കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ട് ഡിസൈന്‍ ഇഷ്ടമായില്ല, കിം ജോങ് ആര്‍ക്കിടെക്റ്റിനെ കൊലപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

ഉത്തരകൊറിയന്‍ ഭരണാധിപന്‍ കിം ജോങ് ഉന്‍ ആര്‍ക്കിടെക്റ്റിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്യോങ്‌യാങ് വിമാനത്താവളത്തിനായി പുതുതായി നിര്‍മിച്ച ടെര്‍മിനലിന്റെ ഡിസൈന്‍ ചെയ്ത മാ വോന്‍ ചുന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന് ഡിസൈന്‍ ഇഷ്ടപ്പെടാത്തതിനാലാണ് ഡിസൈനറെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

കൊറിയന്‍ സെന്‍ട്രന്‍ ഏജന്‍സി കഴിഞ്ഞദിവസം കിം ജോന്‍ ഉന്നും ഭാര്യയും ടെര്‍മിനല്‍ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. പക്ഷേ, ഇവര്‍ക്കൊപ്പം പ്രധാന ഡിസൈനറെ കാണാത്തതാണ് കൊലപ്പെടുത്തിയെന്ന വാദം ശക്തമാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിമ്മിന്റെ ക്രൂരതയ്ക്കിരയാകുന്ന ആറാമത്തെ പ്രധാന ഉദ്യാഗസ്ഥനാണ് മാ.

kim-jong-un

ഇത്തരവാദിത്വത്തോടെ ജോലി ചെയ്യാത്തതിനും തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ടെര്‍മിനല്‍ ഡിസൈന്‍ ചെയ്യാത്തിതനാലുമാണ് കിം ഉദ്യോഗസ്ഥനെ ഇല്ലാതാക്കിയത്. തന്റെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കിം ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. അന്നുതന്നെ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കിം പുതിയ ടെര്‍മിനല്‍ പണിതത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കിമ്മിന്റെ പ്രതീക്ഷ. എന്നാല്‍, ഉത്തരകൊറിയയിലേക്കുള്ള യാത്ര പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ക്രൂരനായ ഭരണാധികാരിയെന്ന് പേരുകേട്ട കിമ്മിന്റെ രാജ്യം സന്ദര്‍ശിക്കുവാന്‍ പോലും ജനങ്ങള്‍ ഭയക്കുകയാണ്.

English summary
North Korean leader Kim Jong Un EXECUTES new airport architect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X