കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വില കൊടുക്കേണ്ടി വരും, വലിയ വില, നാമാവശേഷമാക്കുമെന്ന് ഉത്തരകൊറിയ!!

  • By Anoopa
Google Oneindia Malayalam News

സിയൂള്‍: ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഉത്തരകൊറിയ. ഡൊണാള്‍ഡ് ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി!! ഉലകനായകന്‍ രണ്ടും കല്‍പിച്ചു തന്നെ...നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി!! ഉലകനായകന്‍ രണ്ടും കല്‍പിച്ചു തന്നെ...

ശനിയാഴ്ച ലോകാവസാനമോ..? പ്രവചനങ്ങള്‍ക്കു പിന്നില്‍..? ശാസ്ത്രലോകത്തിന്റെ ഉത്തരം ഇതാ...ശനിയാഴ്ച ലോകാവസാനമോ..? പ്രവചനങ്ങള്‍ക്കു പിന്നില്‍..? ശാസ്ത്രലോകത്തിന്റെ ഉത്തരം ഇതാ...

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്രോതസ്സുകളെ നിര്‍ത്തലാക്കും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായാണ് കിം ജോങ് ഉന്‍ മുന്നോട്ടു വന്നിരിക്കുന്നത്.

ട്രംപ് പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍

ട്രംപ് പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍

ഡൊണാള്‍ഡ് ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തു വിട്ട പ്രസ്താവനയില്‍ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയാല്‍ രാജ്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

 ഭീഷണി കയ്യിലിരിക്കട്ടെ

ഭീഷണി കയ്യിലിരിക്കട്ടെ

എന്നാല്‍ തങ്ങളെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്ന് കി ജോങ് ഉന്‍ തിരിച്ചടിച്ചു. അമേരിക്കെയേയൊ സഖ്യരാഷ്ട്രങ്ങളെയോ ഭിഷണിപ്പെടുത്തുന്നതു തുടര്‍ന്നാല്‍ 26 മില്യന്‍ ആളുകള്‍ താമസിക്കുന്ന രാജ്യത്തെ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. കിം ജോങ് ഉന്നിനെ ആത്മഹത്യാ മിഷനുമായി മുന്നോട്ടു പോകുന്ന 'റോക്കറ്റ് മാന്‍' എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.

വലിയ വില നല്‍കേണ്ടി വരും..

വലിയ വില നല്‍കേണ്ടി വരും..

ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നാണ് കിം ജോങ് ഉന്‍ പറഞ്ഞത്. ട്രംപിന്റെ വാക്കുകള്‍ അതിരു വിട്ടതാണ്. ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലുതായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും കിം മുന്നറിയിപ്പ് നല്‍കി.

ചൈനക്ക് വാഴ്ത്തല്‍

ചൈനക്ക് വാഴ്ത്തല്‍

അതേസമയം ചൈനയെ പുകഴ്ത്താനും കിം മറന്നില്ല. ഒറ്റപ്പെട്ടു കിടക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ സഹായിക്കുന്നത് ചൈനയാണെന്നും കിം പറഞ്ഞു. ചൈനയുടെയും റഷ്യയുടെയും പിന്തുണ കിട്ടാനാണ് ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്താനിരുന്ന ഉപരോധം ഐക്യരാഷ്ട്രസഭ മയപ്പെടുത്തിയത്.

ഉപരോധം

ഉപരോധം

എണ്ണ ഇറക്കുമതിക്കു നിയന്ത്രണം, തുണിത്തരങ്ങളുടെ കയറ്റുമതി, സംയുക്ത സംരംഭങ്ങള്‍ക്കും സമ്പൂര്‍ണവിലക്ക്, വിദേശത്തു നിന്നും ഉത്തരകൊറിയയിലേക്കുള്ള പണമയക്കല്‍ തടയല്‍ എന്നീ ഉപരോധങ്ങളാണ് കൊറിയക്കു മേല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. അമേരിക്ക അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതി എതിരില്ലാതെ പാസ്സാക്കി.

കളി നിര്‍ത്തുന്നില്ല

കളി നിര്‍ത്തുന്നില്ല

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. മിസൈല്‍ പരീക്ഷണങ്ങള്‍ക്കും പുറമേ ആയിരുന്നു ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം.

English summary
North Korea’s Kim says will make ‘deranged’ Trump pay dearly for UN speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X