കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുംകല്‍പ്പിച്ച് കിം യോ, കൊറിയന്‍ ലെയ്‌സണ്‍ ഓഫീസ് ബോംബിട്ടു തകര്‍ത്തു; ദക്ഷിണകൊറിയയുമായി യുദ്ധം?

Google Oneindia Malayalam News

സിയോള്‍: ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയില്‍ സ്ഥാപിച്ച ലെയ്‌സണ്‍ ഓഫീസ് ഉത്തരകൊറിയ ബോംബിട്ടു തകര്‍ത്തെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നീക്കം നടത്തുമെന്ന ഭീഷണിയുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച പ്രദേശിക സമയം, 2.49ഓടെയാണ് ആക്രമണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രാലയം അറിയിച്ചു.

kim

ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പോര് മൂര്‍ച്ചിക്കുകയാണ് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ചില ദുരൂഹ സംഭവങ്ങളാണ് ഇതിന് കാരണം. സൈനിക തലത്തിലും രാജ്യത്തിന്റെ ഭരണ-പാര്‍ട്ടി തലത്തിലുമെല്ലാം ഉന്നിനോളം തന്നെ സ്വാധീനമുണ്ട് കി യോ ജോങിനും. അതുകൊണ്ടുതന്നെ ദക്ഷിണ കൊറിയയും അമേരിക്കയുമടങ്ങുന്ന സഖ്യരാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കത്തെ കാണുന്നത്.

ഉത്തര കൊറിയയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ അടങ്ങുന്ന ലഘുലേഖകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇരു കൊറിയകളുടെയും അതിര്‍ത്തികളില്‍ വിതരണം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കിം യോ ഭീഷണിയുമായി രംഗത്തെത്തിയത്. അതിര്‍ത്തികളില്‍ വിതരണം ചെയ്യുന്ന ലഘുലേഖകള്‍ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. ബന്ധം കൂടുതല്‍ വഷളാക്കുന്ന നീക്കമാണ് ദക്ഷിണ കൊറിയ നടത്തിയതെന്ന് കി യോ ജോങ് പറഞ്ഞിരുന്നു.

ഉത്തര കൊറിയയില്‍ ഭരണം നടത്തുന്ന വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഉപ ഡയറക്ടറാണ് കിം യോ ജോങ്. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ വിഷയം സൈനിക നീക്കത്തിലേക്ക് കടക്കുമെന്നും ദക്ഷിണ കൊറിയക്കെതിരെ പട്ടാള നീക്കം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയിലെ ധീരയായ വനിതയായിട്ടാണ് കിം യോ ജോങ് അറിയപ്പെടുന്നത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി മാത്രമായിട്ടല്ല അവര്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന രണ്ടമത്തെ വ്യക്തി എന്ന നിലയില്‍ കൂടിയാണ്. കിം ജോങ് ഉന്നിന്റെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ് ഈ സഹോദരരി.

ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ചലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ച

English summary
North- South Korean Tensions; Korean liaison office building Attacked by North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X