കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം... ഹൈഡ്രജന്‍ ബോംബ്, തുടര്‍ന്ന് ഭൂചലനം

Google Oneindia Malayalam News

സിയോള്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയ്ക്കും അമേരിയ്ക്കക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് ഉത്തര കൊറിയയുടെ ആണ്വായുധ പരീക്ഷണം.

ഹൈഡ്രജന്‍ ബോംബ് ആണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ അറിയിച്ചു. ആദ്യമായാണ് ഹൈഡ്രജന്‍ ബോംബ് ഇവര്‍ വികസിപ്പിച്ചെടുക്കുന്നത്.

അണ്വായുധ പരീക്ഷണക്ഷണത്തെ തുടര്‍ന്ന് അണവ നിലയത്തിന് സമീപത്ത് ന്‍ ഭൂചലനവും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി.

അണ്വായുധ പരീക്ഷണം

അണ്വായുധ പരീക്ഷണം

ഏകാധിപത്യത്തിന്റേയും മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ അമേരിയ്ക്ക അടക്കമുള്ള രാഷ്ട്രങ്ങളുടെ കരിമ്പട്ടികയിലുള്ള ഉത്തര കൊറിയയാണ് ഇപ്പോള്‍ അണ്വായുധ പരീക്ഷണം നടത്തിയിരിയ്ക്കുന്നത്.

ഹൈഡ്രജന്‍ ബോംബ്

ഹൈഡ്രജന്‍ ബോംബ്

അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ തന്നെയാണ് അറിയിച്ചിരിയ്ക്കുന്നത്. ജനുവരി അറിന് പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് പരീക്ഷണം നടത്തിയത്.

ഭൂചലനം

ഭൂചലനം

ഉത്തര കൊറിയയില്‍ ഭൂചലനം അനുഭവപ്പെട്ട കാര്യം അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് അണ്വായുധ പരീക്ഷണത്തെ തുടര്‍ന്നുണ്ടായതാണെന്ന് ആദ്യം ആരും അറിഞ്ഞില്ല.

അണവനിലയത്തിനടുത്ത്

അണവനിലയത്തിനടുത്ത്

ആണവ നിലയത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആണവ നിലയത്തിന് എന്തെങ്കിലും കേട് സംഭവിച്ചതായി അറിവില്ല.

വന്‍ പൊട്ടിത്തെറി

വന്‍ പൊട്ടിത്തെറി

ഉത്തര കൊറിയയില്‍ വന്‍ സ്‌ഫോടനം നടന്നതായി ചൈനയുടെ എര്‍ത്ത് ക്വേക്ക് നെറ്റ് വര്‍ക്ക് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

പുംഗ്യേരി

പുംഗ്യേരി

ഉത്തര കൊറിയയിലെ പുംഗ്യേരിയില്‍ വച്ചാണ് അണ്വായുധ പരീക്ഷണം നടത്തിയിട്ടുള്ളത്. ഈ മേഖലയില്‍ അടുത്ത കാലത്ത് നടന്ന തുരങ്ക നിര്‍മാണം അമേരിയ്ക്കയും ദക്ഷിണ കൊറിയയും കണ്ടെത്തിയിരുന്നു.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഉത്തര കൊറിയ ആദ്യമായിട്ടല്ല അണ്വായുധ പരീക്ഷണം നടത്തുന്നത്. 2006 ലും 2009 ലും 2013 ലും അണ്വായുധ പരീക്ഷണം നടത്തിയിട്ടുണ്ട്. എല്ലാ പരിക്ഷണങ്ങളും പുംഗ്യേരിയില്‍ വച്ച് തന്നെ ആയിരുന്നു.

അമേരിയ്ക്കയ്ക്ക് ഭയം

അമേരിയ്ക്കയ്ക്ക് ഭയം

അമേരിയ്ക്കയുടെ പ്രഖ്യാപിത ശത്രുക്കളില്‍ ഒന്നാണ് ഉത്തര കൊറിയ. തിരിച്ചും അങ്ങനെ തന്നെ. വേണമെങ്കില്‍ അമേരിയ്ക്കയെ ആക്രമിയ്ക്കാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞവരാണ് ഉത്തരകൊറിയക്കാര്‍. അമേരിയ്ക്കയ്ക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇപ്പോള്‍ അണ്വായുധ പരീക്ഷണം നടത്തിയിരിയ്ക്കുന്നത് എന്നാണ് ഉത്തര കൊറിയ പറയുന്നത്.

വീണ്ടും ഒറ്റപ്പെടും

വീണ്ടും ഒറ്റപ്പെടും

നിലവില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രാതിനിധ്യമില്ല ഉത്തര കൊറിയയ്ക്ക്. അമേരിയ്ക്ക അടക്കമുള്ള രാഷ്ട്രങ്ങളുടെ വിലക്കും ഉണ്ട്. പുതിയ ആണ പരീക്ഷണം ഉത്തര കൊറിയയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും ഒറ്റപ്പെടുത്തും.

ദക്ഷിണ കൊറിയ ഭയന്നു?

ദക്ഷിണ കൊറിയ ഭയന്നു?

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും എല്ലായിപ്പോഴും യുദ്ധ സമാനമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും എന്ന് ഉറപ്പാണ്.

English summary
North Korea said on Wednesday it had successfully carried out its first hydrogen bomb test, marking a major step forward in its nuclear development, if confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X