കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിന്റെ നടപടി യുദ്ധം വിളിച്ചു വരുത്തുന്നു; മുന്നറിയിപ്പുമായി ഉത്തരകൊറിയ

രാജ്യത്ത് സമ്പൂർണ്ണ സാമ്പത്തിക ഉപരോധം വരുത്താനാണ് യുഎന്നിന്റെ ശ്രമമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ഐക്യരാഷ്ട്രസഭയുടെ പുതിയ ഉപരോധം യുദ്ധം വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്നു ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ. രാജ്യത്ത് സമ്പൂർണ്ണ സാമ്പത്തിക ഉപരോധം വരുത്താനാണ് യുഎന്നിന്റെ ശ്രമമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കി യുഎൻ കഴിഞ്ഞ ദിവസം വീണ്ടും ഉപരോധം ഏർപ്പെടുത്തിയിരുന്നു.

2ജി സ്പെക്ട്രം വിധി; തമിഴ്നാടിൽ ബിജെപി-ഡിഎംകെ കൂട്ടുകെട്ടിന് വഴിവെക്കുന്നു?2ജി സ്പെക്ട്രം വിധി; തമിഴ്നാടിൽ ബിജെപി-ഡിഎംകെ കൂട്ടുകെട്ടിന് വഴിവെക്കുന്നു?

un

ആണവരാഷ്ട്രമെന്നനിലയിൽ തങ്ങളുടെ വളർച്ച കണ്ട് രോക്ഷം പൂണ്ട അമേരിക്ക മറ്റുളള രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങളുടെ മേൽ ഉപരോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. അമേരിക്ക തങ്ങൾക്കു നേരെ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കൂടുതൽ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന രാജ്യത്തിന്റെ വാർത്ത വിതരണ ഏജൻസിയായ കെസിഎൻഎ യാണ് പുറത്തുവിട്ടിരിക്കുന്നത്.

ആണവ പരീക്ഷണം മാത്രം

ആണവ പരീക്ഷണം മാത്രം

ഉത്തരകൊറിയയോട് തീർത്തും ശത്രൂതാപരമായ മനോഭാവമാണ് യുഎസ് വച്ചു പുലർത്തുന്നത്. യുഎസ് തങ്ങൾക്കെതിരെ ഉയർത്തുന്ന ഭീഷണിയെ നേരിടുന്നതിന് കൂടുതൽ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആണവ സങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നും കൂട്ടരും.

 ഇന്ധന ഉപരോധം

ഇന്ധന ഉപരോധം

ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയിലേയ്ക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് യുഎന്നിന്റെ പുതിയ ഉപരോധം. രാജ്യവുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനയും പ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയ്ക്ക് നേരെ ഇപ്പോൾ ഉയർത്തിയിരിക്കുന്ന വിലക്ക് രാജ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്നത് തീർച്ചയാണ്.

പ്രവാസികളെ തിരിച്ചയക്കും

പ്രവാസികളെ തിരിച്ചയക്കും

ചൈന, റഷ്യ എന്നിവിടങ്ങളിൽ ഉത്തരകൊറിയയിലെ നൂറുകണക്കിന് പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. ഇവരെ തിരിച്ചയച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി തന്നെ ബാധിക്കും. രാജ്യത്തിനും വേണ്ടി പണം സമ്പാദിക്കാനാണ് ഉത്തരകൊറിയ പൗന്മാരെ മറ്റുള്ള രാജ്യത്തിലേയ്ക്ക് അയച്ചിരിക്കുന്നത്. അടിമത്ത സമാനമായ സ്ഥിതി യെന്നാണ് ഇതിനെ യുഎൻ മുനുഷ്യാവകാശ സമിതി വിശേഷിപ്പിക്കുന്നത്.

 മൂന്നാമത്തെ ഉപരോധം

മൂന്നാമത്തെ ഉപരോധം

ഈ വർഷം മൂന്നാം തവണയാണ് ഉത്തരകൊറിയയ്ക്ക് നേരെ യുഎൻ ഉപരോധം ഏർപ്പെടുത്തുന്നത്. എന്നാൽ ആദ്യം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉത്തരകൊറിയയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇന്ധന ഉപരോധം ഉത്തരകൊറിയയുടെ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കും. ഉത്തരകൊറിയയുടെ അണാവായുധ പരീക്ഷണമാണ് യുഎന്നിനെ കടുത്ത തിരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

English summary
The latest U.N. sanctions against North Korea are an act of war and tantamount to a complete economic blockade against the country, North Korea’s foreign ministry said on Sunday, threatening to punish those who supported the measure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X