കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ റഷ്യയും ഇറാനും, കൊറിയയില്‍ ചൈന!!! ട്രംപ് ട്രൗസറില്‍ മുള്ളുമോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ലോകം ഒരു യുദ്ധത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഒരു ലോക മഹായുദ്ധമായി മാറുമോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം വന്‍ ശക്തികള്‍ രണ്ട് ചേരികളായി മാറിക്കഴിഞ്ഞു. രണ്ടറ്റത്തും യുദ്ധക്കൊതിയന്‍മാരും ഉണ്ട്.

അമേരിക്കയുടെ കപ്പല്‍പ്പട ഉത്തരകൊറിയ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എന്നാണ് വാദം. യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

ഇതിലും രൂക്ഷമാണ് സിറിയയിലെ അവസ്ഥ. അമേരിക്ക സിറിയന്‍ വ്യോമ താവളത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് റഷ്യയും ഇറാനും ചേര്‍ന്ന് മറുപടി കൊടുക്കുമോ എന്ന ഭയത്തിലാണ് ലോകം. യുദ്ധക്കൊതിയന്‍ എന്ന ചീത്തപ്പേരുമായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് എന്താണ് ലോകത്തിന് നല്‍കാന്‍ പോകുന്നത്.

അമേരിക്കയുടെ യുദ്ധക്കൊതി

അമേരിക്കയുടെ യുദ്ധക്കൊതിയാണ് ഇനി ലോകത്തിന് വലിയ വിപത്തുണ്ടാക്കാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍. അത് അമേരിക്കയുടേയും നാശത്തിലേക്കാണോ നയിക്കുക എന്നാണ് ചോദ്യം.

ഒരേ സമയം രണ്ടിടത്ത്

ഒരേ സമയം രണ്ടിടത്താണ് അമേരിക്ക യുദ്ധ സന്നാഹം ഒരുക്കുന്നത്. സിറിയയിലും ഉത്തര കൊറിയയലും. എന്തായിരിക്കും സംഭവിക്കുക?

യുദ്ധക്കപ്പല്‍

ഓസ്‌ട്രേലിയയിലേക്ക് പോകാനിരുന്ന യുദ്ധക്കപ്പലാണ് കൊറിയന്‍ തീരത്തേക്ക് അമേരിക്ക തിരിച്ച് വിട്ടിരിക്കുന്നത്. ഉത്തര കൊറിയയ്‌ക്കെതിരെ ഒരു ആക്രമണം തന്നെ ലക്ഷ്യമിട്ടാണിത് എന്നാണ് വിലയിരുത്തല്‍...

ഇങ്ങോട്ട് വന്നാല്‍...

യുദ്ധസന്നാഹവുമായി നീങ്ങുന്ന അമേരിക്കയെ പ്രകോപിപ്പിക്കുന്ന പ്രതികരണമാണ് ഉത്തര കൊറിയയില്‍ നിന്ന് വന്നിരിക്കുന്നത്. ഏത് നിമിഷവും യുദ്ധത്തിന് തങ്ങള്‍ തയ്യാറാണ് എന്നാണ് അവരുടെ ഔദ്യോഗിക പ്രതികരണം.

ചൈനയുണ്ട് കൂടെ

ഒരു യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ ഉത്തര കൊറിയയെ ചൈന കൈവിടില്ലെന്നുറപ്പാണ്. ഉത്തര കൊറിയയുമായി അടുത്ത വ്യാപാര ബന്ധങ്ങളാണ് ചൈനയ്ക്കുള്ളത്.

ആദ്യമേ ശത്രു

ചൈന ആദ്യം മുതലേ അമേരിക്കയുടെ ശത്രുവാണ്. ദക്ഷിണ ചൈന കടല്‍ വിവാദത്തില്‍ അത് കൂടുതല്‍ രൂക്ഷമായി. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം തായ് വാനുമായി നടത്തിയ നീക്കങ്ങള്‍ ചൈനയുടെ ശത്രുത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

റഷ്യയും ഇറാനും

സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ അതിശക്തമായി രംഗത്ത് വന്നിട്ടുള്ളത് റഷ്യയും അവര്‍ക്കൊപ്പം ഇറാനും ആണ്. അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നതായിരിക്കും ഈ സഖ്യം.

 പരമാധികാരത്തിലെ കൈകടത്തല്‍

സിറിയയില്‍ രാസായുധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിനെതിരെ വ്യോമാക്രമണം വഴി പ്രതികരിക്കാന്‍ അമേരിക്കയ്ക്ക് എന്ത് അവകാശം എന്ന ചോദ്യമാണ് റഷ്യ ഉയര്‍ത്തുന്നത്. സിറിയയുടെ പരമാധികാരത്തിന് നേര്‍ക്ക് നടന്ന കടന്നുകയറ്റമാണ് അമേരിക്കന്‍ നടപടി എന്നാണ് റഷ്യന്‍ പക്ഷം.

തിരിച്ചടിക്കുമോ

അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ സിറിയ ഒരുങ്ങുമോ? അങ്ങനെയാണെങ്കില്‍ അതിനേ വേണ്ട സഹായങ്ങള്‍ റഷ്യയും ഇറാനും നല്‍കുമോ? അങ്ങനെ സംഭവിച്ചാല്‍ അത് യുദ്ധത്തിലേ അവസാനിക്കുകയുള്ളൂ.

ഒരേ സമയം യുദ്ധം

സിറിയയിലും ഉത്തര കൊറിയയിലും ഒരേ സമയം യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? അതിനെ നേരിടാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിയുമോ? അതോ അതോടുകൂടി ട്രംപിന്റെ കളിതീരുമോ?

English summary
North Korea denounced Washington’s deployment of a US naval strike group to the Korean Peninsula Tuesday, warning it was ready for “war” in a further escalation of tensions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X