പാകിസ്താന്‍ പൗരന്മാരുടെ നാടുകടത്തല്‍; സൗദി അറേബ്യ മാത്രമല്ല യുഎഇയും പറഞ്ഞുവിട്ടു, 22000 പേര്‍

പാകിസ്താന്‍ പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയതിന്റെ കണക്കുകള്‍ പുറത്ത്. നലര മാസത്തിനിടെ 22000ത്തില്‍ അധികം പാകിസ്താന്‍ പൗരന്മാരെയാണ് ആറ് ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയത്. ഇതില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. യുഎഇയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് കുവൈത്തില്‍ നിന്നാണ്. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തലിന് കാരണമായി എന്നത് എടുത്തു പറയണം.

ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ?
ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ?

പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ ജൂലൈ 13 വരെയുള്ള കണക്കുകളാണ് സഭയില്‍ വച്ചത്. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും പാകിസ്താന്‍ പൗരന്മാരെ നാടുകടത്തിയിട്ടുണ്ട് എന്ന് പാകിസ്താന്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മന്ത്രാലയം സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

saudi uae oman also deport pakistan people

സുരക്ഷാ പ്രശ്‌നങ്ങള്‍, അധിക കാലം താമസിക്കുക, നിയമവിരുദ്ധമായി പ്രവേശിക്കല്‍, യാചന, മയക്കുമരുന്ന് കേസ്, വിസാ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍, അഭയം നിഷേധിക്കല്‍ തുടങ്ങി വിവിധ കാരണങ്ങളിലാണ് പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ മടക്കി അയച്ചത് എന്ന് രേഖയില്‍ വ്യക്തമാക്കുന്നു. 15500 പേരെയാണ് സൗദി അറേബ്യ കയറ്റിവിട്ടത്. യുഎഇയില്‍ നിന്ന് 3803 പാകിസ്താന്‍ പൗരന്മാരെ നാടുകടത്തി.

ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് മൂന്നാം വന്ദേഭാരത്; റൂട്ടില്‍ മാറ്റം, ജമ്മു കശ്മീര്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം
ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് മൂന്നാം വന്ദേഭാരത്; റൂട്ടില്‍ മാറ്റം, ജമ്മു കശ്മീര്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം

ഒമാനില്‍ നിന്ന് 1606, ബഹ്‌റൈനില്‍ നിന്ന് 521, ഖത്തറില്‍ നിന്ന് 429, കുവൈത്തില്‍ നിന്ന് 97 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ കണക്ക്. ഇതില്‍ ജയിലില്‍ കഴിഞ്ഞവര്‍, കരിമ്പട്ടികയില്‍ പെടുത്തിയവര്‍, സ്‌പോണ്‍സറില്‍ നിന്ന് രക്ഷപ്പെട്ടവര് എന്നിവരെല്ലാം ഉള്‍പ്പെടും. പാസ്‌പോര്‍ട്ട് നഷ്ടമായ കേസുകളില്‍പ്പെട്ടവരുമുണ്ട്. ഇറാന്റെ ആക്രമണമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തിലിന് കാരണമായി. അനാവശ്യ വീഡിയോ ചിത്രീകരണവും കാരണമാണ്.

സ്വര്‍ണം വിട്ടേക്ക്; വമ്പന്‍ കുതിപ്പ് തുടരുന്നു, ഇന്നും സ്വര്‍ണവില വര്‍ധിച്ചു, പുതിയ പവന്‍-ഗ്രാം വില
സ്വര്‍ണം വിട്ടേക്ക്; വമ്പന്‍ കുതിപ്പ് തുടരുന്നു, ഇന്നും സ്വര്‍ണവില വര്‍ധിച്ചു, പുതിയ പവന്‍-ഗ്രാം വില

ഇറാന്റെ ആക്രമണം ഫലമായുണ്ടായ കാര്യങ്ങള്‍ എന്നു സൂചിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ ബഹ്‌റൈനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരും പാകിസ്താന്‍ പൗരന്‍മാരാണ്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ എല്ലാ ജിസിസി രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗം കര്‍ശനമായി നിരീക്ഷിച്ചിരുന്നു.

ഇസ്രായേലിനെ പൂട്ടാന്‍ തുര്‍ക്കി; നെതന്യാഹുവിന് ഇന്റര്‍പോള്‍ നോട്ടീസ്, സിറിയയില്‍ സൈനിക കേന്ദ്രം
ഇസ്രായേലിനെ പൂട്ടാന്‍ തുര്‍ക്കി; നെതന്യാഹുവിന് ഇന്റര്‍പോള്‍ നോട്ടീസ്, സിറിയയില്‍ സൈനിക കേന്ദ്രം

ജിസിസി രാജ്യങ്ങള്‍ നാടുകടത്താന്‍ തീരുമാനിക്കുകയും പാകിസ്താന്റെ എംബസികള്‍ മുഖേന യാത്രാ രേഖകള്‍ കൈമാറുകയും ചെയ്ത പൗരന്മാരുടെ എണ്ണമാണ് ദേശീയ അസംബ്ലിയില്‍ വച്ചത് എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. താരിഖ് ഫസല്‍ ചൗധരി വിശദീകരിച്ചു. ഔദ്യോഗികമായി നാട്ടിലേക്ക് മടങ്ങിയവരാണ് ഇവര്‍. പ്രവാസികളായ പാകിസ്താന്‍ പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് കൂടുതല്‍ പൗരന്മാരുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+