കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ പരീക്ഷണം ഗുവാമിനെ ലക്ഷ്യം വച്ചെന്ന് ഉന്‍: ട്രംപിന്‍റെ താക്കീതിന് പുല്ലുവില!

അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനിക പരിശീലനത്തിനുള്ള പ്രതിരോധമെന്നോണമാണ് മിസൈല്‍ പരീക്ഷണം നടത്തിയിട്ടുള്ളതെന്നും കൊറിയ

Google Oneindia Malayalam News

സിയോള്‍: ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച നടപടിയ്ക്ക് വിശദീകരണവുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനിക പരിശീലനത്തിനുള്ള പ്രതിരോധമെന്നോണമാണ് മിസൈല്‍ പരീക്ഷണം നടത്തിയിട്ടുള്ളതെന്നാണ് ഉത്തരകൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കെസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പസഫിക് സമുദ്രത്തിലുള്ള അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗുവാമിനെതിരെയുള്ള സൈനിക നടപടിയുടെ ആദ്യ പടിയാണ് മിസൈല്‍ പരീക്ഷണമെന്നും ഉത്തരകൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കെസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവാമിനെ ആക്രമിക്കുന്നതിനായി ഉപയോഗിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ ഹ്വാസ്വോങ് 12 മിസൈലാണ് ഉത്തരകൊറിയയില്‍ നിന്ന് ജപ്പാന് മുകളിലൂടെ പരീക്ഷിച്ചത്.

English summary
North Korea said on Wednesday it had conducted a test of an intermediate-range ballistic missile (IRBM) to counter US and South Korean military drills and as a first step in military action in the Pacific to "contain" the US territory of Guam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X