കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക - ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം!! ലക്ഷ്യം കിങ് ജോങ് ഉൻ......

സൈനിക പരിശീലനത്തില്‍ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

സോൾ: അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കുന്നമെന്ന് ഉത്തര കൊറിയ. സൈനിക പരിശീലനത്തിൽ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്നും ഉത്തര കെറിയ ആരോപിക്കുന്നുണ്ട്.

south koria

രാജ്യങ്ങൾ ഉത്തര കൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ വധിക്കാനുള്ള സൈനിക പരിശീലനമാണ് നൽകുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.യുഎസ്- നോർത്ത് കൊറിയ സംയുക്ത സൈനിക അഭ്യാസത്തെ രൂക്ഷമായ ഭാഷയിലാണ് ഉത്തര കൊറിയ വിമർശിച്ചത്.

മാരകമായ ആയുധങ്ങൾ

മാരകമായ ആയുധങ്ങൾ

ദക്ഷിണ കൊറിയ- അമേരിക്ക സൈനികാഭ്യാസത്തിൽ മാരകമായ ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.ഉത്തര കൊറിയ ആണപരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ് സൈനിക ആഭ്യാസത്തിൽ മാരകമായ ആയുധം ഉപയോഗിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.

ലക്ഷ്യം യുദ്ധം

ലക്ഷ്യം യുദ്ധം

അമേരിക്ക- ദക്ഷിണ കൊറിയയുടെ ലക്ഷ്യം ആണവ യുദ്ധമാണെന്ന് ഉത്തര കൊറിയ പറഞ്ഞു. കൂടാതെ കിങ് ജോങ് ഉന്നിനെ വധിക്കാനായുള്ള പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുന്നതെന്നും ഉത്തര കൊറിയ ആരോപിക്കുന്നുണ്ട്.

ശക്തമായി നേരിടും

ശക്തമായി നേരിടും

ഇരു രാജ്യങ്ങളുടെയും നീക്കത്തിനെ ഒരു ദയയുമില്ലാതെ നേരിടുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. നിലവിലെ സംഘര്‍ഷാവസ്ഥ ഒരു യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പ് നല്‍കാനാകില്ലെന്നും ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ആണവ പരീക്ഷണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഉത്തര കൊറിയ ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ചു.

‌അമേരിക്കയുടെ താക്കീത്

‌അമേരിക്കയുടെ താക്കീത്

ഉത്തര കൊറിയയുടെ ഭീക്ഷണിക്കു മുന്നിൽ ഭയപ്പെടില്ലെന്ന് യുഎസ് അറിയിച്ചു. ഉത്തര കൊറിയയുടെ ഭീഷണി നേരിടാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.പസഫിക്കില്‍ യുഎസ് കമാന്‍ഡര്‍ ഹാരി ഹാരിസ് ഉള്‍പ്പെടെയുള്ള ഉന്നത ജനറലുകളും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് താക്കീത്

അമേരിക്ക-ദക്ഷിണ കൊറിയ സൈനിക അഭ്യാസം

അമേരിക്ക-ദക്ഷിണ കൊറിയ സൈനിക അഭ്യാസം

ഉത്തര കൊറിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിഭ്യാസത്തില്‍. ഉത്തര കെറിയയുടെ ആണവായുധ പരീക്ഷണങ്ങൾ മേഖലയിൽ സങ്കർഷം സൃഷ്ടിക്കുന്നതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം.

പത്ത് ദിവസത്തെ സൈനികാഭ്യാസം

പത്ത് ദിവസത്തെ സൈനികാഭ്യാസം

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക അഭ്യാസം ആഗസ്റ്റ് 21 മുതൽ ആഗസ്റ്റ് 31 വരെയാണ് .ഉത്തരകൊറിയുമായി ആണവയുദ്ധമായാല്‍ നേരിടാവുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ഡിസൈനാണ് സൈനികാഭ്യാസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഇരു രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് സൈനികരാണ് സൈനികാഭ്യാസത്തിന് പങ്കെടുക്കുന്നത്

English summary
North Korea threatened South Korea and the United States on Tuesday with "merciless retaliation" over their ongoing joint military drills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X