കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങളോട് വടക്കന്‍ കൊറിയ ചെയ്യുന്നത്, ഇത്രയും ക്രൂരതയാകാമോ!!!

  • By Sandra
Google Oneindia Malayalam News

പ്യോംഗ്ഗ്യാംഗ്: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാതെ തിരിച്ചെത്തിയ കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ്വ ശിക്ഷയാണ്. അഞ്ച് സ്വര്‍ണ്ണമെങ്കിലും നേടി റിയോയില്‍ നിന്ന് മടങ്ങാനായിരുന്നു കായിക താരങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ രണ്ട് സ്വര്‍ണ്ണം മാത്രമാണ് താരങ്ങള്‍ക്ക് നേടാനായത്. ഇതോടെയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളെ ശിക്ഷയായി കല്‍ക്കരി ഖനികളില്‍ ജോലിയ്ക്ക് അയക്കാന്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം നിര്‍ദ്ദേശിച്ചത്. കൊറിയന്‍ ദിനപത്രമായ കൊറിയന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തലയറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....</a><br><a href=" title="അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തലയറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....
" />അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തലയറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....

അഞ്ച് സ്വര്‍ണ്ണമുള്‍പ്പെടെ 12 മെഡലുകള്‍ നേടാനായിരുന്നു കൊറിയന്‍ ടീമിന് കിം നല്‍കിയ നിര്‍ദ്ദേശം. മെഡല്‍ നേടുന്നവര്‍ക്ക് വീടും കാറും റേഷന്‍ സബ്‌സിഡികളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാമെന്നും കിം വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പുറമേ മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താരങ്ങളുടെ പ്രകടനം മോശമായതോടെയാണ് കിം അസ്വസ്തനായതും ഇത്തരമൊരു ശിക്ഷ മുന്നോട്ടുവച്ചതും. വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും, ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് കൊറിയയുടെ സമുന്നത നേതാവുമാണ് കിം.

kim-26

കല്‍ക്കരി ഖനിയിലേക്ക് അയക്കുന്ന താരങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം മാത്രമായിരിക്കും താരങ്ങള്‍ക്ക് മടങ്ങാനാവുക. ഇതിന് പുറമേ താരങ്ങള്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനും നിര്‍ദ്ദേശമുണ്ട്.

English summary
North Korean leader suggested athletes sent to coal mines for failing at Rio Olympics. Leader, who offers car, housig facility to athlets who won medal for the
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X