കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉൻ ജീവനോടെയുണ്ട്, ട്രംപിന് മറുപടിയുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, കരുതിയിരിക്കാൻ അമേരിക്ക

ചൊവ്വാഴ്ച വൈകിട്ട് 6.30 നായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ലോകത്തിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം | Oneindia Malayalam

സോൾ: ഒരു ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയയെ ഭീകരരാജ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയൻ വാർത്തയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പദ്മാവാതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാർക്ക് സുപ്രീം കോടതിയുടെ താക്കീത്പദ്മാവാതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാർക്ക് സുപ്രീം കോടതിയുടെ താക്കീത്

north korea

ചൊവ്വാഴ്ച വൈകിട്ട് 6.30 നായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിലെ പ്യോങ്സോങ്ങിൽ നിന്ന് 1000 കിലോ മീറ്ററോളം സഞ്ചരിച്ച് ജപ്പാൻ അധീനതയിലുള്ള കടലിലാണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ട്. രണ്ടു മാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് ജപ്പാന്റെ തലയ്ക്ക് മീതെ ഉത്തരകൊറിയ മിസൈൽ പറത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യമായി ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷണം നടത്തിയത്.

ചായ വിറ്റു നടന്നയാൾ പ്രധാനമന്ത്രിയായത് മാതൃകാപരം... ഉച്ചകോടിയിൽ മോദിയെ അഭിനന്ദിച്ച് ഇവാങ്കചായ വിറ്റു നടന്നയാൾ പ്രധാനമന്ത്രിയായത് മാതൃകാപരം... ഉച്ചകോടിയിൽ മോദിയെ അഭിനന്ദിച്ച് ഇവാങ്ക

ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുയേക്കുമെന്നു യുഎസ് നു മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊറിയയുടെ മിസൈൽ പരീക്ഷണം. കൊറിയ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നൽകുന്ന റേഡിയോ സിഗ്നലുകൾ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

 ലക്ഷ്യം അമേരിക്ക

ലക്ഷ്യം അമേരിക്ക

കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷണം നടത്തിയ മിസൈലിന്റെ ശേഷി 13000 കിലോ മീറ്ററാണ്. ഇത് അമേരിക്കയിലെ എല്ലാ നഗരങ്ങളേയും പരിധിയിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ മിസൈൽ പരീക്ഷണത്തിന്റെ ലക്ഷ്യം അമേരിക്കയ്ക്ക് മുന്നറിയിപ്പു കൊടുക്കുകയെന്നത് തന്നെയാണ്. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ തുടർന്ന് സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കൂടാതെ ഈ പ്രശ്നം തങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

 യുഎൻ സമ്മേളനം

യുഎൻ സമ്മേളനം

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ അടിയന്തര യോഗം ചേരും. ഉത്തരകൊറിയയുടെ അടിക്കടിയുളള മിസൈൽ പരീക്ഷണത്തിനെതിരെ യുഎൻ രംഗത്തെത്തിയിരുന്നു. പല തവണ മുന്നറിയിപ്പു നൽകിയെങ്കിലും അതു പരിഗണിക്കാൻ ഉത്തരകൊറിയ തയ്യാറായിരുന്നില്ല. തുടർന്ന് ഉത്തരകൊറിയ്ക്കെതിരെ യുഎൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ഉപരോധം കറ്റിൽ പറത്തിയായിരുന്നു കൊറിയയുടെ മിസൈൽ പരീക്ഷണം‌‌‌‌

ഭീകരരാജ്യം

ഭീകരരാജ്യം

ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉൻ ആണവായുധ പരീക്ഷണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ഇത്തരം നടപടിയിലൂടെ ഉത്തരകൊറിയയ്ക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മറ്റു രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്നു യുഎസ് വീണ്ടും ആവർത്തിച്ചു.

രണ്ടു മാസമായി പരീക്ഷണമില്ല

രണ്ടു മാസമായി പരീക്ഷണമില്ല

കഴിഞ്ഞ രണ്ടുമാസമായി ഉത്തരകൊറിയ മിസൈൽ പീക്ഷണം നടത്തിയിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ വെല്ലുവിളികൾ വിമർശനങ്ങൾക്കും മൗനമായിരുന്നു പ്രതികരണം. എന്നാൽ ആ മൗനം വരാൻ പോകുന്ന അപകടത്തിന്റെ സൂചനയായിരുന്നു. കൂടാതെ ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്നു തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഉത്തരകൊറിയൻ സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ന്യൂസ് ഡോട്ട് കോം വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്തർവാഹിനി നിർമ്മാണം

അന്തർവാഹിനി നിർമ്മാണം

ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയുടെ നിർമ്മാണം നടക്കുകയാണ്.ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ കപ്പൽ നിർമ്മാണം നടക്കുന്നതായി 38 നോർത്ത് വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയൻ നാവിക കപ്പൽ നിർമാമണ കേന്ദ്രത്തിന്റെ ഉപഗ്രഹദൃശ്യത്തിൽ നിന്ന് ഇതു വ്യക്തമാണെന്ന് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആണവ അന്തർവാഹിനി നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ തുടച്ചയായി ഉത്തരകൊറിയുടെ സിൻപോ സൗത്തിലെ കപ്പൽ നിർമ്മാണശാലയിൽ എത്തുന്നുണ്ട്.

English summary
North Korea launched what appears to be another intercontinental ballistic missile, the Pentagon said Tuesday, with experts calculating that the U.S. capital is now technically within Kim Jong Un's reach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X