കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്? ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു, കൊറിയ പറയുന്നത്

Google Oneindia Malayalam News

പ്യോംഗ്യാങ്ങ്: ഉത്തരകൊറിയൻ ഏകാധിപതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ രാജ്യത്ത് നിന്ന് പുറത്തുവരുന്നത് നിർണായക വിവരങ്ങൾ. പ്യോംഗ്യാങ്ങിൽ ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പല കടകളിലും സാധനങ്ങൾ തീർന്നുവെന്നും തലസ്ഥാനത്തുനിന്നുള്ള എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് നിലനിൽക്കുന്നത് മൂലമാവാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതിന് പുറമേ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകകളും ഇതിന് കാരണമായേക്കാമെന്നും എൻകെ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

കൊറോണയെ കൂട്ടുപിടിച്ച് പാകിസ്ഥാന്‍, രോഗികളെ കാശ്മീരിലേക്ക് കയറ്റുമതി ചെയ്യുന്നു; വെളിപ്പെടുത്തല്‍കൊറോണയെ കൂട്ടുപിടിച്ച് പാകിസ്ഥാന്‍, രോഗികളെ കാശ്മീരിലേക്ക് കയറ്റുമതി ചെയ്യുന്നു; വെളിപ്പെടുത്തല്‍

 ഭക്ഷ്യവസ്തുക്കൾക്ക് ദൌർലഭ്യം

ഭക്ഷ്യവസ്തുക്കൾക്ക് ദൌർലഭ്യം


ഉത്തരകൊറിയയിൽ നിലവിൽ ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്കകാണ് ദൌർലഭ്യം അനുഭവപ്പെടുന്നത്. പിന്നീട് ഇത് മറ്റ് വസ്തുക്കളെയും ബാധിച്ചേക്കാമെന്നാണ് മാധ്യമ റിപ്പോർട്ട് പറയുന്നത്. ആളുകൾ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ ഉത്തരകൊറിയയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില വർധിച്ചതായി കഴിഞ്ഞ ആഴ്ച റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തിരുന്നു.

 ഭക്ഷ്യക്ഷാമം നേരത്തെയും

ഭക്ഷ്യക്ഷാമം നേരത്തെയും

ലോകത്തെ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഉത്തരകൊറിയയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ദൌർലഭ്യം അനുഭവപ്പെടുന്നത് പതിവാണ്. 1990ലെ ഭക്ഷ്യക്ഷാമത്തിൽ 10 ശതമാനം വരുന്ന കൊറിയൻ പൌരന്മാരാണ് മരിച്ചതെന്നാണ് കണക്കുകൾ. എന്നാൽ കൊറോണ വൈറസ് വ്യാപിച്ചതോടെ കാര്യങ്ങൾ വഷളാവുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നൽകിയ മുന്നറിയിപ്പ്. സാമ്പത്തിക ഞെരുക്കം മൂലം വികസ്വര രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയിലും പ്രവർത്തിക്കുന്ന ഡബ്ല്യൂഎഫ്പി പറയുന്നത് 40 ശതമാനം ജനങ്ങളും ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങളും പോഷകാരാഹാര പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നാണ്. ഇതിന്റെ തോത് വർധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതിർത്തി അടച്ചിട്ടു

അതിർത്തി അടച്ചിട്ടു



അയൽരാജ്യമായ ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ജനുവരിയിൽ തന്നെ ഉത്തരകൊറിയ അതിർത്തികൾ അടച്ചിട്ടിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കിം ഭരണകുടം അവകാശപ്പെട്ടത്. ഇക്കാലയളവിൽ ഉത്തരകൊറിയയിൽ സൈനിക നീക്കങ്ങളൊന്നും നടക്കാത്തതിനാൽ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് യുഎസ് സേനാത്തവലൻ ജനറൽ റോബർട്ട് അബ്രാംസ് ചൂണ്ടിക്കാണിച്ചത്.

