കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കി ജോം ഉന്നിന് മസ്തിഷ്ക മരണം? ജീവച്ഛവമായ അവസ്ഥ: ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്- റിപ്പോര്‍ട്ട്

Google Oneindia Malayalam News

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ വാർഷികാഘോഷത്തിലും കിം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

88ാം വാർഷിക ആഘോഷമാണ് ഏപ്രിൽ 25ന് രാജ്യതലസ്ഥാനമായ പ്യോംഗ്യാങ്ങിൽ നടന്നത്. കിമ്മിന്‍റെ സാന്നിധ്യം ഇല്ലാതെയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നതെന്നാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പ് പുറത്തു വിട്ടത്. ഈ റിപ്പോർട്ടുകള്‍ തള്ളാന്‍ ഉത്തരകൊറിയ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കിമ്മിന്‍റെ ആരോഗ്യ അവസ്ഥയെ കുറിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്തു വരുന്നത്.

മെഡിക്കല്‍ സംഘം

മെഡിക്കല്‍ സംഘം

ചൈനയില്‍ നിന്നും വിദഗ്ദ മെഡിക്കല്‍ സംഘം ഉത്തരകൊറിയയിലേക്ക് പുറപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യനില പരിശോധിക്കാനാണോ ഇവര്‍ പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉത്തര കൊറിയയോ ചൈനയോ പുറത്തുവിട്ടിട്ടില്ല.

മസ്തിഷ്ക മരണം

മസ്തിഷ്ക മരണം

എന്നാല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതിലായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതോടെ ഉത്തരകൊറിയന്‍ മേധാവിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന അഭ്യൂഹങ്ങളും ശക്തമായി.

സ്വബോധമില്ല

സ്വബോധമില്ല

ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണെങ്കിലും സ്വബോധത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഹൃദയശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കിം ജോംഗ് ഉൻ ജീവച്ഛവമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടും നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല.

ട്രെയിനിന്‍റെ വിവരം

ട്രെയിനിന്‍റെ വിവരം

അതിനിടെ ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്‌ലൈറ്റ് ചിത്രം പുറത്ത് വന്നിട്ടുണ്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ദക്ഷിണകൊറിയന്‍ മോണിറ്ററിംഗ് പ്രൊജക്ടാണ് ചിത്രം പുറത്തു വിട്ടത്. ഏപ്രില്‍ 21-23 എന്നീ ദിവസങ്ങളില്‍ കിമ്മിന്റെ ട്രെയിന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായിട്ടുള്ള ‘ലീഡര്‍ഷിപ്പ് സ്റ്റേഷനില്‍' പാര്‍ക്ക് ചെയ്തിരിക്കുകയാണെന്നാണ് ഇവര്‍ റിപ്പോര്‍ട്ടി് ചെയ്യുന്നത്.

അവസാനം പൊതുവേദിയില്‍

അവസാനം പൊതുവേദിയില്‍

ഏപ്രിൽ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനദിനമാണ് ഏപ്രില്‍ 15.

ട്രംപ് തള്ളി

ട്രംപ് തള്ളി

ഇതേത്തുടർന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പരന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിമ്മിൻ്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എന്നാല്‍ കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ പ്രതികരണം

 പ്രവാസികള്‍ക്കായി പ്രത്യേക വിമാനം തയ്യാറാകുന്നു, കണ്‍ട്രോള്‍ റൂം തുറന്നു, പ്രതീക്ഷയില്‍ ലക്ഷങ്ങള്‍ പ്രവാസികള്‍ക്കായി പ്രത്യേക വിമാനം തയ്യാറാകുന്നു, കണ്‍ട്രോള്‍ റൂം തുറന്നു, പ്രതീക്ഷയില്‍ ലക്ഷങ്ങള്‍

English summary
North Korean leader kim jong un rumored to brain dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X