കിം ജോങ് ഉന്നിന്റെ ക്രൂരതകള്‍... ഒളിംപിക് മെഡല്‍ കിട്ടാത്ത കായികതാരങ്ങള്‍ക്ക് ശിക്ഷ
പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്‍ ക്രൂരതകള്‍ക്ക് പേര് കേട്ട ആളാണ്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരേയും ചാരന്‍മാരെന്ന് സംശയിക്കുന്നവരേയും ഉന്മൂലനം ചെയ്യുന്ന രീതികള്‍ കേട്ടാല്‍ തന്നെ ഭയം ഉളവാക്കും.
കായിക താരങ്ങളോടും ഇങ്ങനെയൊക്കെ തന്നെയാണ് ഉന്നിന്റെ പ്രതികാര നടപടികള്‍ എന്നാണ് ഉത്തര കൊറിയയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂിചിപ്പിയ്ക്കുന്നത്. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ കഴിയാതെ പോയ കായികതാരങ്ങളെ ഉന്‍ ശിക്ഷിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് സ്വര്‍ണവും വെള്ളിയും വെങ്കലവും അടക്കം 12 മെഡലുകളും സ്വന്തമാക്കി മടങ്ങണം എന്നായിരുന്നു കിം ജോങ് ഉന്നിന്റെ കല്‍പന. എന്നാല്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ആണ് ഉത്തരകൊറിയന്‍ താരങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 31 കായിക താരങ്ങളാണ് ഇത്തവണ ഉത്തരകൊറിയയില്‍ നിന്ന് ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുത്തത്.

കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഉത്തര കൊറിയ നാല് സ്വര്‍ണവും രണ്ട് വെങ്കലവും ആയിരുന്നു നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മെഡല്‍ നേടിയെങ്കിലും സ്വര്‍ണ മെഡലിന്റെ എണ്ണം കുറഞ്ഞത് കിം ജോങ് ഉന്നിനെ പ്രകോപിതനാക്കിയിട്ടുണ്ടെന്നാണ് സൂചന.
മെഡല്‍ നേടിയവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കും. അവര്‍ക്ക് കൂടുതല്‍ നല്ല വീടുകളും മെച്ചപ്പെട്ട റേഷനും കാറും സമ്മാനങ്ങളും ഒക്കെ നല്‍കും. എന്നാല്‍ മെഡല്‍ നേടാകാനാതെ പോയവര്‍ക്ക് കുറേയേറെ അനുഭവിയ്‌ക്കേണ്ടിവരും.
മെഡല്‍ നേടാത്തവരെ മോശം വീടുകളിലേക്ക് മാറ്റും. അവരുടെ റേഷന്‍ വെട്ടിക്കുറക്കും. ഒരു പക്ഷേ ശിക്ഷയെന്ന നിലയില്‍ അവരെ കല്‍ക്കരി ഖനികളിലേക്ക് ജോലിക്കായി അയക്കുകയും ചെയ്യും. എന്തായാലും ഒരുപാട് നാള്‍ അവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
117 പേരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഒളിംപിക്‌സില്‍ പങ്കെടുത്തത്. ആകെ കിട്ടിയതാകട്ടെ രണ്ട് മെഡലുകള്‍. ഒരു വെള്ളിയും ഒരു വെങ്കലവും. ഇന്ത്യയില്‍ എങ്ങാനും ഇത്തരം ഒരു ശിക്ഷാ രീതി നടപ്പിലാക്കിയാല്‍ എങ്ങനെയുണ്ടാകും?












Click it and Unblock the Notifications