Get Updates
Get notified of breaking news, exclusive insights, and must-see stories!

കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന്!! സ്ഥിതി വഷളായത് ശസ്ത്രക്രിയയ്ക്ക് ശേഷം

സോൾ; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയെ തുടർന്നാണ് സ്ഥിതി വഷളായതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന തരത്തിലും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ | Oneindia Malayalam

    ഇക്കഴിഞ്ഞ ഏപ്രിൽ 15 ന് ഉത്തരകൊറിയയുടെ വാർഷിക ആഘോഷങ്ങളിൽ നിന്ന് കിം വിട്ട് നിന്നിരുന്നു. ഉത്തരകൊറിയൻ സ്ഥാപകൻ കിമ്മിന്റെ മുത്തച്ഛന്റെ പിറന്നാൾ ദിനമാണ് വാർഷികമായി ആചരിക്കുക. ഇതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിന് നാല് ദിവസം മുൻപ് ഏപ്രിൽ 11 ന് അദ്ദേഹം വാർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്തിരുന്നു.

    kimjongun

    അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി ഉത്തരകൊറിയൻ മാധ്യമമായ ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ആഗസ്ത് മുതൽ കിമ്മിനെ ഹൃദയസംബന്ധമാ അസുഖങ്ങൾ അലട്ടിയിരുന്നു. പുകവലിയും മാനസിക സമ്മർദ്ദവും രോഗം മൂർച്ഛിക്കാൻ കാരണമായി. കൂടാതെ മൗണ്ട് പിക്ടുവിലേക്കുളഅള നിരന്തര യാത്രകൾ അദ്ദേഹത്തിന് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

    ശസ്ത്രക്രിയയ്ക്ക് ശേഷം ഹ്യാങ്‌സാൻ കൗണ്ടിലെ വില്ലയിലാണെന്നാണ് കിം എന്നാണ് വിവരം.കിമ്മിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് കണ്ട് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന മെഡിക്കൽ സംഘവും ഏപ്രിൽ 19 ന് പ്യോങ്‌യാങ്ങിലേക്ക് മടങ്ങിയിരുന്നു. അതേസമയം വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+