കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29 കോടി അമേരിക്കക്കാരെ കൊല്ലാനുള്ള ആയുധം ഉത്തര കൊറിയയുടെ കൈയ്യില്‍? ഭയന്ന് വിറച്ച് അമേരിക്ക

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം ഉണ്ടായേക്കാം എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത് ഒരുപക്ഷേ, ഒരു ആണവ യുദ്ധം ആകാനുള്ള സാധ്യതകളും ഉണ്ട്.

നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന സംഗതികളാണ് അണിയറയില്‍ ഉള്ളത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വലിപ്പം കൊണ്ടും ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും അമേരിക്കയുടെ ഏഴയലത്ത് വരില്ലെന്ന് കരുതുന്ന ഉത്തര കൊറിയ അത്ര ചില്ലറക്കാരല്ലത്രെ. അവരുടെ കൈവശം ഇനിയും തിരിച്ചറിയപ്പെടാത്ത, മരണംവിതക്കുന്ന ആയുധങ്ങള്‍ ഉണ്ട് എന്നാണ് കരുതുന്നത്.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

ഒരുപക്ഷം 90 ശതമാനം വരുന്ന അമേരിക്കന്‍ ജനതയെ ഇല്ലാതാക്കാന്‍ പോലും ശക്തമായ ഒരു ആയുധം ഉത്തര കൊറിയയുടെ കൈയ്യില്‍ ഉള്ളതായാണ് സംശയിക്കുന്നത്. എന്താണ് ആ ആയുധം?

Recommended Video

cmsvideo
ആണവ യുദ്ധം ഏത് നിമിഷവും പുറപ്പെട്ടേക്കാം, ഉത്തരകൊറിയ | Oneindia Malayalam
അമേരിക്കയെ ഇല്ലാതാക്കാന്‍

അമേരിക്കയെ ഇല്ലാതാക്കാന്‍

ഏതാണ്ട് 32 കോടിയില്‍ പരമാണ് അമേരിക്കയിലെ ജനസംഘ്യ. അതില്‍ 29 കോടിയോളം വരുന്ന ജനങ്ങളെ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയ്ക്ക് കഴിയുമോ? കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നിയേക്കാം.

ഇഎംപി

ഇഎംപി

ഇലക്ട്രോ മാഗ്നറ്റിക് പള്‍സ്(ഇഎംപി) എന്നാല്‍ മലയാളത്തില്‍ വൈദ്യുത കാന്തിക തരംഗം എന്നര്‍ത്ഥം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും സുപരിചിതമാണ് ഇഎംപി. എന്നാല്‍ അത് ഉത്തര കൊറിയ എങ്ങനെ സര്‍വ്വനാശത്തിന് വേണ്ടി വിനിയോഗിക്കും എന്നതാണ് ചോദ്യം.

ന്യൂക്ലിയാര്‍ ഇഎംപി

ന്യൂക്ലിയാര്‍ ഇഎംപി

വൈദ്യുത കാന്തിക റേഡിയനുകളുടെ ഒരു പൊട്ടിത്തെറി തന്നെ ഒരു അണ്വായുധ പ്രയോഗത്തിലൂടെ സാധ്യമാക്കിയാല്‍ അത് ആധുനിക മനുഷ്യ വംശത്തെ തന്നെ ഇല്ലാതാക്കാന്‍ ഒരുപക്ഷേ പ്രാപ്തമാകും. അത് ഉത്തര കൊറിയയ്ക്ക് സാധിക്കുമോ?

അമേരിക്ക ഭയക്കുന്നു

അമേരിക്ക ഭയക്കുന്നു

ഉത്തര കൊറിയയുടെ കൈവശം ന്യൂക്ലിയാര്‍ ഇഎംപി ആയുധം ഉണ്ട് എന്ന് തന്നെയാണ് അമേരിക്കയിലെ ഒരു വിഭാഗം സംശയിക്കുന്നത്. ഉത്തര കൊറിയ ഒരുപക്ഷേ അത് ഉപയോഗിച്ചേക്കാം എന്ന് ഭയവും അവര്‍ക്കുണ്ട്.

ഒരു പൊട്ടിത്തെറി... പിന്നെ

ഒരു പൊട്ടിത്തെറി... പിന്നെ

അമേരിക്കയ്ക്ക് മുകളില്‍ ഒരു ആണവ ഇഎംപി സ്‌ഫോടനം സാധ്യമാക്കിയാല്‍ പിന്നെ കാത്തിരിക്കേണ്ടത് ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശഹത്യയെ തന്നെ ആയിരിക്കും. എന്നാല്‍ അത് ഒറ്റ ദിവസം കൊണ്ടായിരിക്കില്ല സംഭവിക്കുക.

