കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന്റെ പാത പിന്‍തുടര്‍ന്നാല്‍ ന്യൂക്ലിയര്‍ ആക്രമണം;ആസ്‌ട്രേലിയയെ വിറപ്പിച്ച് കൊറിയ

Google Oneindia Malayalam News

സോള്‍: ആണവാക്രമണം നടത്തുമെന്ന് ആസ്‌ട്രേലിയ്ക്ക് ഭീഷണിയുമായി ഉത്തരകൊറിയ. അമേരിക്കയുടെ പാത പിന്‍തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഉത്തരകൊറിയുടെ ആണവായുധങ്ങള്‍ ആസ്‌ട്രേലിയയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി ബിഷപ്പ് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയ ആസ്‌ട്രേലിയക്ക് താക്കീത് നല്‍കുന്നത്.

 ഉത്തരകൊറിയന്‍ വക്താവിന്റെ മുന്നറിയിപ്പ്

ഉത്തരകൊറിയന്‍ വക്താവിന്റെ മുന്നറിയിപ്പ്

അമേരിക്കയെ പുകഴ്ത്തുന്നതിന് മുമ്പായി ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി രണ്ടുവട്ടം ചിന്തിക്കേണ്ടിയിരുന്നുവെന്നും ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.

നീക്കം ആത്മഹത്യാപരം

നീക്കം ആത്മഹത്യാപരം

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയെ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള യുഎസ് നീക്കത്തിനൊപ്പം ആസ്‌ട്രേലിയയും പങ്കുചേര്‍ന്നാല്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ പരിധിയില്‍ വരുന്ന ആസ്‌ട്രേലിയയുടെ നീക്കം ആത്മഹത്യാപരമാണെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നു.

ഭീഷണിയെന്ന് വെളിപ്പെടുത്തല്‍

ഭീഷണിയെന്ന് വെളിപ്പെടുത്തല്‍

ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം അന്താരാഷ്ട്രസമൂഹം ഇടപെട്ട് നിര്‍ത്തലാക്കിയില്ലെങ്കില്‍ ആസ്‌ട്രേലിയയ്ക്ക് ഭീഷണിയാണ് ആസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബിഷപ് പറയുന്നു.

ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം അന്താരാഷ്ട്രസമൂഹം ഇടപെട്ട് നിര്‍ത്തലാക്കിയില്ലെങ്കില്‍ ആസ്‌ട്രേലിയയ്ക്ക് ഭീഷണിയാണ് ആസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബിഷപ് പറയുന്നു.

 എല്ലാം അമേരിക്കന്‍ സൃഷ്ടി

എല്ലാം അമേരിക്കന്‍ സൃഷ്ടി

ബിഷപ്പിന്റെ വാദം ശരിയല്ലെന്നും ഉത്തരകൊറിയന്‍ നീക്കം സമാധാനം നശിപ്പിക്കുന്നതിന് എതിരല്ലെന്നും സ്വയം പ്രതിരോധത്തിനുള്ള നീക്കങ്ങളാണ് തങ്ങളുടേതെന്നും ഉത്തരകൊറിയന്‍ ലക്താവിനെ ഉദ്ധരിച്ച് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കൊറിയന്‍ പെനിന്‍സുലയിലുള്ള പ്രശ്‌നങ്ങളുടെ മൂലകാകരണം ആണവായുധങ്ങള്‍ ഉപയോഗിച്ച് കൊറിയയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്താനുമുള്ള അമേരിക്കയുടെ നീക്കമാണെന്നും വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

 അമേരിക്ക നേരിടും

അമേരിക്ക നേരിടും

ചൈന സമ്മര്‍ദ്ദം ചെലുത്തി
ഉത്തരകൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അമേരിക്ക നേരിടുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു.

അടുത്ത ലക്ഷ്യം ആസ്‌ട്രേലിയ

അടുത്ത ലക്ഷ്യം ആസ്‌ട്രേലിയ

ഗുവാമിലെ അമേരിക്കന്‍ വ്യോമതാവളം, ജപ്പാന്‍ എന്നിവ ആക്രമിക്കാന്‍ കഴിവുള്ള മിസൈലുകള്‍ നിലവില്‍ ഉത്തരകൊറിയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരവും ആസ്‌ട്രേലിയയും തകര്‍ക്കാന്‍ കഴിവുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

English summary
North Korea has warned Australia of a possible nuclear strike if Canberra persists in "blindly and zealously toeing the US line."North Korea's state new agency (KCNA) quoted a foreign ministry spokesman castigating Australian foreign minister, Julie Bishop, after she said the rogue nation would be subject to further Australian sanctions and for "spouting a string of rubbish against the DPRK over its entirely just steps for self-defence."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X