എന്തുകൊണ്ട് വിട്ടുനിന്നു

എന്തുകൊണ്ട് വിട്ടുനിന്നു

ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് കിം ജോങ് ഉൻ രോഗബാധിതനാണെന്ന പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ ഉൻ പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിച്ചിട്ടുള്ളത്. ഉത്തരകൊറിയ ഇക്കാര്യത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 11ന് ശേഷം കിം പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ ഒന്നിലും തന്നെ പങ്കെടുത്തിരുന്നുമില്ല. ഇതാണ് ആരോഗ്യ സ്ഥിതി സംബന്ധിച്ച വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്.

 സിറിയൻ പ്രസിഡന്റിന് കത്ത്

സിറിയൻ പ്രസിഡന്റിന് കത്ത്

അതേസമയം കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന് കത്തയച്ചിരുന്നുവെന്നാണ് കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയയ കഴിഞ്ഞ് കിം ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്നായിരുന്നു യുഎസ് അധികൃതർ തിങ്കളാഴ്ച പ്രതികരിച്ചത് എന്നാൽ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയില്ലെന്നും അവർ വ്യക്തമാക്കി.

 കിമ്മിന്റെ താമസം ഗ്രാമത്തിൽ

കിമ്മിന്റെ താമസം ഗ്രാമത്തിൽ


രാജ്യത്തിന്റെ ഗ്രാമപ്രദേശത്ത് കഴിഞ്ഞ് വരുന്ന കിം സാധാരണ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാവുന്നുണ്ടെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയുടെ ഓഫീസ് പ്രതികരിച്ചത്. അടുത്ത അനുയായികളും ഇദ്ദേഹത്തിനൊപ്പമുണ്ട്. ഉത്തരകൊറിയയിൽ അസാധാരണ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കിമ്മിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധിക്കാത്തസ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥൻ ജനറൽ ജോൺ ഹൈറ്റൻ വ്യക്തമാക്കിയത്. ഇപ്പോഴും കിം ജോങ് ഉന്നിനാണ് രാജ്യത്തെ ആണവ ശക്തിയുടേയും കൊറിയൻ സൈന്യത്തിന്റേയും ചുമതല. അതങ്ങനെ അല്ല എന്ന് അനുമാനിക്കാൻ തനിക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ

മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ


ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചെന്നുമുള്ള അഭ്യൂഹങ്ങൾക്ക് ഉത്തരകൊറിയൻ മാധ്യമങ്ങൾ ഇതുവരെയും ചെവികൊടുത്തിട്ടില്ല. കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻയുടെ കഴിഞ്ഞ ദിവസത്തെ പ്രധാനവാർത്തകളിൽ കായിക ഉപകരണങ്ങളെക്കുറിച്ചും മൾബറി പറിയ്ക്കുന്നതിനെക്കുറിച്ചുമാണ്. ഉത്തരകൊറിയയുടെ സ്വയം പര്യാപ്തതയെക്കുറിച്ച് ബംഗ്ലാദേശിൽ നടന്ന ഒരു യോഗവും പ്രധാനവാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. റോഡോങ് സിൻമൺ എന്ന കൊറിയൻ ദിനപത്രമാവട്ടെ സ്വയം പര്യാപ്ത സമ്പദ് വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള വാർത്തകളാണ് നൽകിയിട്ടുള്ളത്. ഉത്തരകൊറിയൻ മാധ്യമങ്ങളിലൊന്നും കിമ്മിനെക്കുറിച്ചുള്ള ഒരു പരാമർശം പോലുമില്ല.

Recommended Video

cmsvideo
All You Want To Know About Kim Jong Un | Oneindia Malayalam
ശസ്ത്രക്രിയയും മസ്തിഷ്ക മരണവും സത്യാവസ്ഥയെന്ത്

ശസ്ത്രക്രിയയും മസ്തിഷ്ക മരണവും സത്യാവസ്ഥയെന്ത്


36 കാരനായ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഏപ്രിൽ 12 മുതൽ ആശുപത്രിയിൽ പ്രവേശിച്ചതായി ദക്ഷിണകൊറിയയിൽ നിന്നുള്ള ഡെയ് ലി എൻകെ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഹൃദയശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ആശുപത്രി പ്രവേശനമെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 12 ഹ്വാങ്സാനിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഹൃദയുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രാജ്യത്തിന്റെ കിഴക്കൻ ദശയിൽ സ്ഥിതി ചെയ്യുന്ന മൌണ്ട് കുംഹാങ്ങിലെ വില്ലയിൽ ഉൻ വിശ്രമിച്ച് വരികയാണെന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ മാധ്യമറിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അമിത ഭാരവും പുകവലിയും അമിത ജോലിയും കാരണം ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കാണാതാകുന്നത് രണ്ടാം തവണ

