കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനും ആപത്ത്, മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിട്ടില്ല!

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: പത്താന്‍കോട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തുവെന്നുള്ള വാര്‍ത്ത തെറ്റെന്നാണ് പറയുന്നത്. മസൂദ് അസ്ഹര്‍ കസ്റ്റഡിയിലാണെന്ന വിവരം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തിതായുള്ള ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്താനും പേടിയെന്നാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല, ഇതിനിടയില്‍ ഭീഷണിയുമായി മസൂദ് അസ്ഹര്‍ രംഗത്തുവന്നിട്ടുണ്ട്. പാക് സര്‍ക്കാര്‍ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയ്‌ക്കെതിരെ നടപടിയെടുക്കുന്നത് ആപത്താണെന്നുള്ള ഭീഷണിയാണ് മസൂദ് അസ്ഹറിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വ്യാജം

അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വ്യാജം

പത്താന്‍കോട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വ്യാജമാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്.

വാര്‍ത്തയിങ്ങനെ

വാര്‍ത്തയിങ്ങനെ

മസൂദ് അസ്ഹര്‍ കസ്റ്റഡിയിലാണെന്ന വിവരം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വാര്‍ത്ത വന്നത്.

പാകിസ്താനും പേടിയാണോ?

പാകിസ്താനും പേടിയാണോ?

മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്താനും പേടിയെന്നാണ് പറയുന്നത്. അങ്ങനെയൊരു അറസ്റ്റിനെപ്പറ്റി പാകിസ്താന്‍ വിദേശകാര്യമന്ത്രാലത്തിന് യാതൊരു അറിവും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനും ആപത്ത്

പാകിസ്താനും ആപത്ത്

മസൂദ് അസ്ഹറിനെ പിടികൂടിയാല്‍ പാകിസ്താനും ആപത്തെന്നാണ് പറയുന്നത്. മസൂദ് അസ്ഹര്‍ തന്നെയാണ് പാക് സര്‍ക്കാരിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

ഐക്യവും അഖണ്ഡതയും തകര്‍ക്കും

ഐക്യവും അഖണ്ഡതയും തകര്‍ക്കും

ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിച്ചാല്‍ പാകിസ്താന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആപത്താണെന്നുള്ള ഭീഷണിയാണ് എത്തിയത്. പാകിസ്താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നുള്ള ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

ആരെയും ഭയക്കുന്നില്ല

ആരെയും ഭയക്കുന്നില്ല

അറസ്റ്റിനെയോ മരണത്തെയോ ഭയക്കുന്നില്ലെന്നും മസൂദ് അസ്ഹര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്. കൊല്ലപ്പെടുകയാണെങ്കില്‍ തന്റെ ഒപ്പമുള്ളവര്‍ തന്നെയോ ശത്രുക്കളെയോ മറന്നുകളയില്ലെന്നും അസ്ഹര്‍ പറയുന്നു.

പോരാട്ടം സമാധാനത്തിനുവേണ്ടി

പോരാട്ടം സമാധാനത്തിനുവേണ്ടി

പാകിസ്താന്റെ നന്മയ്ക്കും സമാധാനത്തിനും വേണ്ടിയാണ് പോരാട്ടം. മുസ്ലീം രാഷ്ട്രത്തിന്റെയും ജിഹാദിന്റെയും താല്‍പര്യത്തിനായാണ് പോരാടുന്നതെന്നും മസൂദ് അസ്ഹര്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The Pakistan Foreign Office said it was not aware of the arrest of Jaish-e-Mohammad chief Maulana Masood Azhar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X