കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ തകര്‍ച്ച, ശുക്രനിലെ ഊര്‍ജം; ലോകത്തെ ഞെട്ടിച്ച വാന്‍ഗ പ്രവചിച്ചത്!! 2018ല്‍ നടക്കുന്നത്

ആരാണ് ബാബ വാന്‍ഗ എന്നറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. അന്ധയായ ബള്‍ഗേറിയക്കാരിയാണിവര്‍. തന്റെ 85 ാം വയസില്‍ 1996ല്‍ മരിച്ചു. പക്ഷേ അവര്‍ നടക്കാനിരിക്കുന്ന പ്രധാന സംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ആധുനിക നോസ്ട്രാഡമസ് എന്ന് വിളിക്കപ്പെട്ട ബാബ വാന്‍ഗ 2018ല്‍ നടക്കുമെന്ന് പറഞ്ഞ രണ്ട് കാര്യങ്ങള്‍ സംഭവിക്കുമോ? ആഗോളതലത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ ഒന്നാണീ വിഷയം. മുമ്പ് അവരുടെ പ്രവചനങ്ങള്‍ പലതും അക്ഷരംപ്രതി സംഭവിച്ച പശ്ചാത്തലത്തിലാണ് പുതുവര്‍ഷത്തില്‍ ലോകത്ത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കുമോ എന്ന കാര്യം ചര്‍ച്ചയാകുന്നത്. അമേരിക്കയെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഭീകരസംഘടനയായ ഐസിസിന്റെ വരവ്, യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയും ബ്രക്‌സിറ്റുമെല്ലാം ബാബ വാന്‍ഗ പ്രവചിച്ചിരുന്നു...

ശക്തികള്‍ മാറിമറയും

ശക്തികള്‍ മാറിമറയും

ആഗോള സാമ്പത്തിക ശക്തികള്‍ മാറിമറയുമെന്നാണ് ബാബ വാന്‍ഗയുടെ ഒരു പ്രവചനം. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയൊരു ഊര്‍ജം ലഭിക്കുമെന്നും വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. ആദ്യത്തേത് ചൈനയുടെ വന്‍ കുതിപ്പാണ് അവര്‍ സൂചിപ്പിച്ചത്. രണ്ടാമത്തേത് പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഊര്‍ജം പുറത്തുവരുമെന്നതും.

ആരാണ് ബാബ വാന്‍ഗ

ആരാണ് ബാബ വാന്‍ഗ

ആരാണ് ബാബ വാന്‍ഗ എന്നറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. അന്ധയായ ബള്‍ഗേറിയക്കാരിയാണിവര്‍. തന്റെ 85 ാം വയസില്‍ 1996ല്‍ മരിച്ചു. പക്ഷേ അവര്‍ നടക്കാനിരിക്കുന്ന പ്രധാന സംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. 51ാം നൂറ്റാണ്ട് വരെ. 51ാം നൂറ്റാണ്ടിന് ശേഷമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ല. കാരണം അതോടെ ലോകം അവസാനിക്കുമെന്നാണ് വാന്‍ഗയുടെ പ്രവചനം.

കോണ്‍സിപിറസി സിദ്ധാന്തക്കാര്‍

കോണ്‍സിപിറസി സിദ്ധാന്തക്കാര്‍

മുമ്പ് വാന്‍ഗ നടത്തിയ മിക്ക പ്രവചനങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെന്നാണ് കോണ്‍സിപിറസി സിദ്ധാന്തക്കാര്‍ അവകാശപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍, ലോക യുദ്ധങ്ങള്‍ എന്നിവയെല്ലാം സത്യമായി പുലര്‍ന്നുവെന്നും അതെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

അമേരിക്കയുടെ തകര്‍ച്ച

അമേരിക്കയുടെ തകര്‍ച്ച

അമേരിക്കയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ശക്തി. ഏറെ കാലമായി അമേരിക്ക ഈ പദവി അലങ്കരിക്കുന്നു. എന്നാല്‍ 2018ല്‍ അമേരിക്കയുടെ സ്ഥാനം തെറിക്കും. പകരം ചൈന ലോക ശക്തിയാകുമെന്നാണ് വാന്‍ഗയുടെ പ്രവചനങ്ങള്‍ പിന്തുടരുന്നവര്‍ പറയുന്നത്.

ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു

ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു

വാന്‍ഗയുടെ രണ്ടാമത്തെ പ്രവചനം പുതിയ ഊര്‍ജത്തെ കുറിച്ചാണ്. രണ്ട് കാര്യങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം നല്‍കുന്ന സൂചനകളും. വാന്‍ഗ മുമ്പ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്ന നീക്കങ്ങള്‍ ഇപ്പോള്‍ പ്രകടമാണെന്ന് ശാസ്ത്ര സമൂഹം പറയുന്നു.

ദി കോണ്‍ഫറന്‍സ് ബോര്‍ഡ്

ദി കോണ്‍ഫറന്‍സ് ബോര്‍ഡ്

ഗവേഷണ സംഘമാണ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ്. ഇവര്‍ 2016ല്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതില്‍ പറയുന്നത് ആഗോള മൊത്തം ഉല്‍പ്പാദനത്തില്‍ അമേരിക്കയെ കടന്ന് ചൈന കുതിക്കുമെന്നാണ്. 2018ലാണ് ഇത് സംഭവിക്കുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാനമാണ് വാന്‍ഗയുടെ പ്രവചനവും.

ഫോബ്‌സ് റിപ്പോര്‍ട്ട്

ഫോബ്‌സ് റിപ്പോര്‍ട്ട്

2015ല്‍ അമേരിക്ക ആഗോള മൊത്തം ഉല്‍പ്പാദനത്തില്‍ സംഭാവന ചെയ്തത് 16.7 ശതമാനമായിരുന്നു. 2025ല്‍ ഇത് 14.9 ശതമാനമായി കുറയുമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അമേരിക്കയും ശേഷി കുറയുമെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

ചൈനയില്‍ സംഭവിക്കുന്നത്

ചൈനയില്‍ സംഭവിക്കുന്നത്

എന്നാല്‍ ചൈനയുടെ കാര്യം മറിച്ചാണ്. കഴിഞ്ഞ കുറച്ചുവര്‍ഷമായി ചൈന വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 1970ല്‍ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ സംഭവാന വെറും 4.1 ശതമാനമായിരുന്നു. പക്ഷേ 2015 ആയപ്പോള്‍ ഇത് 15.6 ശതമാനത്തിലേക്ക് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴും വളര്‍ച്ച തുടരുകയും ചെയ്യുന്നു. അപ്പോള്‍ 2018ല്‍ ചൈന ഒന്നാമതെത്തുമെന്ന് വാന്‍ഗ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് സംഭവിക്കുമെന്നാണ് അവരെ വിശ്വസിക്കുന്നവര്‍ അവകാശപ്പെടുന്നത്.

ശുക്ര ഗ്രഹത്തില്‍ നിന്ന്

ശുക്ര ഗ്രഹത്തില്‍ നിന്ന്

ശുക്ര ഗ്രഹത്തില്‍ നിന്ന് മനുഷ്യന് ആവശ്യമായ പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് രണ്ടാമത്തെ വാന്‍ഗയുടെ പ്രവചനം. ഇക്കാര്യം ഇപ്പോഴും ആശ്ചര്യകരമാണ്. പക്ഷേ, 2018 ജൂലൈയില്‍ നാസ പുതിയ ദൗത്യത്തിന് ഒരുങ്ങുകയാണ്. ദി പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ദൗത്യത്തിന്റെ പേര്.

