കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസാന്തരം!! ആണവപരീക്ഷണങ്ങൾ അവസാനിപ്പിച്ചു, പരീക്ഷണ ശാലകൾക്കും താഴിട്ടു!!

Google Oneindia Malayalam News

സിയോള്‍: ലോകത്തെ ആശങ്കയിലാക്കിയ ആയുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഉത്തരകൊറിയന്‍ പ്രഖ്യാപനം. കൊറിയൻ ഉപഭൂഖണ്ഡത്തെ പലപ്പോഴും ഭീതിയിലാഴ്ത്തിയിരുന്ന ഉത്തരകൊറിയ നടത്തിവന്നിരുന്ന ആണവായുധ പരീക്ഷണങ്ങളും ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കുകയാണെന്നും കിം ജോങ് ഉന്നാണ് വ്യക്തമാക്കിയത്.

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടത്താന്‍ ഒരാഴ്ച അവശേഷിക്കെയാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കൊറിയന്‍ ഉപഭൂഖണ്ഡത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നിർ‍ണായക പ്രഖ്യാപനം.

ട്രംപിന്റെ അഭിനനന്ദനം

ട്രംപിന്റെ അഭിനനന്ദനം

ശനിയാഴ്ച മുതൽ ഭൂഖണ്ഡാന്തര മിസൈൽ‍ വിക്ഷേപണത്തറകൾ അടച്ചുപൂട്ടുമെന്ന് കൊറിയന്‍ വാർത്താ ഏജൻ‍സി റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചർച്ചകൾ‍ ചർച്ചകൾ‍ നടക്കാനിരിക്കെ ചർച്ചയിൽ മേൽക്കൈ നേടാനുള്ള ശ്രമമാണ് ഇതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. കിമ്മിന്റെ തീരൂമാനത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ട്വീറ്റിൽ രംഗത്തെത്തിയ ഡൊണാൾഡ് ട്രംപ് യുഎസ്- ഉത്തരകൊറിയ ചർച്ചകളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ആണവപരീക്ഷണങ്ങൾ തൽക്കാലത്തേയ്ക്ക് നിര്‍‍ത്തിവെക്കാനും ആണവപരീക്ഷണ ശാലകൾ അടച്ചിടാനുള്ള ഉത്തരകൊറിയൻ നീക്കത്തേയും അമേരിക്കൻ പ്രസി‍ഡന്റ് അഭിനന്ദിച്ചിരുന്നു.

 ഉപാധികളില്ലാതെ ചർച്ചയ്ക്ക്

ഉപാധികളില്ലാതെ ചർച്ചയ്ക്ക്



കൊറിയൻ യുദ്ധാനന്തരം ദക്ഷിണ കൊറിയയിൽ നിലനിർത്തിയിട്ടുള്ള അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച ഉപാധികൾ ഒന്നും മുന്നോട്ടുവയ്ക്കാതെ നിരായുധീകരണ ചർച്ചയ്ക്ക് സന്നദ്ധമാണെന്നാണ് ഉത്തരകൊറിയ സമ്മതിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയാണ് ഉച്ചകോടി. ഇതിന് മുന്നോടിയാണ് ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതായും വിക്ഷേപണ കേന്ദ്രങ്ങൾ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുള്ളത്. ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന ശീതകാല ഒളിംപിക്സാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലെത്തിച്ചത്.

ആയുധങ്ങൾ ആവശ്യമില്ലെന്ന്

ആയുധങ്ങൾ ആവശ്യമില്ലെന്ന്

നിലവിലെ സാഹചര്യത്തിൽ ഉത്തരകൊറിയയ്ക്ക് ഇനി ആണവായുധങ്ങൾ വേണ്ടെന്നും മിഡ് റേഞ്ച്- ഭൂഖണ്ഡാന്തര മിസൈൽ‍ പരീക്ഷണങ്ങൾ‍ അവസാനിപ്പിക്കുകയാണെന്നും കിം ജോങ് ഉന്നാണ് പ്രഖ്യാപിച്ചത്. ഉത്തരകൊറിയൻ ഏകാധിപതിയെ ഉദ്ധരിച്ച് ഔദ്യോഗിക ഉത്തരകൊറിയന്‍ വാർത്താ ഏജന്‍സി കെസിഎൻ‍എയാണ് വാര്‍ത്ത പുറത്തുവിട്ടത്. റോക്കറ്റ് പരീക്ഷണങ്ങൾ ഉള്‍പ്പെടെയുള്ളവ ഉത്തരകൊറിയ പൂർത്തിയാക്കിയെന്നും ഉത്തരകൊറിയെ ഉദ്ധരിച്ച് കെസിഎൻ‍എ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാന്‍ ആറ് ദിവസം മാത്രം അവശേഷിക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്. മെയ് അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുക.

 പുതിയ അധ്യായം

പുതിയ അധ്യായം


ആണവനിരായുധീകരണത്തിന്റെ പാതയിൽ സഞ്ചരിക്കാനിരിക്കുന്ന ഉത്തരകൊറിയയെ കാത്തിരിക്കുന്നത് പുതിയ അധ്യായമായിരിക്കും. ആയുധ പരീക്ഷണങ്ങൾ ഉപേക്ഷിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ചയിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും നടത്താന്‍ ഉത്തരകൊറിയയ്ക്ക് കഴിയും. ആയുധ പരീക്ഷണങ്ങൾ ഉപേക്ഷിക്കുന്നതോടെ രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളും നീങ്ങും. ഇത് വ്യാപാര ബന്ധങ്ങളും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

 ആണവായുധം ഉപേക്ഷിക്കുമെന്ന് ഉറപ്പ്

ആണവായുധം ഉപേക്ഷിക്കുമെന്ന് ഉറപ്പ്


ആണവായുധ വിമുക്ത കൊറിയന്‍ ഉപഭൂഖണ്ഡത്തിന് വേണ്ടി നേരിട്ടുള്ള ചർച്ചകള്‍ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചാല്‍ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാഗ്ധാനം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരകൊറിയ മുന്നോട്ടുവച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാരിലെത്തുന്നതിനായി അമേരിക്ക തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് നടത്തണമെന്നുള്ള ആവശ്യമാണ് കിം ഉന്നയിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച കിമ്മിനെ അഭിനന്ദിച്ച ട്രംപ് മേയ് മാസത്തോടെ കൂടിക്കാഴ്ച നടത്താമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

<strong></strong>മോദിയെ പറപ്പിക്കണം, മായാവതിയുടെ സഹായം, ലോക്‌സഭാ പോരാട്ടത്തില്‍ രാഹുലിനും സോണിയക്കും എതിരാളികളില്ല!!മോദിയെ പറപ്പിക്കണം, മായാവതിയുടെ സഹായം, ലോക്‌സഭാ പോരാട്ടത്തില്‍ രാഹുലിനും സോണിയക്കും എതിരാളികളില്ല!!

English summary
North Korean leader Kim Jong Un has declared an end to the nuclear and intercontinental ballistic missile tests that sent tensions soaring on the peninsula, in the region, and beyond.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X