അമേരിക്ക - ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം!! ലക്ഷ്യം കിങ് ജോങ് ഉൻ......
സൈനിക പരിശീലനത്തില്‍ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു
സോൾ: അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കുന്നമെന്ന് ഉത്തര കൊറിയ. സൈനിക പരിശീലനത്തിൽ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്നും ഉത്തര കെറിയ ആരോപിക്കുന്നുണ്ട്.

രാജ്യങ്ങൾ ഉത്തര കൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ വധിക്കാനുള്ള സൈനിക പരിശീലനമാണ് നൽകുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.യുഎസ്- നോർത്ത് കൊറിയ സംയുക്ത സൈനിക അഭ്യാസത്തെ രൂക്ഷമായ ഭാഷയിലാണ് ഉത്തര കൊറിയ വിമർശിച്ചത്.

മാരകമായ ആയുധങ്ങൾ
ദക്ഷിണ കൊറിയ- അമേരിക്ക സൈനികാഭ്യാസത്തിൽ മാരകമായ ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.ഉത്തര കൊറിയ ആണപരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ് സൈനിക ആഭ്യാസത്തിൽ മാരകമായ ആയുധം ഉപയോഗിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.

ലക്ഷ്യം യുദ്ധം
അമേരിക്ക- ദക്ഷിണ കൊറിയയുടെ ലക്ഷ്യം ആണവ യുദ്ധമാണെന്ന് ഉത്തര കൊറിയ പറഞ്ഞു. കൂടാതെ കിങ് ജോങ് ഉന്നിനെ വധിക്കാനായുള്ള പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുന്നതെന്നും ഉത്തര കൊറിയ ആരോപിക്കുന്നുണ്ട്.

ശക്തമായി നേരിടും
ഇരു രാജ്യങ്ങളുടെയും നീക്കത്തിനെ ഒരു ദയയുമില്ലാതെ നേരിടുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. നിലവിലെ സംഘര്‍ഷാവസ്ഥ ഒരു യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പ് നല്‍കാനാകില്ലെന്നും ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ആണവ പരീക്ഷണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഉത്തര കൊറിയ ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ചു.

അമേരിക്കയുടെ താക്കീത്
ഉത്തര കൊറിയയുടെ ഭീക്ഷണിക്കു മുന്നിൽ ഭയപ്പെടില്ലെന്ന് യുഎസ് അറിയിച്ചു. ഉത്തര കൊറിയയുടെ ഭീഷണി നേരിടാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.പസഫിക്കില്‍ യുഎസ് കമാന്‍ഡര്‍ ഹാരി ഹാരിസ് ഉള്‍പ്പെടെയുള്ള ഉന്നത ജനറലുകളും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് താക്കീത്

അമേരിക്ക-ദക്ഷിണ കൊറിയ സൈനിക അഭ്യാസം
ഉത്തര കൊറിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിഭ്യാസത്തില്‍. ഉത്തര കെറിയയുടെ ആണവായുധ പരീക്ഷണങ്ങൾ മേഖലയിൽ സങ്കർഷം സൃഷ്ടിക്കുന്നതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം.

പത്ത് ദിവസത്തെ സൈനികാഭ്യാസം
ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക അഭ്യാസം ആഗസ്റ്റ് 21 മുതൽ ആഗസ്റ്റ് 31 വരെയാണ് .ഉത്തരകൊറിയുമായി ആണവയുദ്ധമായാല്‍ നേരിടാവുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ഡിസൈനാണ് സൈനികാഭ്യാസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഇരു രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് സൈനികരാണ് സൈനികാഭ്യാസത്തിന് പങ്കെടുക്കുന്നത്
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications