കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് കിം: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലെന്ന്!!

Google Oneindia Malayalam News

സിയോള്‍: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി ഉത്തരകൊറിയ. അമേരിക്കയുമായി നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടി റദ്ദാക്കുമെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണി. അമേരിക്ക ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയ്ക്ക് മേല്‍ ഏകപക്ഷീയമായി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ ട്രംപുമൊത്തുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നാണ് കിം ജോങ് ഉന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

north-korea

ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി കിം ക്യേ ഗ്വാനെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബിയയില്‍ നടപ്പിലാക്കിയതുപോലുള്ള ആണവനിരായുധീകരണമാണ് ഉത്തരകൊറിയയില്‍ നടപ്പിലാക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നതെങ്കില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടി റദ്ദാക്കുമെന്നാണ് താക്കീത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഉത്തരകൊറിയന്‍ നിലപാട്.

English summary
North Korea said it may reconsider holding a summit with the United States if Washington continues to unilaterally insist on North Korea giving up its nuclear programme, the North's state media said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X