കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ട് മാസം 5 കഴിയാറായെങ്കിലും രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് ഇതുവരേയും സാധിച്ചിട്ടില്ല. 25 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 177845 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.

819175 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം പിടിപ്പെട്ടത്. മരണസംഖ്യ നാല്‍പ്പത്തിഅയ്യായിരം കവിഞ്ഞു. 45343 പേര്‍ക്കാണ് കോവിഡ് മൂലം അവിടെ മാത്രം ജീവന്‍ നഷ്ടമായത്. ഇന്ത്യയിലാവട്ടെ രോഗികളുടെ എണ്ണം ഇരുപതിനായിരവും മരണസംഖ്യ 600 ഉം കടന്നിട്ടുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനേക്കാള്‍ വലിയ ദുരന്തം വരുന്നുണ്ടെന്നാണ് പ്രശസ്ത വൈറോളജിസ്റ്റായ ഡോ ഇയാന്‍ ലിപ്കിന്‍ പറയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

എറ്റവും വലിയ ദുരന്തം

എറ്റവും വലിയ ദുരന്തം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മനുഷ്യന്‍ നേരിടുന്ന എറ്റവും വലിയ ദുരന്തമാണ് കൊവിഡ് 19 എന്ന ആഗോള മഹാമാരിയെന്നായിരുന്നു ഐക്യരാഷ്ട്ര സഭപോലും വിശേഷിപ്പിച്ചത്. എന്നാല്‍ മനുഷ്യന്‍ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ദുരന്തം കൊറോണയല്ല, ഇതിനേക്കള്‍ വലിയ മഹാമാരി വരാനിരിക്കുന്നതേയൊള്ളു എന്നാണ് ലിപ്കിന്‍ പറയുന്നത്.

ആരോഗ്യ രംഗത്തെ പ്രതിസന്ധി

ആരോഗ്യ രംഗത്തെ പ്രതിസന്ധി

മനുഷ്യരില്‍ തന്നെ ചിലരുടെ ഇടപെടലുകള്‍ കാരണം ലോകത്തെ ആരോഗ്യ പ്രതിസന്ധി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സ്ഥിതി ഇതിലും രൂക്ഷമാവും. വനനശീകരണം, ജനസംഖ്യാ വര്‍ധനവ്, അന്തര്‍ദേശീയ വ്യവസായ-യാത്രാ-കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ആരോഗ്യ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്- ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിപ്കിന്‍ പറഞ്ഞു.

നേരിടേണ്ടി വന്നത്

നേരിടേണ്ടി വന്നത്

സ്പാനിഷ് ഫ്‌ളു മുതല്‍ നോക്കിയാല്‍ പിന്നീട് എയ്ഡ്‌സ്, നിപ, ചിക്കുന്‍ഗുനിയ, സാര്‍സ്-1, മെര്‍സ്, ഇപ്പോള്‍ കൊറോണ വൈറസ് എന്നിങ്ങനെ ചുരുങ്ങിയത് 15 ഗുരുതര ആരോഗ്യ പ്രശ്നങ്ങളെങ്കിലും ലോകത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ കൊറോണയാണ് മനുഷ്യന് നേരിടേണ്ടി വന്ന വലിയ ദുരന്തമെന്ന് ഞാന്‍ കരുതുന്നില്ല.

സാധ്യത വര്‍ധിപ്പിക്കും

സാധ്യത വര്‍ധിപ്പിക്കും

നമ്മള്‍ മനുഷ്യര്‍, നമ്മുടെ രീതികള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രതിസന്ധി നേരിട്ടേണ്ടി വന്നേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രതിസന്ധികള്‍ പാലായനത്തിലേക്ക് നയിക്കും. അന്തര്‍ദേശിയ വ്യവസായങ്ങളും യാത്രകളും രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ലിപ്കിന്‍ പറഞ്ഞു.

തെളിവില്ല

തെളിവില്ല

നേരത്തെ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ചൈനക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ തള്ളിയും ലിപ്കിന്‍ രംഗത്ത് വന്നിരുന്നു. വുഹാനിലെ ലാബില്‍ നിന്നുമാണ് വൈറസ് പുറത്തേക്ക് എത്തിയതെന്നായിരുന്നു ചൈനക്കെതിരായി ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതിനാല്‍ ചൈനയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നായിരുന്നു ലിപ്കിന്‍ അഭിപ്രായപ്പെട്ടത്.

ഉറവിടം കണ്ടെത്തണം

ഉറവിടം കണ്ടെത്തണം

വൈറസിന്‍റെ വ്യാപനത്തെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ചൈന മറച്ചുവെച്ചെന്നാണ് അമേരിക്ക തുടക്കം മുതല്‍ ആരോപിക്കുന്നത്. ഒരു ഘട്ടത്തില്‍ കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചിരുന്നത്. കൊറോണ വൈറസിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അത് തയ്യാറാവാന്‍ ചൈന തയ്യാറിയില്ല. ഈ വിവാദം കൊഴുത്തുകൊണ്ടിരിക്കേയായിരുന്നു ചൈനക്കെതിരെ തെളിവില്ലെന്ന ലിപ്കിന്‍റെ പ്രസ്താവനയുണ്ടാവുന്നത്.

ആദ്യം രാഹുലിന്‍റെ നിര്‍ദ്ദേശം, പിന്നാലെ ചൈനക്ക് കടിഞ്ഞാണിട്ട് ഇന്ത്യ, തന്ത്രം മെനഞ്ഞ് മറുപക്ഷവുംആദ്യം രാഹുലിന്‍റെ നിര്‍ദ്ദേശം, പിന്നാലെ ചൈനക്ക് കടിഞ്ഞാണിട്ട് ഇന്ത്യ, തന്ത്രം മെനഞ്ഞ് മറുപക്ഷവും

 പാടില്ല, ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന് അപകടം ചെയ്യും; മുന്നറിയിപ്പുമായി രഘുറാം രാജന്‍ പാടില്ല, ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന് അപകടം ചെയ്യും; മുന്നറിയിപ്പുമായി രഘുറാം രാജന്‍

English summary
not coronavirus, another pandemic possibl says Ian Lipkin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X