നോസ്ട്രഡാമസ് പ്രവചിച്ചത് സത്യമോ?? മൂന്നാം ലോക മഹായുദ്ധ ഭീതിയില്‍ ലോകം...

  • Posted By:
Subscribe to Oneindia Malayalam

പ്രവചനങ്ങളുടെ രാജാവായ നോസ്ട്രഡാമസ് 2017 - 2018 വര്‍ഷത്തെക്കുറിച്ച് നടത്തിയ ഞെട്ടിക്കുന്ന ആ പ്രവചനം സത്യമാകുമോ എന്ന ഭീതിയില്‍ ആണിപ്പോള്‍ ലോകം. 27 വര്‍ഷം നീളുന്ന മൂന്നാം ലോക മഹായുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവചനത്തില്‍ അടുത്തത്. അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നോസ്ട്രഡാമസ് പ്രവചിച്ചത് സത്യമാകുമോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ പ്രവചനം നടത്തിയ ആളാണ് നോസ്ട്രഡാമസ്. 1500 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. രണ്ടു വന്‍ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിന് വഴിയൊരുക്കും എന്നാണദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

മൂന്നാം ലോകമഹായുദ്ധം

മൂന്നാം ലോകമഹായുദ്ധം

2017-2018 കാലഘട്ടത്തില്‍ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന് നോസ്ട്രഡാം പ്രവചിച്ചിരുന്നു. രണ്ടു വന്‍ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിന് വഴിയൊരുക്കും എന്നാണദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനമാണ് ജനങ്ങളെ ഇപ്പോള്‍ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

ഇരട്ടഗോപുരങ്ങളെ തകര്‍ക്കും

ഇരട്ടഗോപുരങ്ങളെ തകര്‍ക്കും

ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ചാണ് ഈ പ്രവചനം അദ്ദേഹം നടത്തിയത്.

ഹിറ്റ്ലര്‍

ഹിറ്റ്ലര്‍

ഹിറ്റ്ലറുടെ ഉയര്‍ച്ചയെകുറിച്ച് നോസ്ട്രഡാം 1500കാലഘട്ടത്തില്‍ തന്നെ പ്രവചിച്ചിരുന്നു.

വിപ്ളവങ്ങള്‍

വിപ്ളവങ്ങള്‍

ഫ്രഞ്ച് വിപ്ളവം, റഷ്യന്‍ വിപ്ളവം എന്നിവയെ കുറിച്ചും നോസ്ട്രഡാം പ്രവചിച്ചിരുന്നു.

വേറെയുംപ്രവചനങ്ങള്‍

വേറെയുംപ്രവചനങ്ങള്‍

1970 കളില്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റവും, പോപ്പിനെതിരെയുള്ള വധശ്രമവുമെല്ലാം അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ പെടുന്നു.

സ്വന്തം മരണം പോലും

സ്വന്തം മരണം പോലും

നോസ്ട്രഡാം സ്വന്തം മരണം പോലും പ്രവചിച്ച ആളാണ് എന്നത് ആരെയും അതിശയിപ്പിക്കും. മരിച്ചുപോയ നോസ്ട്രഡാമിന്റെ മൃതശരീരം അടക്കം ചെയ്തതിന് ശേഷം മഹാരാജാവ് അദ്ദേഹത്തിന്റെ ഡയറി ആവശ്യപ്പെടുകയും എവിടെയും കണ്ടെത്താതെ വന്നപ്പോള്‍ കല്ലറ കുത്തിത്തുറക്കുകയും, ഡയറി ലഭിക്കുകയും ചെയ്തു. പക്ഷെ ഡയറിയുടെ ആദ്യത്തെ പേജില്‍ നിങ്ങള്‍ ഇത്രാം തീയ്യതി എന്റെ ശവക്കല്ലറ കുത്തിത്തുറന്ന് ഡയറി എടുക്കും എന്നും പ്രവചിച്ചിരുന്നു.

വാട്‌സ് ആപ് മെസേജുകള്‍

വാട്‌സ് ആപ് മെസേജുകള്‍


ഈ വാര്‍ത്ത സത്യമോ മിത്ഥ്യയോ ആവട്ടെ, പക്ഷേ ഇന്ന് വാട്‌സ് ആപ് മെസേജുകളായി ഏറെ പ്രചരിച്ചുവരുന്ന കാര്യമാണിത്. മൊബൈലിലൂടെ വരെ വിവരശേഖരണം നടക്കുന്ന ഇക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് വാട്‌സ് ആപ് കുറിപ്പുകള്‍. അശുഭവും അന്യായവുമായ ചെറു കുറിപ്പുകള്‍ വരെ വിശ്വസ്സിക്കുന്ന നല്ലൊരു ജനവിഭാഗം നിലവിലുണ്ട്. ഭീതിയോടെയാണ് ജനങ്ങള്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. മറ്റു പ്രവചനങ്ങള്‍ എല്ലാം സത്യമായത് പോലെ മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള പ്രവചനവും സത്യമാകുമോ..

English summary
Nostradamus made the prediction that the Republic of the big city would engage military operations that would be costly, which had been ordered by the trumpet, which led to fears of there being a nuclear war.
Please Wait while comments are loading...