കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപിയായ യുഎസ് ഇവിടെ അവസാനിക്കുന്നു: ഉത്തരകൊറിയന്‍ മുന്നറിയിപ്പ് എല്ലാം ഉറപ്പിച്ച്!!

പാപിയായ അമേരിക്കയുടെ വിധി ഇവിടെ അവസാനിക്കുന്നുവെന്നാണ് വീഡിയോയില്‍ ട്രംപിന് നല്‍കുന്ന മുന്നറിയിപ്പ്

Google Oneindia Malayalam News

സിയോള്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഉത്തരകൊറിയയുടെ വീഡിയോ പുറത്ത്. അമേരിക്കയെ ആക്രമിക്കുമെന്ന് തന്നെയാണ് ഉത്തരകൊറിയ പുറത്തിറക്കിയ പ്രോപ്പഗാന്‍ഡ‍ വീഡിയോയില്‍ നല്‍കുന്ന താക്കീത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തിവരുന്നതിനിടെയാണ് ശരിയായ സമയത്ത് ബട്ടനില്‍ ഒന്ന് കൈ അമര്‍ത്തിയാല്‍ മതിയെന്നാണ് ഉത്തരകൊറിയ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഞായറാഴ്ച വൈകിട്ടാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

പാപിയായ അമേരിക്കയുടെ വിധി ഇവിടെ അവസാനിക്കുന്നുവെന്നും യുഎസ് അധികൃതര്‍ ഇപ്പോള്‍ മുതല്‍ കണ്ണും കാതും തുറന്ന് ജാഗരൂകരായിരിക്കണമെന്നും വീഡിയോയില്‍ ഉത്തരകൊറിയ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇവിടെ അവസാനിക്കുന്നുവെന്നും കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. ഗുവാം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയുടെ മുനമ്പില്‍ നില്‍ക്കുമ്പോഴാണ് അമേരിക്കയ്ക്ക് വീഡിയോയില്‍ കൊറിയന്‍ പ്രകോപനം.

 പാപിയായ അമേരിക്കയുടെ പതനം!!

പാപിയായ അമേരിക്കയുടെ പതനം!!

പാപിയായ അമേരിക്കയുടെ വിധി ഇവിടെ അവസാനിക്കുന്നുവെന്നും യുഎസ് അധികൃതര്‍ ഇപ്പോള്‍ മുതല്‍ കണ്ണും കാതും തുറന്ന് ജാഗരൂകരായിരിക്കണമെന്നും വീഡിയോയില്‍ ഉത്തരകൊറിയ ചൂണ്ടിക്കാണിക്കുന്നു. ഗുവാം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയുടെ മുനമ്പില്‍ നില്‍ക്കുമ്പോഴാണ് വീഡിയോയില്‍ കൊറിയന്‍ പ്രകോപനം.

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസം കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനല്ലെന്നും പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ വ്യക്തമാക്കി.

പത്ത് ദിവസത്തെ സൈനികാഭ്യാസം

പത്ത് ദിവസത്തെ സൈനികാഭ്യാസം

ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്നതാണ് ആഗസ്റ്റ് 21 ന് ആരംഭിച്ച ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസം. ഉത്തരകൊറിയുമായി ആണവയുദ്ധമായാല്‍ നേരിടാവുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ഡിസൈനാണ് സൈനികാഭ്യാസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസത്തിന് ആയിരക്കണക്കിന് സൈനികരാണ് പങ്കെടുക്കുന്നത്.

 ഉത്തരകൊറിയന്‍ മുന്നറിയിപ്പ്

ഉത്തരകൊറിയന്‍ മുന്നറിയിപ്പ്

സൈനികാഭ്യാസവുമായി മുന്നോട്ടുപോയാല്‍ ദയയില്ലാതെ ആക്രമിക്കുമെന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഉത്തരകൊറിയ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഗുവാം ദ്വീപിന് പുറമേ അമേരിക്കയിലെ ഹാവായിയെയും ആക്രമിക്കാന്‍ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയന്‍ സൈന്യം നിലകൊള്ളുന്നതെന്നും ഏതു സമയത്തും ആക്രമിക്കുമെന്നുമുള്ള സൂചനകളാണ് ഉത്തരകൊറിയ ഇരു രാജ്യങ്ങള്‍ക്കും നല്‍കുന്നത്.

വിമര്‍ശനം മാധ്യമത്തില്‍

വിമര്‍ശനം മാധ്യമത്തില്‍

ഞായറാഴ്ച ഉത്തരകൊറിയന്‍ ഔദ്യോഗിക ദിനപത്രം റോഡങ് സിന്‍മുനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഉത്തരകൊറിയയുടെ ഭീഷണി. ദക്ഷിണ കൊറിയയില്‍ അമേരിക്കയുമായി ചേര്‍ന്ന് ഉള്‍ച്ചി ഫ്രീഡം സൈനികാഭ്യാസം നടക്കാനിരിക്കുന്നതിന്‍റെ മുന്നോടിയായിട്ടായിരുന്നു നീക്കം. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

ആക്രമണമോ കടന്നുകയറ്റമോ

ആക്രമണമോ കടന്നുകയറ്റമോ

അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ കടന്നുകയറ്റമായാണ് ഉത്തരകൊറിയ കണക്കാക്കുന്നത്. നേരത്തെ നടന്ന സൈനികാഭ്യാസത്തിനിടെ മിസൈലുകള്‍ വിക്ഷേപിക്കുകയും മറ്റ് സൈനിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ് ഉത്തരകൊറിയയുടെ ആശങ്കയ്ക്ക് പിന്നില്‍. 1950- 53 ല്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുണ്ടായ യുദ്ധം സമാധാന ഉടമ്പടി പ്രകാരമാണ് അവസാനിപ്പിച്ചത്.

ഗുവാമിന് ഭീഷണി

ഗുവാമിന് ഭീഷണി

അമേരിക്കയിലെ ഗുവാം ആക്രമിക്കാന്‍ കൊറിയന്‍ സൈന്യം സജ്ജമാണെന്നും ഏകാധിപതി ഉന്നിന്‍റെ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണെന്നും ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം ചൂണ്ടിക്കാണിച്ചിരുന്നു.

English summary
North Korea has warned Donald Trump that all it has to do is “put its hand on a button and press it when the right time comes” in a video released ahead of the U.S.’ military drill with South Korea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X