ഒളിംപിക്സില്‍ മെഡല്‍ നേടാത്ത താരങ്ങളോട് വടക്കന്‍ കൊറിയ ചെയ്യുന്നത്, ഇത്രയും ക്രൂരതയാകാമോ!!!
പ്യോംഗ്ഗ്യാംഗ്: റിയോ ഒളിംപിക്സില്‍ മെഡല്‍ നേടാതെ തിരിച്ചെത്തിയ കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ്വ ശിക്ഷയാണ്. അഞ്ച് സ്വര്‍ണ്ണമെങ്കിലും നേടി റിയോയില്‍ നിന്ന് മടങ്ങാനായിരുന്നു കായിക താരങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ രണ്ട് സ്വര്‍ണ്ണം മാത്രമാണ് താരങ്ങള്‍ക്ക് നേടാനായത്. ഇതോടെയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളെ ശിക്ഷയായി കല്‍ക്കരി ഖനികളില്‍ ജോലിയ്ക്ക് അയക്കാന്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം നിര്‍ദ്ദേശിച്ചത്. കൊറിയന്‍ ദിനപത്രമായ കൊറിയന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ച് സ്വര്‍ണ്ണമുള്‍പ്പെടെ 12 മെഡലുകള്‍ നേടാനായിരുന്നു കൊറിയന്‍ ടീമിന് കിം നല്കിയ നിര്‍ദ്ദേശം. മെഡല്‍ നേടുന്നവര്‍ക്ക് വീടും കാറും റേഷന്‍ സബ്സിഡികളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാമെന്നും കിം വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പുറമേ മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താരങ്ങളുടെ പ്രകടനം മോശമായതോടെയാണ് കിം അസ്വസ്തനായതും ഇത്തരമൊരു ശിക്ഷ മുന്നോട്ടുവച്ചതും. വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവും, ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് കൊറിയയുടെ സമുന്നത നേതാവുമാണ് കിം.

കല്‍ക്കരി ഖനിയിലേക്ക് അയക്കുന്ന താരങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം മാത്രമായിരിക്കും താരങ്ങള്‍ക്ക് മടങ്ങാനാവുക. ഇതിന് പുറമേ താരങ്ങള്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനും നിര്‍ദ്ദേശമുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications