കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ്‌: കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടനാ മേധാവി കെയ്‌റ്റ്‌ ഒബ്രിയാന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ജനങ്ങളുടേതാകണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണില്‍ ഇന്ന്‌ മുതല്‍ ഫൈസര്‍, ബയോഎന്‍ടെക്‌ വാക്‌സിനുകള്‍ നല്‍കി തുടങ്ങും. രാജ്യത്തെ 80 വയസിനു മുകളില്‍ പ്രായമായ എട്ടു ലക്ഷം
പേര്‍ക്കാണ്‌ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‌ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഫൈസര്‍ ഇന്ത്യും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാാഴ്‌ച്ചക്കുള്ളില്‍ തീരുമാനം ഉണ്ടാകും. വാക്‌സിന്‍ അധികം താമസിയാതെ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

vaccine

ഇന്ത്യയില്‍ പരീക്ഷണം നടത്താതെ തന്നെ വാക്‌സിന്‌ അംഗീകാരം നല്‍കണമെന്നാണ്‌ സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‌ ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്‌.പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടുമായാണ്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ അപേക്ഷ നല്‍കിയത്‌. ഓക്‌സഫഡ്‌ വിസിപ്പിച്ച വാക്‌സിന്‍ കൊവിഷീല്‍ഡ്‌ എന്ന പേരിലാണ്‌ വിപണിയിലെത്തുക. അപേക്ഷകളില്‍ പ്രാഥമിക പരിശോധന തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിഡ്‌എസ്‌ഒയ്‌ക്ക്‌ കീഴിലെ വിദഗ്‌ധരുടെ സ്വതന്ത്ര സമിതി നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്‌ഗസ്‌ കണ്‍ട്രാളറാണ്‌ അന്തിമ തീരുമാനം എടുക്കുക. അടിയന്തര സാഹചര്യം പരിഗണിച്ച്‌ അംഗീകാരം നല്‍കണമെന്നാണ്‌ ഇരു കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയില്‍ കൊവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചു. വ്യോമ സേനയുടെ സഹായത്തോടെ രാജ്യത്തെ എല്ലായിടത്തും വാക്‌സിന്‍ എത്തിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതിയിടുന്നത്‌. ഇതിനായി ഹെലികോപ്‌റ്ററുകളും വിമാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. 208ലും വാക്‌സിനേഷന്‍ നല്‍കാന്‍ വ്യോമസേനയുടെ സദായം സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
not compel the people to use covid vaccine says WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X