കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോത്രദാം പള്ളിയിലെ തീപിടുത്തം നോത്രദാമസ് പ്രവചിച്ചിരുന്നു, 500 വർഷങ്ങൾക്ക് മുൻപ്!

Google Oneindia Malayalam News

പാരീസ്: വിശ്വപ്രസിദ്ധമായ നോത്രദാം കത്ത്രീഡലിലെ തീപിടുത്തം ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 850 വര്‍ഷങ്ങളുടെ പഴക്കമുളള പളളിക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം എന്താണ് എന്ന് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രസകരമായ ഒരു വിവരം പുറത്ത് വന്നിരിക്കുന്നത്. പല ഞെട്ടിക്കുന്ന പ്രവചനങ്ങളും പണ്ടേ നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ നോത്രദാമസ് എന്നയാള്‍ ഈ പളളിയിലെ തീപിടുത്തവും മുന്‍ കൂട്ടി കണ്ടിട്ടുണ്ട് എന്നതാണത്.

ശബരിമല വിവാദം ബാധിക്കില്ല.. സംസ്ഥാനത്തെ 20 സീറ്റുകളും ഇടതുപക്ഷത്തിനെന്ന് ലോറൻസ്!ശബരിമല വിവാദം ബാധിക്കില്ല.. സംസ്ഥാനത്തെ 20 സീറ്റുകളും ഇടതുപക്ഷത്തിനെന്ന് ലോറൻസ്!

നേരത്തെ ലണ്ടനിലുണ്ടായ വന്‍ തീപിടുത്തവും നോത്രദാമസ് പ്രവചിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഫ്രഞ്ച് 'പ്രവാചകനായ' നോത്രദാമസ് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നോത്രദാമസ് പളളിയിലെ തീപിടുത്തത്തിന്റെ സൂചനകള്‍ കുറിച്ച് വെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

fire

തിങ്കളാഴ്ച വൈകിട്ട് 5.55ഓടെയാണ് നോത്രദാമിലെ പളളിക്ക് തീപിടിച്ചത്. പളളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. 400ലധികം അഗ്നിശമനാ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയന്ത്രണ വിധേയമാക്കി. നോത്രദാം പളളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നു. അതിനിടെയാണ് തീ പിടിത്തമുണ്ടായത്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച നോത്രദാം കത്തീഡ്രലില്‍ അമൂല്യമായ പല വസ്തുക്കളും സൂക്ഷിക്കുന്നുണ്ട്. പ്രധാനമായും ക്രിസ്തുമതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിശുദ്ധ വസ്തുക്കളാണ് പളളിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തുവിനെ തൂക്കിലേറ്റിയ മരക്കുരിശിന്റെ ഒരു ഭാഗം, മരണസമയത്ത് യേശു ധരിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ ഉപയോഗിച്ച ആണി എന്നിവ അടക്കമുളള അമൂല്യ വസ്തുക്കള്‍ നോത്രദാം പളളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിശുദ്ധ വസ്തുക്കള്‍ക്കൊന്നും തീ പിടുത്തത്തില്‍ യാതൊരു വിധത്തിലുളള കേടുപാടും സംഭവിച്ചിട്ടില്ല

English summary
Notradamus predicted the Notre Dame church fire years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X