കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയില്‍ വിചിത്ര വധശിക്ഷ; ജനറലിനെ കൊലയാളി മല്‍സ്യങ്ങള്‍ക്ക് ഭക്ഷണമാക്കി!!

Google Oneindia Malayalam News

പ്യോങ്‌യാങ്: ഉത്തര കൊറിയ ലോകം എന്നും ആശങ്കയോടെ നോക്കുന്ന രാജ്യമാണ്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത രാജ്യത്തെ ഓരോ സംഭവങ്ങളുടെയും സത്യാവസ്ഥ ആരും അറിയാറില്ല. ഉത്തര കൊറിയയോട് ഉടക്കി നില്‍ക്കുന്ന ദക്ഷിണ കൊറിയയും അമേരിക്കയും സഖ്യരാജ്യങ്ങളുമാണ് പല വിവരങ്ങളും പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ സുതാര്യത വ്യക്തമാക്കാന്‍ പ്രയാസവുമാണ്.

ഉത്തര കൊറിയയില്‍ സൈനിക ജനറലിനെ ഭരണാധികാരി കിം ജോങ് ഉന്‍ വധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെയാണ് വിചിത്രമായ രീതിയില്‍ വധിച്ചത്. കൊലയാളി മല്‍സ്യങ്ങള്‍ക്ക് ഭക്ഷണമായി സൈനിക ജനറലിനെ ഇട്ടുകൊടുക്കകയായിരുന്നുവത്രെ. പാശ്ചാത്യ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

 ജെയിംസ് ബോണ്ട് സിനിമ

ജെയിംസ് ബോണ്ട് സിനിമ

ജെയിംസ് ബോണ്ട് സിനിമയിലെ മാതൃകയിലാണ് സൈനിക ജനറലിന്റെ വധശിക്ഷ നടപ്പാക്കിയതത്രെ. ഭരണാധികാരി കിം ജോങ് ഉന്നിന്റെ തലസ്ഥാനത്തെ കൊട്ടാരത്തില്‍ തയ്യാറാക്കിയ പ്രത്യേക ടാങ്കില്‍ കൊലയാളി മല്‍സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ഈ ടാങ്കിലേക്ക് സൈനിക ജനറലിനെ ഇട്ടുകൊടുക്കുകയായിരുന്നുവത്രെ.

കൈകാലുകള്‍ വെട്ടിയെടുത്ത ശേഷം

കൈകാലുകള്‍ വെട്ടിയെടുത്ത ശേഷം

സൈനിക ജനറലിന്റെ കൈകാലുകള്‍ വെട്ടിയെടുത്ത ശേഷമാണ് ടാങ്കിലേക്ക് ഇട്ടുകൊടുത്തത്. കൈകാലുകള്‍ വെട്ടിയതുമൂലമുള്ള പരിക്കാണോ മരണ കാരണം എന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊന്ന ശേഷം ടാങ്കിലേക്ക് ഇട്ടതാണോ അതോ ജീവനോടെ മീനുകള്‍ക്ക് കൊടുത്തതാണോ എന്ന് വ്യക്തമല്ലത്രെ.

പിരാന മല്‍സ്യങ്ങള്‍

പിരാന മല്‍സ്യങ്ങള്‍

ബ്രിസീലില്‍ നിന്ന് കൊണ്ടുവന്ന പിരാന മല്‍സ്യങ്ങളാണ് ടാങ്കില്‍ നിറയെ. 1977ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ദി സ്‌പൈ ഹു ലവ്ഡ് മിയിലെ രംഗത്തില്‍ നിന്നാണ് കൊലപാതകം പ്രചോദനമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ കാള്‍ സ്‌ട്രോംബെര്‍ഗ് ശത്രുക്കളെ മല്‍സ്യത്തിന് തിന്നാന്‍ കൊടുക്കുകയായിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ പല രീതികള്‍

വധശിക്ഷ നടപ്പാക്കാന്‍ പല രീതികള്‍

പ്യോങ്‌യാങിനെ കിം ജോങ് ഉന്നിന്റെ കൊട്ടാരത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ പല രീതികളുമുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുവകള്‍ക്ക് ഭക്ഷണമാക്കുക, തലവെട്ടുക, ജീവനോടെ കത്തിക്കുക, വെടിവച്ച് കൊല്ലുക എന്നിവ ഇതില്‍ ചിലത് മാത്രം. അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ വിവരങ്ങള്‍ കൈമാറി എന്ന കുറ്റത്തിന് അഞ്ച് സഹായികളെ കിം ജോങ് ഉന്‍ വധിച്ചുവെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

English summary
North Korean general executed by thrown into piranha fish tank, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X