കാണാതാകുന്നത് രണ്ടാം തവണ


2014ൽ കിംഗ് ജോങ് ഉൻ നാല് ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. സെപ്തംബർ അവസാനത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇതോടെ സൈനിക അട്ടിമറിയിലൂടെ മറ്റ് രാഷ്ട്രീയ എതിരാളികൾ അധികാരത്തിൽ നിന്ന് താഴെയിറക്കി എന്നതരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്നാൽ കയ്യിലൊരു ചൂരലുമേന്തി നിൽക്കുന്ന ചിത്രവുമായി അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു. കാലിൽ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് കിം അപ്രത്യക്ഷനായതെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടന അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉത്തരകൊറിയയിലെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്ന ലോകരാഷ്ട്രങ്ങളിൽ കിമ്മിനെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സമ്മിശ്ര പ്രതികരണമാണുണ്ടാക്കുന്നത്.

സത്യാവസ്ഥ എന്ത്

സത്യാവസ്ഥ എന്ത്


അഴിമതി നടത്തിയതിന് മുൻ സൈനിക മേധാവിയെ കിം വധിച്ചുവെന്ന വാർത്തയാണ് 2016ൽ കിം അപ്രത്യക്ഷനായപ്പോൾ പുറത്തുവന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ ഉദ്യോഗസ്ഥന് പുതിയ മുതിർന്ന പദവി നൽകിക്കൊണ്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തിൽ കിം ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറിനിൽക്കുകയാണോ അതോ മരിച്ചോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

 റിപ്പോർട്ട് തള്ളി ചൈനയും കൊറിയയും

റിപ്പോർട്ട് തള്ളി ചൈനയും കൊറിയയും


കിം ജോങ് ഉന്നിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ ഉത്തരകൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും രഹസ്യാന്വേഷണ ഏജൻസികളും നിരീക്ഷിച്ച് വരികയാണ്. എന്നാൽ ഉൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന കാര്യം ആരും തന്നെ നിരസിച്ചിട്ടില്ല. എന്നാൽ ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾ ചൈനയും ദക്ഷിണകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. കൊറിയയിലെ ജനങ്ങൾക്ക് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ല. എന്നാൽ ഇത്തരത്തിൽ കിം ജോങ് ഉന്നിന് ഒരു തരത്തിലുമുള്ള അസുഖങ്ങൾ ഉള്ളതിന്റെ പ്രത്യേക സൂചനകളൊന്നും ഇല്ലെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റുിന്റെ ഓഫീസ് നൽകുന്ന വിവരം. അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും ഇത് തള്ളിക്കളയേണ്ടതാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.

അദ്ദേഹം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം

അദ്ദേഹം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം


2018ലും 2019ലുമായി രണ്ട് തവണയാണ് ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച നടന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ട്രംപ് കിമ്മിന് മുമ്പിൽ വെച്ചത്. കിമ്മിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്തന്നെയില്ലെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും നൽകുന്ന റിപ്പോർട്ടുകൾ. ചികിത്സയിൽ കഴിയുന്ന കിം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കട്ടെ ഇപ്പോൾ എനിക്ക് അങ്ങനെ പറയാനേ സാധിക്കൂ എന്നും ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൌസിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "എനിക്ക് കിം ജോങ് ഉന്നുമായി വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം. നമുക്കറിയില്ല ഈ റിപ്പോർട്ടുകൾ ശരിയാണോ എന്ന്" ട്രംപ് പറഞ്ഞു.

 ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറന്ന് യുഎസ് വിമാനങ്ങൾ: കിമ്മിന് സംഭവിച്ചത് ഇത്രമാത്രം ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറന്ന് യുഎസ് വിമാനങ്ങൾ: കിമ്മിന് സംഭവിച്ചത് ഇത്രമാത്രം

English summary
North Korean media report, People's Panic Buying Of Food Leads To Shortage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X