യൂജിന്‍ പാര്‍ക്കറിന്റെ പേരില്‍

യൂജിന്‍ പാര്‍ക്കറിന്റെ പേരില്‍

അസ്‌ട്രോഫിസിസ്റ്റ് ആയ യൂജിന്‍ പാര്‍ക്കറിന്റെ പേരിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. സൂര്യനെ കുറിച്ച് പഠിക്കുകയാണ് പുതിയ ദൗത്യത്തിന്റെ ഉദ്ദേശം. സൂര്യനില്‍ നിന്ന് പുറത്തേക്ക് വരുന്ന ഊര്‍ജങ്ങളെ കുറിച്ച് പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ചും വിശദമായി പരിശോധിക്കും. സൂര്യന്റെ ചൂടിനെ മറികടന്നു വേണം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍. അത് അത്ര എളുപ്പവുമല്ല. വാന്‍ഗയുടെ രണ്ടാം പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ഈ പഠനം പൂര്‍ത്തിയാകേണ്ടതുണ്ട്.

 ശുക്രനില്‍ ഇറങ്ങാത്ത ദൗത്യം

ശുക്രനില്‍ ഇറങ്ങാത്ത ദൗത്യം

പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശുക്ര ഗ്രഹത്തില്‍ ഇറങ്ങുന്നില്ല. എന്നാല്‍ വിക്ഷേപണത്തിന് ശേഷം സൂര്യന്റെ ഏറെ അകലത്തിലാണ് ഇത് ഭ്രമണം ചെയ്യുക. ഈ ഭ്രമണത്തിന് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഉപയോഗപ്പെടുത്തുന്നത് ശുക്രനിലെ ഗുരുത്വാകര്‍ഷണ ബലമാണ്.

മാറ്റിവച്ചതിന് പിന്നില്‍

മാറ്റിവച്ചതിന് പിന്നില്‍

2015ലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ 2018ലേക്ക് മാറ്റുകയായിരുന്നു. ഈ മാറ്റം സൂചിപ്പിക്കുന്നത് വാന്‍ഗയുടെ പ്രവചനം യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നു.

ഇരുമ്പുചിറകുള്ള പക്ഷികള്‍

ഇരുമ്പുചിറകുള്ള പക്ഷികള്‍

വേള്‍ഡ് ട്രേഡ് സെന്ററിനെതിരേ ആക്രമണം നടന്നത് 2001 സപ്തംബര്‍ 11നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് വാന്‍ഗ 1989ല്‍ പ്രവചിച്ചിരുന്നുവത്രെ. അമേരിക്കയിലെ സാധാരണക്കാരുടെ രക്തം വീഴ്ത്തുന്ന ഇരുമ്പുചിറകുള്ള പക്ഷികള്‍ വരുമെന്നായിരുന്നുവത്രെ പ്രവചനം. ഭീകരമായിരിക്കും ആ കാഴ്ചയെന്നും വാന്‍ഗ പ്രവചിച്ചിരുന്നു.

അറബ് വിപ്ലവം, ഐസിസ്, ബ്രക്‌സിറ്റ്

അറബ് വിപ്ലവം, ഐസിസ്, ബ്രക്‌സിറ്റ്

അറബ് ലോകത്ത് 2010ല്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തെ കുറിച്ചും വാന്‍ഗ സൂചിപ്പിച്ചിരുന്നു. അതിന് ശേഷം യൂറോപ്പിലേക്ക് വന്‍ അക്രമി സംഘമെത്തുമെന്നും അവര്‍ പ്രവചിച്ചിരുന്നുവത്രെ. അത് ഐസിസിന്റെ വരവാണ് സൂചിപ്പിക്കുന്നതെന്ന് അനുയായികള്‍ പറയുന്നു. 2016ല്‍ യൂറോപ്പില്‍ ഭിന്നത രൂക്ഷമാകുമെന്ന വാന്‍ഗയുടെ പ്രവചനം ബ്രക്‌സിറ്റ് സംബന്ധിച്ചായിരുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു.

English summary
'Nostradamus from Bulgaria': Blind mystic who 'predicted 9/11, ISIS and Brexit predicts world-changing events for 2018!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X