• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയില്‍ കിം ജോങ് ഉന്നിന്റെ സന്ദര്‍ശനം! ട്രംപ്- ഉന്‍ കൂടിക്കാഴ്ചക്ക് ചൈനീസ് തന്ത്രങ്ങള്‍!

ബെയ്ജിംഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍. പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ്ഗാണ് കിമ്മിന്റെ അപ്രതീക്ഷിത ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 2011ല്‍ അധികാരത്തിലെത്തിയ ഉത്തരകൊറിയന്‍ ഏകാധിപതി ആദ്യമായാണ് വിദേശരാജ്യം സന്ദര്‍ശിക്കുന്നത്. എന്നാല്‍ കിമ്മിന്റെ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് മൂന്ന് പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കിം എവിടെ താമസിക്കും, ആരെല്ലാമായി കൂടിക്കാഴ്ച നടത്തും എന്നീ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി ആഴ്ചകള്‍ക്ക് ശേഷമാണ് കിമ്മിന്റെ അപ്രതീക്ഷിത ചൈനീസ് സന്ദര്‍ശനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഉന്നിന്റെ സന്ദര്‍ശനം വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സും സ്ഥിരീകരിച്ചിട്ടില്ല.

 ചൈനയിലെത്തിയത് ട്രെയിനിലോ?

ചൈനയിലെത്തിയത് ട്രെയിനിലോ?

വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്ഡോങ്ങിലൂടെ കിം ജോങ് ഉന്നോ മുതിര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനോ ചൈന സന്ദര്‍ശിക്കാനെത്തുമെന്ന വാര്‍ത്ത ജപ്പാനിലെ ക്യോഡോ ന്യൂസ് പുറത്തുവിട്ടിരുന്നു. ട്രെയിന്‍ ചൈനയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ നിപ്പോണ്‍ ടിവി തത്സമയം പുറത്തുവിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ ദൃശ്യങ്ങളാണ് ടിവി ചാനല്‍ പുറത്തുവിട്ടത്. 2011ല്‍ മരിക്കുന്നതിന് മുമ്പായി കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍ ചൈന സന്ദര്‍ശിച്ചതിന് സമാനമായ ദൃശ്യങ്ങളാണ് നിപ്പോണ്‍ ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മ‍ഞ്ഞ വരകളുള്ള പച്ചനിറത്തിലുള്ള പ്രത്യേക ട്രെയിനിലാണ് കിം എത്തിയതെന്നും നിപ്പോണ്‍ ടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആയുധ പരീക്ഷണങ്ങള്‍ കൊണ്ട് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഉത്തരകൊറിയയുടെ സഖ്യ രാജ്യമാണ് ചൈന. ഉത്തരകൊറിയന്‍ നീക്കങ്ങളെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന ചൈനയ്ക്ക് താക്കീതുമായി അമേരിക്ക പലതവണ രംഗത്തെത്തിയിരുന്നു.

ചൈന കണ്ണടച്ച് ഇരുട്ടാക്കുന്നു..

ചൈന കണ്ണടച്ച് ഇരുട്ടാക്കുന്നു..

ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണം. വാര്‍ത്താ സമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ചൈനയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തും ഡാങ്‍ഡ‍ോങ്കിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ ടിയാന്‍മെന്‍ സ്ക്വയറിലെ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചതായും ചൈനയിലെ ചന്‍ഗാന്‍ അവന്യൂവിലേയ്ക്കുള്ള ഗേറ്റുകള്‍ അടച്ചിട്ടതായും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ സുപ്രധാന കൂടിക്കാഴ്ചകള്‍ക്ക് മുന്നോടിയായാണ് ഇത്തരം സുരക്ഷാ നീക്കങ്ങള്‍ നടത്താറുള്ളതെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ചൈനയില്‍ കിമ്മിന്റെ സാന്നിധ്യമുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ ചൈനയിലെ രണ്ട് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

 ട്രെയിനുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്

ട്രെയിനുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്

ചൈനയിലെ വിവിധ ട്രെയിനുകള്‍ സമയം വൈകിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് തിങ്കളാഴ്ച ബെയ്ജിംഗ് റെയില്‍വേ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെയ്ജിംഗ് പ്രദേശത്ത് ഇത് രണ്ട് മണിക്കൂര്‍ വരെ ആയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ കിം രാജ്യം സന്ദര്‍ശിക്കില്ലെന്ന സൂചനകളാണ് ചൈനീസ് സൈനിക വൃത്തങ്ങള്‍ റോയിറ്റേഴ്സിന് നല്‍കിയിട്ടുള്ള വിവരം. എന്നാല്‍ ചൈന സന്ദര്‍ശിച്ചെന്നോ ഇല്ലെന്നോ ഉള്ള വിഷയത്തില്‍ യാതൊരു വിധ സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കിം ജോങ് ഉന്നിന് വിമാന യാത്ര ഒഴിവാക്കി ട്രെയിന്‍ തിരഞ്ഞെടുത്തത് എന്തിനാണെന്ന് വ്യക്തമല്ല.

 എല്ലാം രഹസ്യമാക്കി വെച്ചു

എല്ലാം രഹസ്യമാക്കി വെച്ചു

2011ല്‍ മരണമടഞ്ഞ കിം ജോങ് രണ്ടാമന്റെ ചൈനീസ് സന്ദര്‍ശനവും ഇരു രാജ്യങ്ങളും രഹസ്യമായി സൂക്ഷിച്ചിരുന്നു. കിം ജോങ് ഉന്നിന്റെ പിതാവായ ഇദ്ദേഹത്തിന്റെ മരണശേഷമാണ് ഇദ്ദേഹം ചൈന സന്ദര്‍ശിച്ചെന്ന വിവരം പുറത്തുവിടുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കിം ജോങ് രണ്ടാമനും ട്രെയിന്‍ യാത്രയാണ് തിരഞ്ഞെടുത്തത്. ചൈനയ്ക്ക് പുറമേ റഷ്യയിലേക്കും അദ്ദേഹം ട്രെയിന്‍ മാര്‍ഗമാണ് സഞ്ചരിച്ചത്. ഡാങ്ഡോങ്ങിനും ബെയ്ജിംഗിനുമിടയിലെ 1,100 കിമീ ദൂരം സഞ്ചരിക്കാന്‍ ഏകദേശം 14 മണിക്കൂര്‍ നീണ്ട യാത്ര ആവശ്യമാണ്.

കിം ജോങ് ഉന്‍- ട്രംപ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി: കൂടിക്കാഴ്ച മെയ് മാസത്തോടെ

മോദി സര്‍ക്കാരിനെതിരെ മൂന്നാം മുന്നണി വരുന്നു, നേതൃത്വം കൊടുക്കുന്നത് മമത, പ്രതിപക്ഷം പിന്തുണച്ചു!!

English summary
Kim Jong Un made a surprise visit to Beijing on his first known trip outside North Korea since taking power in 2011, three people with knowledge of the visit said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more