രധാന സൈനിക സംഘങ്ങളെല്ലാം തയ്യറായിക്കണമെന്നും കിം നിര്‍ദ്ദേശിച്ചു.

പ്രതിരോധിക്കാനുള്ള വഴികളും

പ്രതിരോധിക്കാനുള്ള വഴികളും

ശത്രുരാജ്യങ്ങളില്‍ നിന്നും വര്‍ധിച്ചു വരുന്ന പ്രകോപനത്തെ പ്രതിരോധിക്കാനുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു. അതേസമയം എന്നാണ് ഇത്തരമൊയു യോഗം നടന്നത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നില്ല. അമേരിക്കയുമായുള്ള ആണവ നിര്‍വ്യാപന കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത സാഹചര്യത്തിലാണ് ഇത്തരമൊര യോഗം എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു.

ഹ്രസ്വദൂര മിസൈലുകള്‍

ഹ്രസ്വദൂര മിസൈലുകള്‍

ഉത്തരകൊറിയക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഇപ്പോഴും തുരടരുകയാണ്. അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ പുരോഗതി കാണാതിരുന്നതിനെ തുര്‍ന്ന് ഉത്തരകൊറിയ തന്ത്രപ്രധാനമായ പുതിയ ആയുധം പുറത്തിറക്കുമെന്നും കിം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചില ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതല്ലാതെ ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് കാര്യമായ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല.

പുതിയ നിയമനങ്ങള്‍

പുതിയ നിയമനങ്ങള്‍

അതേസമയം, രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനേയും സുപ്രീം ഗാര്‍ഡ് കമാൻഡറെയും കിം മാറ്റി നിയമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സുപ്രീം ഗാര്‍ഡ് കമാന്‍ഡര്‍ക്കാര്‍ കിമ്മിന്‍റെയും കുടുംബത്തിന്‍റെയും സംരക്ഷച്ചുമതല. രഹസ്യാന്വേഷണ ഏജൻസി ഡയറക്ടറായിരുന്ന ജാം കിൽ-സോങ്ങിനു പകരം ലഫ്റ്റനന്റ് ജനറൽ റിം ക്വാങ്-ഇല്ലിനെയാണ് നിയമിച്ചത്.

കേന്ദ്രകമ്മിറ്റി അംഗം

കേന്ദ്രകമ്മിറ്റി അംഗം

വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ അംഗമായും റിം ക്വാങ്-ഇല്ലിനെ നിയമിച്ചു. പുതിയ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിതനായ ക്വാക്ക് ചാങ്-സിക്ക് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് മുന്‍നിരയിലുള്ള രണ്ട് നേതാക്കളെ കിം മാറ്റിയതെന്ന് വ്യക്തമല്ല.

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങളില്ല: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

English summary
North Korea's Kim holds central military commission meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X