കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയുടെ അണുബോംബ് പരീക്ഷണം ഉടൻ, കൗണ്ട് ഡൗൺ ആരംഭിച്ചു, വരാൻ പോകുന്നത് വൻ ദുരന്തം

ഇത്തവണത്തെ തങ്ങളുടെ മുന്നറിയിപ്പ് അക്ഷരംപ്രതി പാലിക്കുമെന്ന് ഉത്തരകൊറിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ റി യോങ് പിൽ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

പ്യോങ്യാങ്: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ ഭീഷണി. കൊറിയൻ ഉപദ്വീപിൽ അണുബോംബ് പരീക്ഷിക്കുമെന്ന് റിപ്പോർട്ട്. ഇത്തവണത്തെ തങ്ങളുടെ മുന്നറിയിപ്പ് അക്ഷരംപ്രതി പാലിക്കുമെന്ന് ഉത്തരകൊറിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ ആണവപരീക്ഷണത്തെക്കുറിച്ച് സിഎൻഎൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

korea

ആദ്യ സന്ദർശനത്തിൽ കൈനിറയെ സമ്മാനം,യോഗി താജ്മഹൽ സന്ദർശിച്ചു, കൂടെ നിരവധി പദ്ധതികളും..ആദ്യ സന്ദർശനത്തിൽ കൈനിറയെ സമ്മാനം,യോഗി താജ്മഹൽ സന്ദർശിച്ചു, കൂടെ നിരവധി പദ്ധതികളും..

അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ ഏഷ്യൻ പര്യടനം ആരംഭിക്കുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കന്ന തരത്തിലുള്ള ഉത്തരകൊറിയയുടെ ആണവപരീക്ഷണ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.

മകളുടെ വിവാഹം അറിഞ്ഞത് ഫോണിലൂടെ , ഫേസ്ബുക്ക് ലൈവിൽ പിതാവ് സ്വയം വെടിവെച്ചു മരിച്ചുമകളുടെ വിവാഹം അറിഞ്ഞത് ഫോണിലൂടെ , ഫേസ്ബുക്ക് ലൈവിൽ പിതാവ് സ്വയം വെടിവെച്ചു മരിച്ചു

 സിഎൻഎൻ അഭിമുഖം

സിഎൻഎൻ അഭിമുഖം

പസഫിക് സമുദ്രത്തിന് മുകളിലൂടെ ഉത്തരകൊറിയ അണുബോബ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നുവെന്നുള്ള വിവരം ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക അറിയിപ്പു ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ സൂചന നൽകിയിരുന്നു

നേരത്തെ സൂചന നൽകിയിരുന്നു

എന്നാൽ അണുബോബ് പരീക്ഷണത്തെ കുറിച്ച് ഉത്തരകൊറിയ വളരെ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. പരീക്ഷണത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയത്തിനുണ്ട്.

 ഉന്നമിടുന്നത് അമേരിക്കയേയും ദക്ഷിണ കൊറിയയേയും

ഉന്നമിടുന്നത് അമേരിക്കയേയും ദക്ഷിണ കൊറിയയേയും

ആണവപരീക്ഷണം കൊണ്ട് ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണകൊറിയയേയുമാണ്. ഇവർക്ക് മേൽ സമ്മർദം ചെലുത്തുകയാണ് ഇത്തരം പരീക്ഷണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്

യുദ്ധത്തിനുള്ള മുന്നറിയിപ്പ്

യുദ്ധത്തിനുള്ള മുന്നറിയിപ്പ്

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ വരാൻ പോകുന്ന യുദ്ധത്തിനുള്ള മുന്നറിയിപ്പാണ്. യുഎസിനെതിരായ ആക്രമങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായണ് ഇത്തരത്തിലുളള ആണവപരീക്ഷണങ്ങളെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

 ഉത്തരകൊറിയയെ തകർക്കും

ഉത്തരകൊറിയയെ തകർക്കും

ഇനിയും ആണവപരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്തരകൊറിയയുമായുള്ള സമാധാന ചർച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയൊടുന്നു കിങ് ജോങ് ഉൻ നൽകിയിരുന്നില്ല.

 ട്രംപിന്റെ ഏഷ്യൻ പര്യടനം

ട്രംപിന്റെ ഏഷ്യൻ പര്യടനം

നവംബര്‍ 3 ന് ട്രംപിന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കുകയാണ്. ജപ്പാന്‍,ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക

English summary
A senior North Korean official has issued a stern warning to the world that it should take "literally" his country's threat to test a nuclear weapon above ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X