ഒരു വര്‍ഷത്തിനുള്ളില്‍

ഒരു വര്‍ഷത്തിനുള്ളില്‍

അത്തരം ഒരു ആക്രമണം നടന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 90 ശതമാനം വരുന്ന അമേരിക്കന്‍ ജനതയും കൊല്ലപ്പെട്ടേക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതും ഇഞ്ചിഞ്ചായി കൊല്ലപ്പെടും.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

ഒരു ന്യൂക്ലിയാര്‍ ഇഎംപി ആക്രമണം ഉണ്ടായാല്‍ അത് അമേരിക്കയിയെ നിലവിലെ ഇലക്ട്രിക് പവര്‍ ഗ്രിഡ് അനിശ്ചിതകാലത്തേക്ക് നിശ്ചലമായേക്കും. രാജ്യത്തെ മൊത്തെ ഇലക്ട്രോണിക് സംവിധാനങ്ങളെല്ലാം നിലക്കും. ഗതാഗതം നിലക്കും. അതിന് ശേഷം കൊടും പട്ടിണിയും രോഗങ്ങളും സാമൂഹിക പ്രശ്‌നങ്ങളും കാരണം കോടിക്കണക്കിന് പേര്‍ കൊല്ലപ്പെട്ടേക്കും എന്നാണ് ഭയക്കുന്നത്.

മിസൈല്‍ ശക്തി

മിസൈല്‍ ശക്തി

ഇപ്പോള്‍ തന്നെ ഉത്തര കൊറിയയുടെ കൈവശം ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉണ്ട്. ഒരുപക്ഷേ അമേരിക്കയ്ക്ക് മുകളില്‍ ഒരു ആണവ സ്‌ഫോടനം നടത്തി ഇഎംപി ആക്രമണം നടത്താന്‍ ഇപ്പോള്‍ തന്നെ ഉത്തര കൊറിയ ശക്തമാണ് എന്നാണ് സംശയിക്കുന്നത്.

മിസൈല്‍ പ്രതിരോധം

മിസൈല്‍ പ്രതിരോധം

ഉത്തര ധ്രുവ മേഖലയില്‍ നിന്നുള്ള ഉത്ര കൊറിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ ചെറുക്കാനുള്ള മിസൈല്‍ പ്രതിരോധം അമേരിക്കയ്ക്ക് ഇപ്പോഴുണ്ട്. എന്നാല്‍ ദക്ഷിണ ധ്രുവ മേഖലയില്‍ നിന്ന് അത്തരം ഒരു ആക്രമണം ഉണ്ടായാല്‍ അത് തടുക്കാന്‍ നിലവില്‍ അമേരിക്കയ്ക്ക് സാധ്യമല്ലെന്നാണ് പറയുന്നത്.

വെറുതേ പറയുന്നതല്ല

വെറുതേ പറയുന്നതല്ല

ആരെങ്കിലും പറഞ്ഞ് പരത്തുന്ന ഒരു ഭീതിയല്ല ഇതൊന്നും എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. അമേരിക്ക ഉപേക്ഷിച്ച ന്യൂക്ലിയാര്‍ ഇഎംപി പദ്ധതിയുടെ ചെയര്‍മാനും, മുന്‍ ചീഫ് ഓഫ് സ്റ്റാഫും തന്നെയാണ് ഇത്തരം ആശങ്കകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സുരക്ഷ ഉപസമിതിക്ക് മുന്നില്‍ ഈ ആശങ്കകള്‍ പങ്കുവച്ചത്.

ഉപഗ്രഹ ആക്രമണം

ഉപഗ്രഹ ആക്രമണം

ആണവ പോര്‍മുനയുള്ള ഒരു കൃത്രിമ ഉപഗ്രഹം പോലും ഉത്തര കൊറിയ ഉപയോഗിച്ചേക്കാം എന്നും ഭയക്കുന്നുണ്ട്. നാസയുടെ മുന്‍ റോക്കറ്റ് ശാസ്ത്രജ്ഞന്‍ ജെയിംസ് ഒബെര്‍ഗ് ആണ് ഇത്തരം ഒരു ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. അമേരിക്കയ്ക്ക് മുകളില്‍ വച്ച് ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കാണുന്നുണ്ട് ഇദ്ദേഹം.

English summary
Experts have warned Congress that it is ignoring a newly-developed weapon from North Korea which could shut down the US power grid and kill the vast majority of Americans within a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X