കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നിന് അമാനുഷിക ശക്തി!! പ്രകൃതിയെ നിയന്ത്രിക്കും, വെളിപ്പെടുത്തലുമായി ഉത്തരകൊറിയൻ മാധ്യമങ്ങൾ

ഇതിനെ തെളിവോടുക്കൂടി സമർഥിക്കുകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ചൈന അതിർത്തിയിലെ അഗ്നി പർവതം‌ ഉൻ സന്ദർശിച്ചിരുന്നു.

  • By Ankitha
Google Oneindia Malayalam News

പ്യോങ്യാങ്: ആണവ മിസൈലുകൾ പരീക്ഷിക്കാൻ മാത്രമല്ല പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവും ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനുണ്ടെന്ന് ഉത്തരകൊറിയ. ഇതിനെ തെളിവോടുക്കൂടി സമർഥിക്കുകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ചൈന അതിർത്തിയിലെ അഗ്നി പർവതം‌ ഉൻ സന്ദർശിച്ചിരുന്നു. അഗ്നി പർവതത്തിന്റെ മുകളിൽ നിൽക്കുന്ന ചിത്രം സ്റ്റേറ്റ് മീഡിയ നൽകിയിരുന്നു. ചിത്രത്തിനു താഴെയാണ് പ്രകൃതിയെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ളവൻ എന്ന് പുകഴ്ത്തികൊണ്ടുള്ള അടിക്കുറിപ്പ് സ്റ്റേറ്റ് മീഡിയ നൽകിയിരിക്കുന്നത്.

kim jong un

 ഉത്തരകൊറിയക്കെതിരെ കുരുക്കു മുറുകുന്നു, ധന സഹായം നൽകുന്നവരെ പിടിക്കും, പിന്നിൽ അമേരിക്കയല്ല ഉത്തരകൊറിയക്കെതിരെ കുരുക്കു മുറുകുന്നു, ധന സഹായം നൽകുന്നവരെ പിടിക്കും, പിന്നിൽ അമേരിക്കയല്ല

കനത്ത മഞ്ഞിനെ അവഗണിച്ച് 9000 അടി ഉയരമുളള പർവതത്തിലേയ്ക്ക് ഉൻ നടന്നു കയറുമ്പോൾ കലാവസ്ഥയിൽ അത്ഭുതമാറ്റമാണ് ഉണ്ടായതെന്ന് സ്റ്റേറ്റ് മീഡിയ അടിക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഉൻ കയറുമ്പോൾ ഹിമപാതം നിലച്ച് പ്രകൃതി സാധാരണ കലാവസ്ഥയിലേയ്ക്ക് മാറിയിയെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. ഇതിൻരെ അടിസ്ഥാനത്തിലാണ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നു ഇവർ ഉയർത്തിക്കാട്ടുന്നത്.

 അന്തരീക്ഷം സാധാരണ ഗതിയിൽ

അന്തരീക്ഷം സാധാരണ ഗതിയിൽ

ഡിസംബർ മാസമായതിൽ തണുത്തതും മഞ്ഞു വീഴുന്നതുമായ കലാവസ്ഥയാണ് ഇവിടെയുള്ളത്. കൂടാതെ ഉൻ പർവതം സന്ദർശിക്കുമ്പോൾ ഹിമപാതമുണ്ടായിരുന്നു. എന്നാൽ പർവതത്തിലിയോക്ക് കയറാൻ തുടങ്ങിയപ്പോൾ ഹിമപാതം നീങ്ങി ആകാശത്ത് വെയിൽ തെളിഞ്ഞുവെന്നും സ്റ്റേറ്റ് മാധ്യമമം അവകാശപ്പെടുന്നുണ്ട്. ഇതിനു കാരണം ഉൻ ആണെന്നു ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജനിച്ചപ്പോഴും അത്ഭുതം സൃഷ്ടിച്ചു

ജനിച്ചപ്പോഴും അത്ഭുതം സൃഷ്ടിച്ചു

ഇതുപോലുളള മറ്റു അത്ഭുതങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ടത്രേ. സൈനിക മിലിട്ടറി ക്യാമ്പിലായിരുന്നു ജനനം. ഉൻ ജനിച്ചപ്പോൾ ആകാശാത്ത് ഇരട്ട മഴവിൽ വിരിഞ്ഞിരുന്നെന്നും ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമൻ മുൻപ് പറഞ്ഞിരുന്നു.

 ഉന്നിന്റെ സന്ദർശനം മാധ്യമങ്ങൾ ആഘോഷിച്ചു

ഉന്നിന്റെ സന്ദർശനം മാധ്യമങ്ങൾ ആഘോഷിച്ചു

ഉന്നിന്റെ പർവത സന്ദർശനവുമായി ബന്ധപ്പെട്ട അത്ഭുതകരാമായ സംഭവങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങളാണ് പുറം ലോകത്തെത്തിച്ചത്. വിഷയം ശരിയാണെന്ന തെളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. സ്ഥലത്ത് കനത്ത ഹിമപാതമായിരുന്നിനാൽ കട്ടിയുള്ള കോട്ട് ധരിച്ചാണ് ഉൻ പർവത സന്ദർശനം നടത്തിയത്.

 ആഘോഷത്തിന്റെ ഭാഗം

ആഘോഷത്തിന്റെ ഭാഗം

ഉത്തരകൊറിയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ആണവ പരീക്ഷണത്തിന് ശേഷം ഉൻ അതീവ സന്തോഷവനാണ്. ആണവപരീക്ഷണത്തിൽ മാത്രമല്ല മറ്റു കാര്യത്തിലും താൻ മുൻപന്തിയിൽ നിൽക്കുന്നുവെന്ന മറ്റുള്ളവരെ കാണിക്കാണ് ശ്രമം. പരീക്ഷണത്തിനു ശേഷം വൻ ആഘോഷ പരിപാടികളായിരുന്നു ഉത്തരകൊറിയയിൽ അറങ്ങേറിയത്.

English summary
North Korea's leader Kim Jong Un is not personally able to control the weather, according to zero independent experts and climatologists contacted by USA TODAY.Not even a well-dressed dictator determined to master nuclear weapons can do that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X